ഭാരതം ലോകത്തിലെ വന്‍ ശക്തിയായി വളരുമ്പോള്‍ രാജ്യത്തെ താറടിക്കാന്‍ വിദേശ മതപരിവര്‍ത്തന സംഘടനകള്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം ബി ജെ പി വിരുദ്ധ മാധ്യമങ്ങള്‍ മലയാളികള്‍ കേട്ടിട്ടു പോലും ഇല്ലാത്ത ഒരു സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യയിലാണ് നേപ്പാള്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നി രാജ്യങ്ങളെക്കാള്‍ പട്ടിണി കൂടുതല്‍ എന്നായിരുന്നു ആ റിപ്പോര്‍ട്ടില്‍. ഇവര്‍ ആഗോള പട്ടിണി സൂചികയും പുറത്തിറക്കി. ഈ റിപ്പോര്‍ട്ട് ബി ജെ പി വിരുദ്ധ മാധ്യവങ്ങള്‍ ആഘോഷമാക്കി.
കൊവിഡിന് മുമ്പും ഈ സംഘടന സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. വെല്‍ത് ഹംഗര്‍ ജര്‍മന്‍ സന്നദ്ധ സംഘടനയാണെന്നും കണ്‍സേണ്‍ വേള്‍ഡ് വൈഡ് ഐറിഷ് സന്നദ്ധ സംഘടനയാണെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതിനപ്പുറം അവരെ കുറിച്ച് യാതൊരു വിവരവും പുറത്തു വന്നിട്ടില്ല. ഇവര്‍ എന്ത് ഗവേഷണമാണ് നടത്തുന്നതെന്നോ. എങ്ങനെയാണ് നടത്തിയതെന്നോ ആര്‍ക്കും അറിയില്ല എന്നതാണ സത്യം. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവും ഇവര്‍ തരുന്നുമില്ല.
മലയാളികള്‍ കേട്ടിട്ട് പോലും ഇല്ലാത്ത രണ്ട് സംഘടനകളുടെ പത്രക്കുറിപ്പ് ഒന്നാം പേജില്‍ നല്‍കിയ വലിയ വാര്‍ത്തയാക്കി തെറ്റായ പ്രചാരണം നടത്തുകയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍. രാജ്യത്തെ ലോകത്തിന് മുന്നില്‍ താറടിച്ച് കാണിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതാണ് വാര്‍ത്ത എന്ന ചിന്തയാണ് ഇന്ന് പല മാധ്യമങ്ങള്‍ക്കും. ജര്‍മ്മനിയിലെ രാഷ്ട്രീയ പാര്‍ട്ടികളായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍, ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍, ക്രൈസ്തവ സംഘടനകളായ ഇവാഞ്ചലിക്കല്‍ സൊസൈറ്റി ഓഫ് ജര്‍മ്മനി, ജര്‍മ്മന്‍ ബിഷപ്പ് തുടങ്ങിയവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് വെല്‍ത് ഹംഗര്‍ ഹില്‍ഫ്.
സര്‍വേ നടത്തിയിരിക്കുന്നത് 3000 പേരിലാണെന്ന് പറയുന്നു. ഇത് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാക്കാം സര്‍വേ നടത്തിയിരിക്കുന്നത് ഏകപക്ഷീയമായിട്ടാണെന്ന്. ഇന്ത്യ പോലെ ഇത്ര വലിയ ഒരു രാജ്യത്തിന്റെ അവസ്ഥയെ വിലയിരുത്താന്‍ ഇത്ര ചെറിയ ഒരു വിഭാഗത്തെ മാത്രം എടുത്തതിലെ തെറ്റ് മനസ്സിലാക്കാന്‍ ഒന്ന് ചിന്തിച്ചാല്‍ മാത്രം മതി. ഒന്ന് കൂടി ചിന്തിച്ചാല്‍ ഇന്ത്യ നിരവധി രാജ്യങ്ങള്‍ക്ക് അവരുടെ പട്ടിണി മാറ്റാന്‍ ഗോതമ്പും അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും നല്‍കുന്നു. അത്തരത്തിലുള്ള ശ്രീലങ്കയും നേപ്പാളും, അഫ്ഗാനിസ്ഥാനും എങ്ങനെ ഇന്ത്യയ്ക്ക് മുന്നില്‍ എത്തു.
ഇപ്പോള്‍ ബി ജെ പി വിരുദ്ധമായ വാര്‍ത്തകള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് എന്‍ ജി ഒകളുടെ ലക്ഷ്യം. ഇത്തരം നീക്കങ്ങള്‍ എല്ലാം നടക്കുന്നത് 2024ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമാണെന്ന് മനസ്സിലാക്കുക. മതപരിവര്‍ത്തനവും കള്ളപ്പണം വെളുപ്പിക്കലും വര്‍ഗ്ഗീയ കലാപ ആസൂത്രണം വരെ എന്‍ ജി ഒ കള്‍ ഇന്ത്യയില്‍ നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി ആഗോള തലത്തില്‍ എന്‍ ജി ഒ കളുടെ വലിയ ശ്രംഖല പ്രവര്‍ത്തിക്കുന്നുണ്ട്.
ദരിദ്രരുടെ എണ്ണം ഒന്നരപ്പതിറ്റാണ്ടിനിടെ ഗണ്യമായി കുറയ്ക്കാനായതില്‍ ഇന്ത്യയെ ഐക്യരാഷ്ട്ര സഭ അഭിനന്ദിക്കുമ്പോഴാണ് പേപ്പര്‍ സംഘടനകളുടെ സൂചിക പട്ടിക പുറത്ത് വരുന്നത്. രാജ്യത്ത് 2019 മുതല്‍ 2021 വരെയുള്ള വര്‍ഷത്തില്‍ 41.5 കോടി ജനങ്ങള്‍ ദാരിദ്ര്യ രേഖ മറികടന്നതായി യു എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോകത്ത് അതിവേഗ വളര്‍ച്ചയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നമ്മുടെ രാജ്യം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഫലപ്രധമായ രീതിയില്‍ പൊതു വിതരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.