അധ്യാപകര്‍ക്ക് വസ്ത്രധാരണത്തിൽ പുതിയ നിർദ്ദേശങ്ങളുമായി മഹാരാഷ്ട്ര സർക്കാർ .അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം എന്നാണ് നിർദ്ദേശം . ജീന്‍സ് ,ടീഷര്‍ട്ട്, മറ്റ് ഫാന്‍സി വസ്ത്രങ്ങള്‍ തുങ്ങിയവ അനുവദനീയമല്ല. പുരുഷ അധ്യാപകര്‍ക്ക് ടക്ക് ഇന്‍ ചെയത ഷര്‍ട്ടും പാന്റുമാണ് ധരിക്കേണ്ടത്.
നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ച്ച പുറത്ത് വിടും.അധ്യാപകര്‍ സ്കൂളിലേക് വരുമ്പോൾ പ്രസന്നവും മാന്യതയുമുള്ള വസ്ത്രം ആവണംധരിക്കേണ്ടത് എന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഡ്രസ്സ് കൊഡും ആയി ബന്ധപ്പെട്ട് 9 മാര്‍ഗരേഖകളാണ് നല്‍കിയിട്ടുള്ളത്. പുതിയ സർക്കുലർ പൊതുവിദ്യാലയങ്ങള്‍ക്കും സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണ്.
മഹാരാഷ്ട്ര സർക്കാരിന്റെ ഈ നീക്കത്തെ വിമർശിച്ചു കൊണ്ട് അദ്ധ്യാപകരും വിദ്യാഭ്യാസ വിദ്യാഭ്യാസ വിദഗ്ദരില്‍ ചിലരും രംഗത്തെത്തിയിട്ടുണ്ട് . വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധപുലര്‍ത്താറുള്ളവരാണ് അധ്യാപകർ എന്നും.സ്കൂളിൽ മാത്രം അല്ല പൊതുവിടങ്ങളിലും അത് അങ്ങനെ തന്നെ അന്ന് എന്നും അവർ അവകാശപ്പെട്ടു . സംസ്ഥാന സര്‍ക്കാരിന് അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശമാണെന്നും അധ്യാപകര്‍ പ്രതികരിച്ചു