ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. ഇന്ത്യയുടെ 75-ാം റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. രാജസ്ഥാനിലെ ജയ്പൂരിലാണ് മാക്രോണ്‍ എത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും ചേര്‍ന്ന് ജയ്പൂരില്‍ റോഡ് ഷോ നടത്തി.
2030ഓടെ 30000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുമെന്നാണ് മാക്രോണ്‍ എക്‌സില്‍ കുറിച്ചത്. ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്നതിന് പ്രത്യേകം സെന്ററുകള്‍ ആരംഭിക്കും. ഫ്രാന്‍സില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് വിസാ നടപടികള്‍ ലഘൂകരക്കുമെന്നും അദ്ദേഹം പറഞ്ഞു.