പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് സെപ്റ്റുമ്പർ 17. പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷങ്ങളോടനുബന്ധിച്ചു വലിയ ജനക്ഷേമപദ്ധതികൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ .അതിന്റെ ഭാഗം ആയ ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഇന്ന് തുടങ്ങുകയാണ് .ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആണ് ആയുഷ്മാൻ കാമ്പയിൻ നടക്കുന്നത് .രാഷ്‌ട്രപതി ദ്രൗപദി മുർമു കാമ്പയിന്റെ ഉദ്ഘാടനം ചെയ്യും
ഇന്ന് തുടങ്ങുന്ന കാമ്പയിൻ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി വരെ ഉണ്ടാവും എന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.ഇന്ത്യ മുഴുവൻ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ആയുഷ്മാൻ ഭവ കാമ്പയിന്റെ ലക്‌ഷ്യം . കേന്ദ്രസർക്കാർ നടപ്പാക്കുന്ന എല്ലാ ആരോഗ്യ സംരക്ഷണ പദ്ധതികളും അർഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്നത് തന്നെ ആണ് ഏറ്റവും പ്രധാനം .ഈ പദ്ധതികൾ എല്ലാം തന്നെ നഗരങ്ങളിൽ മാത്രം അല്ല ഗ്രാമ പ്രദേശങ്ങളിലും എത്തിച്ചേരുമെന്ന് ആയുഷ്മാൻ ഭവ കാമ്പയിനിലൂടെ ഉറപ്പുവരുത്തും
അതിനു വേണ്ടി ഹെൽത്ത് സെന്ററുകൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും അങ്ങനെ എല്ലായിടത്തും ആയുഷ്മാൻ മേളയും ക്യാമ്പുകളും സംഘടിപ്പിക്കും.നേരത്തെ രജിസ്റ്റർ ചെയ്ത 60,000 പേർക്ക് ആയുഷ്മാൻ ഭാരത് കാർഡുകളും വിതരണം ചെയ്യും.
അവയവദാനത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം ഈ കാമ്പയിനിൽ ഉണ്ടാവും
ശുചിത്വം ആണ് ആരോഗ്യസംരക്ഷണത്തിന്റെ അടിസ്ഥാനം .അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിന്റെ സമഗ്രശുചീകരണ കാമ്പയിനായ സ്വച്ഛ് ഭാരത് അഭിയാന് പ്രത്യേക പ്രാധാന്യവും ഇതോടൊപ്പം നല്കും.
ആയുഷ്മാൻ ഗ്രാമങ്ങൾ ,ആയുഷ്മാൻ ഗ്രാമപഞ്ചായത്ത് ,ആയുഷ്മാൻ അർബൻ വാർഡ് എന്നിങ്ങനെ ഉള്ള പദവികൾ നൽകാനും പദ്ധതി ഉണ്ട്
മുഴുവൻ ആളുകളും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച ഗ്രാമങ്ങളെയും അതോടൊപ്പം തന്നെ ടിബി, കുഷ്ഠരോഗ മുക്ത വില്ലേജുകളെയും ആവും ആയുഷ്മാൻ ഗ്രാമങ്ങളായി പ്രഖ്യാപികുക . ആരോഗ്യ പ്രവർത്തനങ്ങളിൽ വിജയം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് ആയുഷ്മാൻ ഗ്രാമപഞ്ചായത്ത് എന്ന പദവി ആവും നൽകുക , ആരോഗ്യ പ്രവർത്തനങ്ങളിൽ വിജയം കൈവരിച്ച നഗരങ്ങൾക്ക് ആയുഷ്മാൻ അർബൻ വാർഡ് എന്ന പദവികളും നല്കും.