കേരളത്തിൽ താമര വിരിയില്ല .ദക്ഷിണേന്ത്യയിൽ ബിജെപിയെ നിലം തൊടീക്കില്ല എന്ന പതിവ് വീരവാദങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു തന്നെ നിൽക്കുമ്പോഴും കേരളത്തെയും തമിഴ്നാടിനെയും താമരക്കുമ്പിളിൽ ആക്കാൻ ഉള്ള ശ്രമങ്ങൾ കേന്ദ്ര ബിജെപി നടത്തുന്നുണ്ട്. നരേന്ദ്രമോദിയുടെ തുടർച്ചയായ സന്ദർശനവും റോഡ്ഷോയുമെല്ലാം ആ പദ്ധതിയുടെ ഭാഗം തന്നെ ആണ് . തമിഴ്നാടിനെ കേരളത്തേക്കാൾ പ്രാധാന്യത്തോടെ കാണുന്നു .തമിഴ്നാട് പിടിക്കാൻ ഉള്ള ബിജെപി നീക്കം കേരളത്തിലേതിനേക്കാൾ തമിഴ്നാട്ടിൽ ശക്തവും ആണ് .എന്തുകൊണ്ടാവും മോദിയുടെ കണ്ണുകൾ തമിഴ് നാടിനു മീതെ വീണത് .എന്തായാലും അത് വെറുതെ അല്ല അതിനു പിന്നിൽ ഒരു വലിയ ലക്‌ഷ്യം ഉണ്ട്.
ഇന്ത്യയിൽ ആദ്യ തിരഞ്ഞെടുപ്പിൽ പതിനേഴു കോടി വോട്ടർമാരായിരുന്നു .ആദ്യ തിരഞ്ഞെടുപ്പിന് ശേഷം ഏഴു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു .ഈ ഏഴു പതിറ്റാണ്ടു പിന്നിടുമ്പോൾ രാജ്യത്തെ വോട്ടർമാർക്കിടയിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് അഞ്ചിരട്ടിയാണ് .ഇപ്പോൾ നടക്കുന്ന
പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണക്കുകൾ പ്രകാരം 98 കോടി വോട്ടർമാരാകും വോട്ട് രേഖപ്പെടുത്തുക. പൗരന്മാർക്കെല്ലാം വോട്ടവകാശത്തിൽ തുല്യപ്രാധാന്യം ആണ്. എന്നാൽ രാജ്യം ഭരിക്കേണ്ടത് ആരാണ് എന്ന് തീരുമാനിക്കാൻ കഴിയുന്ന ചില പ്രധാന സംസ്ഥാനങ്ങളുണ്ട് . ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ ഉള്ള ഭാരതത്തിലെ 5 സംസ്ഥാനങ്ങൾ .അകെ ഉള്ള ലോക്സഭാ സീറ്റുകളിൽ 249സീറ്റുകൾ ഈ അഞ്ചു സംസ്ഥാനങ്ങളിലാണ് .ആകെ സീറ്റിന്റെ 45.8 ശതമാനവും ഈ അഞ്ചിടത്താണ്.
രാജ്യം ഭരിക്കണം എന്ന ദൃഢനിഴ്ചയമുള്ള ഏതൊരു പാർട്ടിയും ആദ്യം ചെയുന്നത് ഈ അഞ്ചു സംസ്ഥാനങ്ങളിലെ സീറ്റുകൾ ഭദ്രമാകുകയാണ് .ഈ സീറ്റുകൾ ഉറപ്പിച്ചിട്ടു മാത്രം ആവും മുന്നണികൾ മറ്റു സീറ്റുകൾ പിടിക്കാൻ പട കൂട്ടുന്നത്.ദക്ഷിണേന്ത്യ ബിജെപിയെ കൈവിട്ടാലും ഈ അഞ്ചു സംസ്ഥാനങ്ങളിൽ നാലെണ്ണം കൂടെ ഉണ്ടെങ്കിൽ ബിജെപി രാജ്യം ഭരിക്കും എന്ന് എപ്പോൾ തുടർച്ചയായി രണ്ടു തവണ തെളിയിച്ചു. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്നാട് എന്നിവരാണ് ഈ അഞ്ചു സംസ്ഥാനങ്ങൾ .
80 ലോക്സഭാ സീറ്റുകലുള്ള ഉത്തർപ്രദേശ് ഭാരതത്തിനു സമ്മാനിച്ചത് 8 പ്രധാനമന്ത്രിമാരെയാണ് .ഈ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന് മാത്രം ആണ് ദക്ഷിണേന്ത്യയുടെ സ്വന്തം .ബിജെപിയെ നിലം തൊടീക്കില്ലെന്ന കേരളത്തിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുന്ന അയൽക്കാരനായ തമിഴ്നാട് .
നരേന്ദ്രമോദിയുടെ പ്രഖ്യാപനം ആയ 370 സീറ്റുകൽ ഉറപ്പിക്കാൻ തമിഴ്നാടിന്റെ കൂടെ സഹായം ആവശ്യം ആണ് .ദക്ഷിണേന്ത്യപിടിക്കാൻ ഉള്ള വാതിലായി ദേശീയപാർട്ടികൾ കണക്കാക്കുന്ന സംതാനം ആണ് തമിഴ്നാട് .എല്ലാ ദേശീയപാർട്ടികൾക്കും വെല്ലുവിളികൾ നിറഞ്ഞ സംസ്ഥാനവും തമിഴ്നാട് തന്നെ. തമിഴ്നാട്ടിൽ 39 ലോക്‌സഭാ സീറ്റുകളാണുള്ളത് .അതിൽ ഏഴെണ്ണം പട്ടികജാതി സംവരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റും മുന്നേറ്റ കഴകം (ഡിഎംകെ) കോൺഗ്രസ് സഖ്യം നേടി.അണ്ണാഡിഎംകെ– ബിജെപി സഖ്യത്തിന് കിട്ടിയത് ഒരേയൊരു സീറ്റ് മാത്രം.
കേരളത്തെ പോലെ തന്നെ ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങൾ ഒന്നും ബാധിക്കാത്ത സംസ്ഥാനമാണ് അയൽക്കാരനായ തമിഴ്നാടും
ദേശീയ രാഷ്ട്രീയത്തിൽ എന്തു സംഭവിച്ചാലും സ്വത്വരാഷ്ട്രീയത്തിലൂന്നിയാണ് ഈ അയൽക്കാരുടെ പോക്ക് .ഇത്തവണ ഡിഎംകെ, ഇന്ത്യ സഖ്യത്തിന്റെ ഭാഗം ആണ് .ഇന്ത്യ സഖ്യത്തിനാണ് തമിഴ്നാട്ടിൽ മുൻതൂക്കവും.എന്നാൽ എൻഡിഎയ്ക്ക് അണ്ണാ ഡിഎംകെയുടെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യയുടെ ഭരണം തീരുമാനിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട് മാറി നില്കുന്നത് തിരുത്തികുറിക്കാനാണ് ഇത്തവണ ബിജെപിയുടെ നീക്കവും.
.