തൃശൂര്‍. നടന് കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമര്‍ശം. ഇയാള്‍ക്ക് കാക്കയുടെ നിറമാണെന്നും പുരുഷന്മാര് മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും സത്യഭാമ പറഞ്ഞു.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്. ഇയാളെ കണ്ടുകഴിഞ്ഞല് കാക്കയുടെ നിറമാണെന്നും. എല്ലാം കൊണ്ടും കാല് അകത്തിവെച്ച് കളിക്കേണ്ട കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന് കാലും കവച്ചുവെച്ചു മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല.
തന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ആണ്പിള്ളേര് കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. അണ് കുട്ടികളില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ സത്യഭാമയുടെ പരാമര്‍ശത്തിനിടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാമകൃഷ്ണനു പിന്തുണയുമായി നിരവധി പേര് രംഗത്തെത്തി. സംഭവത്തില്‍ പ്രതികരിച്ച് രാമകൃഷ്ണനും സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു.