രാജ്യത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അവസാനിച്ച് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് പ്രതിപക്ഷത്തെ ഞെട്ടിച്ച് കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 18നും 22നും ഇടയില്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് പാര്‍ലമെന്റ് സമ്മേളനം കൂടുക. എന്താണ് കേന്ദ്രസര്‍ക്കാരും മോദിയും ലക്ഷ്യമിടുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ രാജ്യത്ത് ഉയരുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. ബി ജെ പിയുടെ എക്കാലത്തെയും പരിഗണന വിഷയങ്ങളില്‍ ഒന്നായ ഏക സിവില്‍ കോഡും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
വ്യക്തമായി പറഞ്ഞാല്‍ സെപ്റ്റംബര്‍ 18നും 22നും ഇടയില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. ഇനി നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കും. എന്തിനാണ് പല തിരഞ്ഞെടുപ്പ് ഒറ്റ ഇലക്ഷന്‍ മതിയെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ബില്‍ പാസായാല്‍ 2024ല്‍ ഇന്ത്യയില്‍ പാര്‍ലമെന്റ്, നിയമസഭാ, പഞ്ചായത്ത് ഇലക്ഷന്‍ ഒരുമിച്ച് നടക്കും.
അതേസമയം ചോദ്യങ്ങളും നിരവധിയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മോദിയുടെ പദ്ധതി നടപ്പാക്കിയാല്‍ പിണറായിയുടെ നാളുകള്‍ എണ്ണപ്പെട്ടില്ലെ എന്നാണ് ചിലരുടെ ചോദ്യം. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒരു പക്ഷെ പിണറായി വിജയന്റെ ഭരണ കാലാവധി അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ അവസാനിക്കുവനാണ് സാധ്യത. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടുതലാണെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് ഗുണങ്ങള്‍ ഏറെയാണ്.
നിലവില്‍ നിയമ കമ്മീഷന്റെ പരിഗണനയിലാണ് വിഷയം. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളും മാര്‍ഗരേഖയും കമ്മീഷനില്‍ നിന്നും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പുതിയ പരിഷ്‌കാരം ഖജനാവിനും പാര്‍ട്ടികള്‍ക്കും വലിയ സാമ്പത്തിക ലാഭമായിരിക്കും നല്‍കുക. പലപ്പോഴായി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഓരോ തിരഞ്ഞെടുപ്പിലും പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
തിരഞ്ഞെടുപ്പില്‍ മാറ്റം വരുത്തണമെങ്കില്‍ ഭരണഘടനയുടെ അഞ്ച് പ്രധാനവകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരണം. ലോക്‌സഭയുടെ പിരിച്ചുവിടല്‍, പാര്‍ലമെന്റിന്റെ കാലാവധി, നിയമസഭയുടെ കാലാവധി, നിയമസഭയുടെ പിരിച്ചുവിടല്‍, രാഷ്ട്രപതി ഭരണം എന്നിവയാണ്. അജണ്ട വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. എന്തായിരിക്കും പാര്‍ലമെന്റ് സമ്മേളനത്തിന്റെ ലക്ഷ്യം. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഏക സിവില്‍ കോഡ്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലാണോ സമ്മേളനം ചേരുക എന്നതില്‍ വ്യക്തതയില്ല.
കേന്ദ്രമന്ത്രിയായ പ്രഗ്ലാദ് ജോഷിയാണ് പാര്‍ലമെന്റ് സമ്മേളനത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 9, 10 തീയതികളിലാണ് ഡല്‍ഹിയില്‍ ജി 20 ഉച്ചകോടി നടക്കുന്നത് ഇതിന് ശേഷം ചേരുന്ന സമ്മേളനത്തിന് വലിയ പ്രസക്തിയാണുള്ളത്. അതേസമയം തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന് ചില പ്രതിപക്ഷ നേതാക്കള്‍ മുമ്പ് പറഞ്ഞിരുന്നു.