വാഴപ്പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. പോഷകസമ്പുഷ്ടമായ ആഹാരമാണ് വാഴപ്പഴം. വൈറ്റമിന്‍ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍, വൈറ്റമിന്‍ ബി 6, മഗ്നീഷ്യം എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ പഴത്തില്‍ അടങ്ങിയിരിക്കുന്നു. പല തരത്തിലുള്ള വാഴപ്പവങ്ങള് ഇന്ന് വിപണിയില്‍ ലഭിക്കും അതിനാല്‍ തന്നെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം.
ഒരു ദിവസം പഴം കഴിച്ച് കൊണ്ട് തുടങ്ങിയാല്‍ നിരവധി ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വാഴപ്പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് ഊര്‍ജം നല്കുവാന് സാഹായിക്കുന്ന ഒന്നാണ്. രോഗ പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു.
ഊര്‍ജം നല്കുന്നു
വാഴപ്പഴത്തില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വാഴപ്പഴം ദിവസവും രാവിലെ കഴിക്കുന്നത് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നതിന് ഗുണം ചെയ്യും. പഴത്തിലെ കാര്‍ബോഹൈഡ്രേറ്റ് ശരീരം ഗ്ലൂക്കോസാക്കി മാറ്റി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ധനമായി ഉപയോഗിക്കുന്നു.
ദഹനം മെച്ചപ്പെടുത്തും
വാഴപ്പഴം കഴിക്കുന്നത് ദഹനത്തെ സഹായിക്കും. ദഹനസംവിധാനത്തിനെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ പഴത്തിലെ ഡയറ്റി ഫൈബര്‍ മികച്ചതാണ്. പഴത്തിലെ ഫൈബര്‍ മലത്തെ മൃദുവാക്കുകയും വിസര്‍ജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. പഴത്തിലെ പൊട്ടാസിയം ദഹനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ്.
പ്രതിരോധ ശക്തി വര്‍ധിപ്പിക്കും
വൈറ്റമിന്‍ സി ശരീരത്തിലെ അണുബാധ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ശ്വേത രക്താകോശങ്ങളുടെ ഉല്പാദനത്തിന് ആവശ്യമാണ്. ഇത് ധാരളം പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെയും നീക്കം ചെയ്യാന്‍ പഴത്തിലെ വൈറ്റമിന്‍ സി സഹായിക്കുന്നു.
ഹൃദയാരോഗ്യം
വാഴപ്പഴത്തില്‍ നിന്നും ലഭിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ ദ്രവങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും സന്തുലനത്തെ നിയന്ത്രിക്കും. ഇത് രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വാഴപ്പഴത്തിലെ വൈറ്റമിന്‍ സി, മഗ്നീഷ്യം, ഫൈബര്‍ എന്നിവയും ഹൃദയാരോഗ്യത്തിന് നല്ലതാണ്.