ന്യൂഡല്‍ഹി. വലിയ സ്വപ്‌നങ്ങളുമായിട്ടാണ് പലപ്പോഴും മലയാളികള്‍ അടക്കമുള്ളവര്‍ വിദേശത്തേക്ക് വിമാനം കയറുന്നത്. യുകെയില്‍ കൊച്ചിയില്‍ നിന്നും ഒരു ഏജന്‍സിവഴി എത്തിയ നഴ്‌സുമാര്‍ ജീവിക്കാന്‍ പെയിന്റിങ് ജോലിക്കും പുല്ലുവെട്ടാന്‍ പോയുമാണ് ജീവിക്കുന്നത്. 400 മലയാളി നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്ത നിലയിലാണ്. 12.5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇവര്‍ യുകെയിലെത്തിയത്.
ഈ കടബാധ്യതയാണ് പലരെയും മറ്റ് ജോലികള്‍ക്ക് നിര്‍ബന്ധിക്കുന്നത്. ആറ് മാസമായി ഇവര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നു. ജീവിക്കാന്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും വാടകപോലും കൃത്യമായി നല്‍കാന്‍ സാധിക്കുന്നില്ലെന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ചും വായ്പ എടുത്തും യുകെയിലെത്തിയ ഒരു മലയാളി പറയുന്നു.
അതേസമയം നിര്‍ധനര്‍ക്കായിട്ടുള്ള ഫുഡ്ബാങ്കില്‍ നിന്നും ഭക്ഷണം കഴിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. വിദേശമന്ത്രാലയത്തിന്റെ ഇടപെടല്‍ തേടി പ്രവാസി ലീഗല്‍ സെല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് പരാതി നല്‍കിയിരുന്നു. ഇവരില്‍ പലരും ഈ വര്‍ഷം ആദ്യം യുകെയില്‍ എത്തിയവരാണ്. മൂന്ന് ഘട്ടമായി പണം നല്‍കി.
ആദ്യം 5600 രൂപ രജിസ്‌ട്രേഷനും പിന്നീട് അഭിഖത്തിന്റെ സമത്ത് രണ്ട് ലക്ഷവും നല്‍കി. പിന്നീട് ജോലി ഉറപ്പ് നല്‍കിയ കത്തിന് പിന്നാലെ മൂന്നര ലക്ഷവും വിസയുടെ സമയത്ത് മറ്റൊരു മൂന്നരലക്ഷവും വാങ്ങുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ലഭിച്ചത് സന്ദര്‍ശക വിസയായിരുന്നു. ഓട്ടിസം കുട്ടികളെ പരിചരിക്കുന്നതിനുള്ള ജോലി വാഗ്ദാനം ചെയ്തിരുന്നത്.