ലക്നൗ. ഗ്യാന്‍വാപിയില്‍ സമുച്ചയത്തില്‍ നിന്നും മഹാവിഷ്ണുവിന്റെയും ഹനുമാന്റെയും വിഗ്രഹം കണ്ടെത്തി. സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ശില്പങ്ങള് കണ്ടെത്തിയത്. ഗ്യാന്‍വാപിയുടെ പരിസരത്ത് നിന്നും ഭഗവാന് വിഷ്ണുവും ഹനുമാനുമായി ബന്ധപ്പെട്ട നിരവധി പുരാവസ്തുക്കളും കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച ശില്പങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഹനുമാന്റെ ശില്പത്തില് പകുതി ഭാഗം മാത്രമാണുള്ളത്. ഖനനത്തില്‍ വിവിധ ആരാധന മൂര്‍ത്തികളുടെ ശില്പങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ ശില്പങ്ങളില് ചിലത് പകുതി ഭാഗം മനുഷ്യനെയും പകുതി പാമ്പിനെയും ചിത്രീകരിച്ചിരിക്കുന്നു.
ഇത് മഹാവിഷ്ണുവിന്റെ വരാഹ അവതാരമാണെന്നാണ് വിശ്വസിക്കുന്നത്. കണ്ടെത്തിയ മഹാവിഷ്ണുവിന്റെ ശില്പത്തില് ചക്രവും നാല് കൈകളും കാണാന്‍ സാധിക്കും. അതേസമയം അയോധ്യയില്‍ നടത്തിയ ഖനനത്തിന് സമാനമായി ഗ്യാന്‍വാപിയിലും ഖനനം നടത്തണമെന്ന് ഹിന്ദു വിഭാഗം സുപ്രീം കോടതയില്‍ ആവശ്യപ്പെട്ടിരുന്നു. ഗ്യാന്‍വാപിയുടെ ഘടനയ്ക്ക് ഒരു കോട്ടവും തട്ടാതെ വേണം ഖനനം എന്നാണ് സുപ്രീം കോടതിയില്‍ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ജൂലയ് 21 ന് ജില്ലാ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിതതെന്ന് കണ്ടെത്താന്‍ വേണ്ടി ഗ്യാന്‍വാപി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്തിയത്. ക്ഷേത്രത്തിന് മുകളില്‍ 17 നൂറ്റാണ്ടില്‍ ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.