ബെംഗളൂരു. ചന്ദ്രയാന്‍ 3യുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രോയിലെ ഓരോ ശാസ്ത്രജ്ഞരെയും സല്യൂട്ട് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഗ്രീസില്‍ നിന്നും നേരിട്ട് ബെംഗളൂരുവിലെ ഇസ്ട്രാക്ക് സെന്ററിലെത്തിയായിരുന്നു അദ്ദേഹം ശാസ്ത്രജ്ഞരെ കണ്ടത്. അതേസമയം ചന്ദ്രയാന്‍ 3 വിജയകരമായി ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ശിവശക്തി പോയിന്റെ ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമാണെന്നും. ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേ ശാസ്ത്രജ്ഞര്‍ രാജ്യത്തെ ഉയരത്തില്‍ എത്തിച്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3യുടെ ലാന്‍ഡിങ് ഓരോദിവസവും ഓര്‍മ്മയുണ്ട്. ഇന്ത്യ ചന്ദ്രനില്‍ എത്തിയിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്ട്രാക്കിലെത്തിയത്. ഇസ്രോ ചെയര്മാന് എസ് സോമനാഥ് അദ്ദേഹത്തെ സ്വീകരിച്ചു. റോവറിന്റെ പ്രവര്‍ത്തനം ശാസ്ത്രജ്ഞര്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. ലാന്‍ഡറിന്റെ നിഴല്‍ ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ചിത്രം അദ്ദേഹത്തിന് ശാസ്ത്രജ്ഞര്‍ സമ്മാനിച്ചു.