ലോകം ഉറ്റുനോക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യ നടത്തുന്ന ഒരുക്കങ്ങള്‍ അധ്യക്ഷ സ്ഥാനം വഹിച്ച മറ്റൊരു രാജ്യവും നടത്തിയിട്ടില്ല. രാഷ്ട്രത്തലവന്‍മാര്‍ സംയുക്ത പ്രഖ്യാപനങ്ങള്‍ നടത്തി പിരിയുന്ന പതിവ് വിട്ട് ജി 20 ഉച്ചകോടിയെ ജനങ്ങളുടെ ഉച്ചകോടിയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമായിരുന്നു ജി20 ഉച്ചകോടിയെ ജനകീയമാക്കുക എന്നത്.
തുടര്‍ന്ന് എസ് ജയശങ്കറിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വെച്ച് ഉച്ചകോടിയുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ നടത്തി. ഇത് ഉച്ചകോടിക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചു. വികസ്വര രാജ്യങ്ങള്‍ അടങ്ങിയ ഗ്ലോബല്‍ സൗത്തിന്റെ പ്രധാന്യം വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നിവയും ഉച്ചകോടിയുടെ ലക്ഷ്യമാണ്. ഇതിനായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുമായി ജയശങ്കര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഒരു വര്‍ഷമായി ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കന്‍ യൂണിയനെ ഇന്ത്യ അധ്യക്ഷ പതവി വഹിക്കുമ്പോള്‍ തന്നെ അംഗമാക്കാന്‍ഡ സാധിച്ചു.