തിരുവനന്തപുരം. ഈ വര്‍ഷം മാത്രം കേരളത്തില്‍ ലോണ്‍ ആപ്പുകളുടെ തട്ടിപ്പിന് ഇരയായി പോലീസില്‍ പരാതിയുമായി എത്തിയത് 1427 പേര് എന്ന് റിപ്പോര്‍ട്ട്. 2021ല്‍ 1400 പേര് പരാതിയുമായി എത്തിയപ്പോള്‍ ഇത് 2022ല്‍ 1340 ആയി കുറഞ്ഞിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പരും പരിശോധിച്ച് നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പിന്റെ തട്ടിപ്പില്‍ കുരുങ്ങി ഒരു കുടുംബം ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിന് ശേഷം 72 ആപ്പുകള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ദേശീയ തലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് നടപടി സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് നിന്നും ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും. നിരവധി പേര് തട്ടിപ്പിന് ഇരയായെങ്കുലും ചിലര്‍ ആത്മഹത്യ ചെയ്തതോടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.