ചെന്നൈ. കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് സെപ്റ്റംബര്‍ 24ന് സര്‍വീസ് ആരംഭിക്കും. കാസര്‍കോട് തിരുവനന്തപുരം റൂട്ടിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. രാവിലെ ഏഴുമണിക്ക് കാസര്‍കോട് നിന്നും യാത്ര ആരംഭിക്കുന്ന വന്ദേഭാരത് തിരുവനന്തപുരത്ത് 3.5 ഓടെ എത്തും. തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് തിരിച്ച് കാസര്‍കോടേക്ക് യാത്ര ആരംഭിക്കും. രാത്രി 11.55 കാസര്‍കോട് തിരികെ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഞായറാഴ്ച വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെങ്കിലും 26 മുതലായിരിക്കും യാത്ര സര്‍വീസ് ആരംഭിക്കുക. ആദ്യ ദിനത്തില്‍ ജനപ്രതിനിധികളും വിശിഷ്ടാ വ്യക്തികളും ക്ഷണിക്കപ്പെട്ട അതിഥികളുമായിരിക്കും യാത്രയില്‍ പങ്കെടുക്കുക. നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് കോട്ടയം വഴിയാണ്. എന്നാല്‍ പുതിയ വന്ദേഭാരത് ആലപ്പുഴ വഴി സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ലഭ്യത കുറവാണെങ്കില്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
പുതിയ വന്ദേഭാരതിന് കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നരേന്ദ്രമോദി സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നത്.