ബെംഗളൂരു. ചന്ദ്രയാന്‍ 3യുടെ വിജയത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഓരോ പൗരന്മാരും. ഇപ്പോള്‍ ലാന്‍ഡിങ്ങിന് മുമ്പുള്ള ഒരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചന്ദ്രയാന്‍ 3. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2വുമായി ആശയവിനിമയം പുനസ്ഥാപിച്ചിരിക്കുകയാണ് വിക്രം ലാന്‍ഡര്‍. വിക്രം ലാന്‍ഡറിന് തനിച്ച് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാമെങ്കിലും ഇതിന് പുറമെയാണ് ചന്ദ്രയാന്‍ 2വുമായിട്ടുള്ള ബന്ധം.
എന്തെങ്കിലും ഒരു സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചാലും ആശയവിനിമയം നടക്കുവാന്‍ വേണ്ടിയാണ് ചന്ദ്രയാന്‍ 2വുമായിട്ടുള്ള ബന്ധം സ്ഥാപിച്ചിരിക്കുന്നത്. അതേസമയം 23 വൈകിട്ട് 6.04ന് ചന്ദ്രയാന്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങാന്‍ വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. പേടകം പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
ചന്ദ്രോപരിതലത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ തസ്യമയം സംപ്രേഷണം ചെയ്യും. ഐഎസ്ആര്‍ഒയുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഡിഡി നാഷനല്‍ ചാനലിലുമായിരിക്കും സംപ്രേഷണം.