ഇന്ത്യയുടെ ചന്ദ്ര ദൗതമായ ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുപത്തില്‍ ലാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനാല്‍ തന്നെ ചന്ദ്രനില്‍ നാലാമനല്ല ഇന്ത്യ, അമേരിക്കയ്ക്കും മുന്നില്‍ ഒന്നാമനാണ്. കാരണം ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി പേടകം ഇറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ദക്ഷിണ ധ്രുപം തന്നെ ലാന്‍ഡിങിനായി തിരഞ്ഞെടുക്കുവാനും ചില കാരണങ്ങളുണ്ട്. ലൂണാര്‍ ഐസ് എന്ന ശീതീകരിക്കപ്പെട്ട ജലസാന്നിധ്യമാണ് ദക്ഷിണ ധ്രുവത്തെ വിത്യസ്തമാക്കുന്നത്.
ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയതിന്റെ ക്രെഡിറ്റ് ഇന്ത്യയ്ക്കാണ്. ഇന്ത്യയുടെ ചന്ദ്രയാന്‍ 1 ആയിരുന്നു ആ കണ്ടെത്തല്‍ നടത്തിയത്. ചന്ദ്രനെ ഒരു കോളനിയാക്കാനുള്ള മത്സരത്തിലാണ് ഇപ്പോള്‍ ലോകം. ചന്ദ്രനില്‍ ഖനനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ നടക്കും. ആദ്യ അപ്പോളോ പേടകം ചന്ദ്രനില്‍ എത്തുന്നതിന് മുമ്പ് തന്നെ ചന്ദ്രനില്‍ ജലമുണ്ടെന്ന് ശാസ്ത്ര ലോകം നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് അപ്പോളോ പേടകത്തിലെ സാംപിളുകള്‍ വിലയിരുത്തിയപ്പോള്‍ ജല സാന്നിധ്യത്തിന്റെ സൂചന ലഭിച്ചില്ല.
തുടര്‍ന്ന് 2008ല്‍ ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് പരിശോധിച്ചപ്പോള്‍ ഹൈഡ്രജന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് 2009ല്‍ ചന്ദ്രയാന്‍ 1 ജലസാന്നിധ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാസ നടത്തിയ പഠനത്തില്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ശീതീകരിക്കപ്പെട്ട നിലയില്‍ വെള്ളം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ജലസാന്നിധ്യം കണ്ടെത്തിയാല്‍ ഭൂമിയെക്കുറിച്ചും സമുദ്രങ്ങളെക്കുറിച്ചും കൂടുതല്‍ പഠനം നടത്താന്‍ നമുക്ക് സാധിക്കും.
അതേസമയം കൂടുതല്‍ ജലം കണ്ടെത്തിയാല്‍ ചന്ദ്രനെ മനുഷ്യന് കോളനിവത്കരിക്കുമ്പോള് ഉപയോഗിക്കാന്‍ സാധിക്കും. ജലത്തിന്റെ തന്മാത്രകളെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിച്ച് ഊര്‍ജ്ജമായും പ്രാണവായുവാക്കിമാറ്റുവാനും സാധിക്കും.