മൂന്ന് ഭൂഖണ്ഡങ്ങളെയും കോർത്തിണക്കി റെയിൽ വേ പദ്ധതി വരുന്നു. സൗദി അറേബ്യയ്ക്കും ഇന്ത്യയ്ക്കും ഏറെ നിർണായകമായ പദ്ധതിയാണിത്. ലോകത്തെ അമ്പരിപ്പിക്കുന്ന പദ്ധതിയിൽ മൂന്ന് ഭൂഖണ്ഡങ്ങളെ കോർത്തിണക്കുന്നതാണ്. നരേന്ദ്ര മോദിയും സൗദിയും അമേരിക്കയും പങ്കാളികളാകുന്ന ലോകത്തേ അമ്പരപ്പിക്കുന്ന റയിൽ വേ ലൈൻ മിഡിലീസ്റ്റും കടന്ന് യൂറോപ്പിലേക്കും എത്തും. അതായത് ലോകത്തെ കോർത്തിണക്കുന്ന അതിവേഗ റെയിൽ വേ പദ്ധതി. പദ്ധതി നടപ്പാക്കുന്നതോടെ ടൂറിസം പദ്ധതികൾക്കും ചരക്ക് നീക്കത്തിനും വേഗം വരും ഒപ്പം പദ്ധതി നടപ്പാക്കുന്നതോടെ റെയിൽ വേ പദ്ധതികളിൽ വൻ വിപ്ലവം തന്നെ ആയി മാറും ഇത്. ലോകത്തിനു ചിന്തിക്കാൻ ഇതുവരെ സാധിക്കാത്ത മഹാ പദ്ധതികളാണ് നരേന്ദ്ര മോദി എന്ന അതികായകൻ ജി 20യിൽ നേതാക്കളുമായി ചർച്ച ചെയ്യുന്നത്.
ലോകത്തിന്റെ നന്മക്കായി ഇന്ത്യ നയിക്കുന്ന വൻ നീക്കങ്ങളാണ് ഇവ ഓരോന്നും. മിഡിൽ ഈസ്റ്റിനെ ഇന്ത്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നതിന് ഒരു പ്രധാന റെയിൽവേ മാത്രമല്ല വമ്പൻ തുറമുഖങ്ങളും സൗദിയും ഇന്ത്യയും അമേരിക്കയും ചേർന്ന് മിഡിലീസ്റ്റിലും ഇന്ത്യയിലും, യൂറോപ്പിലും ആസൂത്രണം ചെയ്ത് കഴിഞ്ഞു.റെയിൽവേ, തുറമുഖ പദ്ധതി നിർമ്മിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതിനായി യുഎസും സൗദി അറേബ്യയും ഇന്ത്യയും ആയി ഒപ്പ് വയ്ക്കും എന്ന് ജി 20 പ്രഖ്യാപനങ്ങളായി യുഎസ് ഉദ്യോഗസ്ഥർ ശനിയാഴ്ച്ച ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റിലുടനീളം യൂറോപ്പിലേക്ക് വാണിജ്യം, ഊർജ്ജം, ഡാറ്റ എന്നിവയുടെ ഒഴുക്ക് സാധ്യമാക്കുന്ന ഒരു ഷിപ്പിംഗ്, റെയിൽ ഗതാഗതം ആണ് അമേരിക്കയും ഇന്ത്യയും സൗദിയും ചേർന്ന് തയ്യാറാക്കുന്നത്. ജി 20യിൽ ഇതിന്റെ ധാരണാപത്രം ഒപ്പുവെക്കുമെന്ന് യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫിനർ പറഞ്ഞു. പണം മുടക്കുന്നത് യു എസും ഇന്ത്യയും സൗദിയും ആണ് എങ്കിലും മറ്റ് രാജ്യങ്ങളുടെ കൺ സന്റും സമ്മത പത്രവും ആവശ്യമാണ്.സൗദി അറേബ്യയും ഇന്ത്യയും കൂടാതെ യുണൈറ്റഡ് അറബ് എമിറേറ്റ്സും യൂറോപ്യൻ യൂണിയനും പദ്ധതിയിൽ പ്രധാന പങ്കാളികളാകുമെന്ന് യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫിനർ പറഞ്ഞു ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസയം ഈ വൻ പദ്ധതിയുടെ സൂത്രധാരൻ ഇസ്രായേൽ ആയിരിക്കും. അമേരിക്കയുമായി സജീവമായി ഇടപഴകുകയും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കരാർ. ഇസ്രായേൽ ടെക്നോളജിയും മറ്റും പദ്ധതിക്ക് ഉപയോഗിക്കും. ഈ പദ്ധതിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ ഇസ്രായേലുമായി പങ്കാളിത്ത രാജ്യങ്ങൾ എന്ന പട്ടികയിലേക്കും വരും. ഇതോടെ ഗൾഫിലെ സൗഹാർദ്ദം പതിന്മടങ്ങ് ആകും എന്നും കരുതുന്നു. പരസ്പര വിദ്വേഷം ഒഴിവാക്കി സമാധാന ലോകത്തിനായി എല്ലാ രാജ്യങ്ങലും കൈകോർക്കുകയാണ് ലക്ഷ്യം.