നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ പുരുഷന്മാരെ അടിമകളാക്കി സ്ത്രീകള്‍ ഭരിക്കുന്ന ഒരു രാജ്യത്തേക്കുറിച്ച്. ഈ ലോകം ആരുടേതാണെന്ന് ചോദിച്ചാല്‍ പുരുഷന്മാരുടെതാണെന്ന് സ്ത്രീകളും അല്ല സ്ത്രീകളുടെതാണെന്ന് പുരുഷന്മാരും പലപ്പോഴും നിരാശയോടെ പറയാറുണ്ട്. എന്നാല്‍ ലോകത്തെ വിറപ്പിച്ച ഭരണാധികാരികളില്‍ പുരുഷന്മാരും സ്ത്രീകളും ഉണ്ട് എന്നതാണ് സത്യം.
എന്നാല്‍ ലോകത്തെ ക്രൂരമായി ഭരിച്ച ഭരണാധികാരികളുടെ ലിസ്റ്റില്‍ സ്ത്രീകളുടെ പേര് കണ്ടെത്തുവാന്‍ വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഇത്തരം കൂറ്റങ്ങള്‍ക്ക് കൂട്ടുത്തരവാദികളായി സ്ത്രീകളുണ്ടെന്നതാണ് സത്യം. എന്നാല്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ ഒരു സ്ത്രീയുടെ സമഗ്രാധിപത്യത്തില്‍ പുരുഷ്യന്മാരെ അടിമകളാക്കി ഭരിക്കുന്നു ഒരു രാജ്യം ഈ ലോകത്തുണ്ട്.
ഈ രാജ്യത്തെ പൗരന്മാരായ സ്ത്രീകള്‍ പുരുഷന്മാരെ അടിമകളാക്കി വച്ചിരിക്കുകയാണ്. അതെ പുരുഷന്മാര് സ്ത്രീകളുടെ വെറും അടിമകള്‍ മാത്രമായ ആ രാജ്യത്തേക്ക് നമുക്ക് ഒന്നും പോകാം. അദര്‍ വേള്‍ഡ് കിംഗ്ഡം എന്നാണ് ആ കൊച്ചു രാജ്യത്തിന്റെ പേര്. പെട്രീഷ്യ രാജ്ഞി ഭരിക്കുന്ന സാമ്പ്രാജ്യത്തിന്റെ കഥ. പഴയ കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്ന ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും വേര്‍പിരിഞ്ഞ് 1996ല്‍ രൂപികൃതമായ മൈക്രോണേഷനാണ് അദര്‍ വേള്‍ഡ് കിംഗ്ഡം. ചെക്കിലെ സിയോര്നാഡ് ജില്ലയിലെ ടെര്‍ണാ മുന്‍സിപ്പാലിറ്റിയിലാണ് ഈ മൈക്രോനേഷന് സ്ഥിതി ചെയ്യുന്നത്.
7.4 ഏക്കര്‍ മാത്രമാണ് രാജ്യത്തിന്റെ വിസ്ത്രിത. ഔദ്യോഗികമായി 1996 ജൂണ്‍ 1നാണ് അദര്‍ വേള്‍ഡ് കിംഗ്ഡം രൂപീകരിച്ചത്. 2016 മെയ് 16നാണ് പട്രീഷ രാജ്ഞി ഔദ്യോഗികമായി രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുന്നത്. സ്വന്തമായി കറന്‍സി, പോലീസ് സ്ഥാപനം, പാസ്പോര്ട്ടുകള് എന്നിവ കൈവശമുണ്ടെങ്കിലും മറ്റ് രാജ്യങ്ങള്‍ ഒരു പരമാധികാര രാഷ്ട്രമായി അദര്‍ വേള്‍ഡ് കിംഗ്ഡം മിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. രാജ്യത്ത് സ്ത്രീകള്‍ മാത്രമാണ് അന്തേവാസികള്‍. കാരണം, പൗരത്വ യോഗ്യതയില്‍ നിന്ന് പുരുഷന്മാരെ രാജ്യം ഒഴിവാക്കിയിരിക്കുന്നു.
ഇവിടെ പൗരത്യം ലഭിക്കണമെങ്കില്‍ അടിമയായി രാജ്ഞിയുടെ കൊട്ടാരത്തില്‍ അഞ്ച് ദിവസം സേവനം ചെയ്യണം. രാജ്ഞിക്ക് സോഫ ഉണ്ടാക്കി നല്‍കണം. കൂടാതെ, മദ്യം കഴിക്കുന്നതിന് മുമ്പ് പുരുഷ അടിമ അത് തന്റെ യജമാനത്തിയുടെ കാലില്‍ ഒഴിക്കണം. തനിക്ക് ഉചിതമെന്ന് തോന്നുന്ന രീതിയില്‍ നിയമങ്ങള്‍ കൊണ്ടുവരാനുള്ള പൂര്‍ണ്ണ അധികാരം രാജ്ഞിക്കാണ്.
ഇനി പുറത്ത് നിന്ന് ഒരു സ്ത്രീ രാജ്യത്ത് പൗരത്വം തേടുകയാണെങ്കില്‍, അതിന് പട്രീഷ്യ രാജ്ഞി ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് ഒരു പുരുഷ വേലക്കാരനെങ്കിലും ഉണ്ടായിരിക്കണം. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിനുള്ള പ്രായം ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും രാജ്ഞിയുടെ കൊട്ടാരത്തില്‍ അടിമയായി ചെലവഴിക്കണം, മറ്റ് ലോകരാജ്യങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും പാലിക്കണം.