നൂറ്റാണ്ടുകളുടെ സ്വപ്നം സഫലമാകാൻ ഇനി മണിക്കൂറുകൾ മാത്രം .അതെ രാമക്ഷേത്രം എന്ന വലിയ സ്വപ്നം .ശ്രീരാമ ഭക്തർ ആ ധന്യ മുഹൂർത്തതിനു അരികിൽ എത്തി നില്കുന്നു .അയോധ്യയിൽ പണിതുയർത്തിയ രാമ ക്ഷേത്രത്തിൽ രാവിലെ 11.30ന് താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ ആരംഭിക്കും . 12.20 ഓടെ പ്രാണ പ്രതിഷ്ഠ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാനിധ്യത്തിൽ നടക്കുന്ന ആ പുണ്യ കർമ്മം. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെ അയോധ്യയിലെത്തും. പ്രാണ പ്രതിസടയ്ക്കു മുന്നോടിയായി ക്ഷേത്രത്തിൽ നടത്തുന്ന അനുഷ്ഠാനച്ചടങ്ങുകൾ പൂർത്തിയായി.
ചടങ്ങുകളുടെ മുഖ്യ കാർമ്മികൻ കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് .ഭാരതത്തിന്റെ വിവിധ പുണ്യതീർഥങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലം ഉപയോഗിച്ച് അഭിഷേകം നടത്തി. വിഗ്രഹം എപ്പോൾ ശയ്യാധിവാസത്തിലാണ് . ഇന്നലെ ശയ്യാധിവാസത്തിന് കിടത്തിയ വിഗ്രഹത്തെ എന്ന് ഉണർത്തും .അതിനായുള്ള ജാഗരണ അധിവാസം രാവിലെ ആരംഭിക്കും. ബാലനായ രാമ വിഗ്രഹം അതായത് അഞ്ചു വയസുള്ള രാമ വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത് . കൃഷ്ണശിലയിൽ നിർമ്മിച്ചിരിക്കുന്നത്ത് രാംലല്ല .മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജാണ്
രാംലല്ല നിർമിച്ചത്
വിഗ്രഹത്തിന്റെ ഉയരം 51 ഇഞ്ചാണ് . പതിയ രാംലല്ലയ്ക്കു ഒപ്പം ഇതുവരെ താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കു ക്ഷേത്ര പ്രവേശനം ചൊവ്വാഴ്ച മുതൽ ആരംഭിക്കും .പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരുടെ സാനിധ്യം ആണ് പ്രാണ പ്രതിഷ്ഠാ സമയത്ത് ശ്രീകോവിലിൽ ഉണ്ടാകുക.
പ്രാണ പ്രതിഷ്ഠ ചടങ്ങിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മഹാ സമ്മേളനവും നടക്കും .ഒരു മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥികളെ അഭിസംബോധന ചെയ്യും. 8000 പേർക്കാണ് ഈ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത് .കേരളത്തിൽ നിന്നും ക്ഷണം ലഭിച്ചവരിൽ 20 പ്രമുഖരും 22 സന്യാസികളും പങ്കെടുക്കും.