തൃശൂര്‍. തൃശൂരില്‍ ആരാണ് എതിര് സ്ഥാനാര്‍ഥി എന്നകാര്യത്തില്‍ വിഷയമില്ല. വിജയം തനിക്ക് ഉറപ്പാണെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന് വരുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റിയാലും ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത് ജനമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
സ്ഥാനാര്‍ഥിയെ മാറ്റുന്നത് കോണ്‍ഗ്രസിന്റെ കാര്യം, അതേ കുറിച്ച് എനിക്ക് അറിയില്ല, ജനമല്ലേ തീരുമാനം എടുക്കുന്നതെന്നും. ഇത് ഗംഭീരമായി എന്നേ തനിക്ക് പറയാനുള്ളുവെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ നിലവിലെ എംപി ടിഎന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കും എന്നാണ് വിവരം.
നിലവില്‍ കെ മുരളീധരന് വടകരയില്‍ നിന്നുള്ള എംപിയാണ്. ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ഥി സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതാണ് കെ മുരളീധരനെ പോലുള്ള മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് തൃശൂരില്‍ ഇറക്കാന്‍ കാരണം. അതേസമയം ടിഎന്‍ പ്രതാപന് ഈ നീക്കത്തില്‍ ശക്തമായ എതിര്‍പ്പുള്ളതായിട്ടാണ് വിവരം.
നിലവില്‍ ടിഎന്‍ പ്രതാപന് പ്രചാരണം ആരംഭിച്ചിരുന്നു. ബോര്‍ഡുകളും, പോസ്റ്ററുകളും തയ്യാറാക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.