മനുഷ്യനെ ബഹിപാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനുള്ള നിരവധി പരീക്ഷണങ്ങള്‍ ഈ വര്‍ഷം നടത്തുമെന്ന് ഇസ്രോ. 2025ലാണ് ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം നടക്കുക. അതിന് മുന്നോടിയായിട്ടാണ് നിരവധി പരീക്ഷണ ദൗത്യങ്ങള്‍ 2024ല്‍ നടത്തുന്നത്. ഈ വര്‍ഷം 14 വിക്ഷേപണങ്ങള്‍ നടത്തുവനാണ് ഇസ്രോ പദ്ധതിയിടുന്നത്.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള രണ്ട് അബോര്‍ട്ട് വിക്ഷേപണ ദൗത്യമാണ് 2024ല്‍ നടക്കുക. കഴിഞ്ഞ ദൗത്യമാണ് ഐഎസ്ആര്‍ഒ ആദ്യമായി ഫ്‌ളൈറ്റ് ടെസ്റ്റ് വെഹിക്കില്‍ അബോര്‍ട്ട് മിഷന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇത് ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു.
രണ്ട് ആളില്ലാ ദൗത്യങ്ങള്‍, ഹെലികോപ്റ്റര്‍ ഡ്രോപ് ടെസ്റ്റ്, ലോഞ്ച് പാഡ് അബോര്‍ട്ട് ടെസ്റ്റുകള്‍ എന്നിവയും നടത്തും. ഇന്ത്യ- യുഎസ് സംയുക്ത ദൗത്യമായ നിസാര്‍, രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്നിവ ജിഎസ്എല്‍വി റോക്കറ്റില്‍ വിക്ഷേപിക്കും. രണ്ട് വാണിജ്യ വിക്ഷേപണങ്ങളും ഉള്‍പ്പെടും. ഇസ്രോയുടെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനത്തിന്റെയും സ്‌ക്രാംജെറ്റ് എഞ്ചിന്റെയും പരീക്ഷണങ്ങളും 2024ല്‍ നടക്കും.