സിനിമയിലെ തുടക്ക കാലത്ത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പമുള്ള ഗ്ലാമറസ് സാന്നിധ്യമായിരുന്നു നയന്‍താര. എന്നാല്‍ ഇന്ന് അത്തരം സിനിമകള്‍ ചെയ്യാന്‍ നടി തയ്യാറല്ല. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേര് ലഭിച്ചതിന് ശേഷം നയന്‍താര അത്തരം സിനിമകള്‍ ഒഴിവാക്കുകയായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ അഞ്ച് കോടി മുതല്‍ 10 കോടിവരെയാണ് നയന്‍താര പ്രതിഫലമായി വാങ്ങുന്നത്.
നയന്‍താരയുടെതായി പുറത്തുവരുന്ന ചിത്രമാണ് ജവാന്. എന്നാല്‍ ചിത്രം പുറത്തിറങ്ങാന്‍ ഇരിക്കുന്നതിനിടെ നടി നിരാശയിലാണെന്നാണ് വിവരം. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ ഷാരൂഖ് ഖാനാണ് നായകന്. അതേസമയം ചിത്രം പുറത്തിറങ്ങാന്‍ ഇരിക്കെ ചിത്രത്തില്‍ തനിക്ക് വേണ്ട പ്രധാന്യം നല്‍കിയില്ലെന്നാണ് നയന്‍താര കരുതുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തിന്റെ എഡിറ്റിങ്ങിന് ശേഷം താന്‍ അഭിനയിച്ച പല രംഗങ്ങളും ഇല്ല. ഇതാണ് താരത്തിന്റെ നിരാശയ്ക്ക് കാരണം. ചിത്രത്തില്‍ വിജയ് സേതുപതി, ദീപിക പദുകോണ്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലേക്ക് ആദ്യം സമാന്തയെയാണ് പരിഗണിച്ചത് എന്നാല്‍ ഇത് നടക്കാതെ വന്നതോടെ നയന്‍താരയെ പരിഗണിക്കുകയായിരുന്നു.