പതിറ്റാണ്ടിന്റെ സ്വപ്നം ആയ ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കി വരുകയാണ്. 17,843 കോടി രൂപയുടെ മുതൽ മുടക്കിൽ അഞ്ച് വർഷക്കാലത്തെ നിർമാണ പ്രനർത്തനങ്ങൾക്ക് ഒടുവിലാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്ന പദ്ധതി യാഥാർത്യമാകുന്നത്. മുംബൈ ട്രാൻസ് നഗരത്തെ നവിമുംബൈയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിൽ മുംബൈയിൽ നിന്നും നവി മുംബൈലേക്കു ഉള്ള യാത്രയ്‌ക്ക് മൂന്നര മണിക്കൂറോളം സമയം എടുക്കും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ ഈ സമയം 20 മിനിറ്റായി ചുരുങ്ങും.
പാലത്തിലൂടെ മണിക്കൂറിൽ 100 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കാം 21.8 കിലോമീറ്ററിൽ ആറുവരിപാത. അതിൽ 16.5 കിലോ മീറ്ററും കടലിനു മുകളിലൂടെയാണ്. ആകെ 2200 തൂണുകൾക്ക് മുകളിലാണ് പാലം സ്ഥിതിചെയ്യുന്നത്. ഓരോ തൂണും പടുത്തുയർത്തുന്നത് കടലിന്റെ 25 മീറ്റർ ആഴത്തിൽനിന്നാണ് കടൽജീവജാലങ്ങൾക്ക് നാശം സംഭവിക്കാതിരിക്കാൻ റിവർ സർക്കുലർ മെഷീൻ ഉപയോഹിച്ചാണ് നിർമിച്ചിരിക്കുന്നത് 27 മീറ്റർ വീതിയുണ്ട്. ആകെ 70 ഓർത്തോട്രോഫിക് സ്റ്റീൽ ഡെഡ്ജ് ഗിർഡറുകളാണ് പാലത്തിനുള്ളത്. ഇന്ത്യയിൽ ആദ്യമായി ഓർത്തോട്രോപിക് ഡെക്കുകൾ ഉപയോഗിച്ചതും ഈ പാലത്തിലാണ്. ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് സ്റ്റീൽ ഗിർഡറുകൾ നിർമിച്ചത്.
മൂന്നുഘട്ടങ്ങളായാണ് സീ ലിങ്കിന്റെ പണിനടന്നത്. ആദ്യഘട്ടത്തിൽ സിവിൽ ജോലികളും രണ്ടാംഘട്ടത്തിൽ ഇന്റലിജൻസ് ട്രാൻസ്പോർട്ട് സിസ്റ്റത്തിന്റേയും മൂന്നാം ഘട്ടത്തിൽ സ്റ്റീൽ ഡെഡ്ജ് ഗിർഡറുകൾ ഘടിപ്പിക്കുന്ന ജോലിയുമാണ് നടന്നത്. ടോൾ പിരിക്കുന്നതിനായി പരമ്പരാഗത ടോൾ ബൂത്തുകൾ ഈ കടൽപ്പാലത്തിലില്ല. പകരം അത്യാധുനിക സാങ്കതിക വിദ്യ ഉപയോഗിച്ചുള്ള ഓപ്പൺ ടോളിങ് സിസ്റ്റമായിരിക്കും ഉണ്ടാകുക. വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന തരത്തിൽ ഓപ്പൺ ടോളിങ് സംവിധാനം ഉപയോഗിക്കുന്നതോടെ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ടോൾ അടക്കുന്നതിനായി നിർത്തേണ്ടിവരുന്നത് ഒഴിവാക്കാം.
ഓപ്പൺ റോഡ് ടോളിംഗ് സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ റോഡ് ആൻ ഇത്. വാഹനങ്ങളുടെ വേഗം കുറയ്ക്കാതെതന്നെ ടോൾ അടയ്ക്കാൻ കഴിയുന്ന ഒ ആർ ടി സംവിധാനം. ഒരോ വശത്തുമായി മൂന്നുപാതകൾ അടങ്ങിയ ആറുവരി പാതയാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്കിനുള്ളത്. അടിയന്തരാവശ്യങ്ങൾക്കായി ഏഴാമത് ഒരു വരിയുമുണ്ട്. എഡ്ജ് സ്ട്രിപ്സ്, ക്രാഷ് ബാരിയർ എന്നിവയും പാലത്തിന്റെ പ്രത്യേകതകളാണ്. കപ്പൽ ഉൾപ്പെടെയുള്ള ജലവാഹനങ്ങൾക്ക് പാലത്തിനടിയിലൂടെ കടന്ന് പോകാൻ സാധിക്കുന്ന വിധത്തിലാണ് നിർമാണം.
ഇതൊരു പരിസ്ഥിതി സൗഹാർദ മറൈൻ ഹൈവെയാണെന്ന്. കടൽ ജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് കടലിൽ തൂണുകളും മറ്റും സ്ഥാപിച്ചത്. സെവ്രിയിൽനിന്ന് തുടങ്ങി പ്രശസ്തമായ എലിഫന്റാ ദ്വീപിന്റെ വടക്കുവശത്തുകൂടി താനെ കടലിടുക്ക് മുറിച്ചുകടന്ന് നവസേവയ്ക്കടുത്തുള്ള ചിർലെ ഗ്രാമത്തിലാണ് പാലം അവസാനിക്കുന്നത്. ഈ കടൽ പാലം മുംബൈയെ പുണെ, നാഗ്പുർ, ബെംഗളൂരു, ഗോവ ഇനീ വലിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
സി സി ടി വി ക്യാമറകളുടെ സഹായത്തോടെ ട്രാഫിക് കൺട്രോൾ സെന്റർ പാതയിലെ ട്രാഫിക് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. പാലം ഉപയോഗിക്കുന്നവർക്കുള്ള വിവരങ്ങൾ പ്രദർശിപ്പിക്കും. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നോയ്സ് ബാരിയറുകളും സ്ഥാപിക്കും. പ്രതിവർഷം 1.5 ലക്ഷം വാഹനങ്ങൾ വഹിക്കാനുളള കഴിവ് ഈ നീളമേറിയ ആറുവരി പാതയ്ക്കുണ്ടായിരിക്കും. നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റമാണ് പ്രതീക്ഷിക്കുന്ന. പാലം യാത്രാസമയ ലാഭം മാത്രമല്ല ഇന്ധനലാഭവും ഉണ്ടാകും.
2004-ലാണ് സീ ലിങ്ക് നിർമിക്കാനുള്ള ശക്തമായ ശ്രമം ഉണ്ടാകുന്നത്. പലതവണ ഈ പാലം നിർമാണത്തിന്റെ ചർച്ചകൾ ഉണ്ടായി എങ്കിലും. യാഥാർഥ്യത്തിനു നിരക്കാത്ത ഒരു അദ്ധതിയായി ഇത് അവഗണിക്കപ്പെട്ടു .പ്രതിബന്ധങ്ങൾ എല്ലാം തരണം ചെയ്തു 2016 ഡിസംബർ 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടു. ശ്രീ അടൽ ബിഹാരി ട്രാൻസ് ഹാർബർ ലിങ്ക് എന്നാണ് പാലം ഔദ്യോഗികമായി അറിയപ്പെടുന്നത്. മുംബൈ മെട്രോപൊളിറ്റൻ റീജ്യൺ ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് നിർമാണച്ചുമതല. ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.