ചന്ദ്രനോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3. പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയിച്ചതോടെയാണ് ചന്ദ്രയാന്‍ 3 ചന്ദ്രനോട് കൂടുതല്‍ അടുത്തത്. ഇതോടെ പേടകം വൃത്താകൃതിയുള്ള ഭ്രമണപഥത്തിലേക്ക് കടന്നു. ഇനി ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതാണ് ശേഷിക്കുന്നത്. ഇത് വ്യാഴാഴ്ച നടക്കും. ബുധനാഴ്ച രാവിലെ ചന്ദ്രയാന്‍ 3യുടെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലാണ് നടക്കുന്നത്.
ഇത് പൂര്‍ത്തിയാകുന്നതോടെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പെടും. നിലവില്‍ ചന്ദ്രനില്‍ നിന്നും 163 കിലോമീറ്റര്‍ മുകളിലാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെടുന്ന പേടകം താഴ്ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47ന് ചന്ദ്രനില്‍ ഇറങ്ങുവനാണ് പേടകം ലക്ഷ്യം വെയ്ക്കുന്നത്.
ജൂലൈ 14നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. പേടകം 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ നിന്നുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്.