ലോകം ഉറ്റുനോക്കുന്ന രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം .ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉത്‌ഘാടനത്തിൽ ലക്ഷക്കണക്കിന് ആൾക്കേറെ സ്വീകരിക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനായിരുന്നു ക്ഷേത്രത്തിന്റെ നിർമാണ ചുമതല , ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയും ട്രസ്റ്റ് തന്നെ ആണ് . ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകൾ പുറത്തുവിട്ടിരിക്കുകയാണ് ട്രസ്റ്റ്.
ഖേത്രത്തിന്റെ വിശദംശങ്ങൾ ട്രസ്റ്റ് ട്വിറ്ററിലൂടെ പങ്കു വച്ചിട്ടുണ്ട് . കുറിപ്പ് ഇങ്ങനെ ആണ് .“പരമ്പരാഗത നാഗർ ശൈലിയിലാണ് ക്ഷേത്ര മന്ദിരം നിർമിച്ചിരിക്കുന്നത്. 380 അടിയാണ് (കിഴക്ക് പടിഞ്ഞാറൻ ദിശയിൽ) ക്ഷേത്രത്തിന്റെ നീളം. 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന് മൂന്ന് നിലകളാണ് ഉള്ളത്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്. 392 തൂണുകളും 44 വാതിലുകളുമുണ്ട്,”പ്രധാന ശ്രീകോവിലിൽ ഭഗവാൻ ശ്രീരാമന്റെ ബാല്യരൂപവും (ശ്രീരാം ലല്ലയുടെ വിഗ്രഹം) ഒന്നാം നിലയിൽ ശ്രീരാം ദർബാറും ഉണ്ട്”
ക്ഷേത്ര ചുറ്റുമതിലിനു 732 മീറ്റർ നീളവും 14 അടി വീതിയുമുണ്ട് .ദീർഘചതുരാകൃതിയിലുള്ള മതിൽ ആണ് . ക്ഷേത്ര വളപ്പിൽ നാല് മൂലകളിലും നാല് ക്ഷേത്രങ്ങളുണ്ട്. സൂര്യദേവൻ, ഭഗവതി, ഗണപതി, ശിവൻ എന്നിവരെയാണ് ഈ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.ക്ഷേത്രത്തിന്റെ വടക്ക് ഭാഗം അന്നപൂർണദേവിയുടെ ക്ഷേത്രവും തെക്ക് ഭാഗത്ത് ഹനുമാന്റെ ക്ഷേത്രവുമാണ് ഉള്ളത്. പുരാതനകാലത്തുള്ള ചരിത്രപ്രസിദ്ധമായ കിണറും (സീതാ കൂപ്പ്) ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്.
ക്ഷേത്രത്തിന്റെ അടിത്തറ 14 മീറ്റർ കനമുള്ള 56 തട്ടുകളിൽ റോളർ-കോംപാക്ടഡ് കോൺക്രീറ്റിന്റെ പാളി ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു കൃത്രിമ പാറ നിർമിച്ചു അതിനു മുകളിലാണ് ക്ഷേത്രം പണിതുയർത്തിയിരിക്കുന്നത് ക്ഷേത്ര സമുച്ചയത്തിൽ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്നി സുരക്ഷാ ജലവിതരണം, വൈദ്യുത നിലയം എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ട്.