വളര്‍ന്നുവരുന്ന ഊര്‍ജത്തിന്റെ ആവശ്യകതകള്‍ നറവേറ്റാന്‍ പുതിയ ചുവടുവയ്പ്പുമായി ഇന്ത്യ. തദ്ദേശിയമായി വികസിപ്പിച്ച ഗുജറാത്തിലെ കക്രപര്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ ശേഷിയില്‍ ആരംഭിച്ചു. ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഇന്ത്യ മറ്റൊരു നാഴികകല്ല് പിന്നിട്ടതായും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ആണവ നിലയത്തിന്റെ മൂന്നാം യൂണിറ്റ് കൂടെ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഇന്ത്യ പുത്തന്‍ ചരിത്രം കുറിച്ചത്. 700 മെഗാവാട്ടാണ് പുതിയ യൂണിറ്റിന്റെ ഉത്പാദന ശേഷി. പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും മോദിയും അമിത് ഷായും അഭിനന്ദിച്ചു. തദ്ദേശിയമായി നിര്‍മിച്ച ഗുജറാത്തിലെ ഏറ്റവും വലിയ ആണവനിലയമാണ് കക്രപാര്‍.
ആണവനിയത്തിന്റെ പ്രവര്‍ത്തനം ജൂണ്‍ 30 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇന്ത്യ തദ്ദേശിയമായി ആണവ നിലയം നിര്‍മിച്ചത്. ആണവനിലയം സുരക്ഷാ രംഗത്ത് മൂന്നാം തലമുറയില്‍ പെട്ടതാണ്. കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് റിയാക്ടറുകള്‍ നിര്‍മിച്ചത്.