ഇലെക്ഷൻ കാലം എന്നാൽ വൈകുന്നേരങ്ങൾ ഉല്ലാസപ്രദമാക്കുന്ന കവലപ്രസംഗങ്ങളുടെ കൂടെ കാലം ആണ് . എതിരാളിയെ മലർത്തിയടിക്കാൻ പതിനെട്ടല്ല പതിനെട്ടായിരം അടവുകളുമായി മുന്നണികൾ കവലയിലേക്കിറങ്ങും .പരസ്പരം കരിവാരി തേയ്ക്കാനുള്ള അവസരങ്ങളൊന്നും ആരും പാഴാക്കാറില്ല. കവല പ്രസംഗക്കാർക് ഒരു പ്രതേകത ഉണ്ട് ,കഴിഞ്ഞ കാലം നാടിനും നാട്ടുകാർക്കും ഗുണമുള്ള എന്തൊക്കെ കാര്യങ്ങൾ ചെയ്തു എന്നതിനേക്കാൾ എല്ലാവര്ക്കും പറയാൻ താല്പര്യം എതിർപക്ഷക്കാരുടെ കുല്സിതങ്ങൾ തന്നെ ആവും. അഥവാ തങ്ങൾ ചെയ്ത നല്ല കാര്യം ആരെങ്കിലും പറഞ്ഞാൽ തന്നെ അവിടെയും ഉണ്ട് വമ്പൻ ട്വിസ്റ്റ് .വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുത്തിട്ടു വിളിച്ചു പറയുന്ന വൃത്തികെട്ട വികസനത്തിന്റെ രാഷ്ട്രീയം. അല്ലെങ്കിൽ എതിർ പാർട്ടിയിലെ നേതാവ് ദൈവത്തിനു നേർച്ചയായി സമർപ്പിച്ച പശുവിനു എത്ര പല്ലു ഉണ്ട് എന്ന കണക്കെടുപ്പിന്റെ വെറുപ്പിക്കുന്ന രാഷ്ട്രീയം .കവല പ്രസംഗങ്ങൾ ഉഷാറാക്കുന്ന പല ചൂടൻ വിഷയങ്ങളും ചർച്ച ചെയ്യും. എരിവും പുളിയും കൂടിയാൽ കേൾക്കാൻ ആള് കൂടും എന്നതാണ് മറ്റൊരു പ്രതേകത. കവലപ്രസംഗികര് വിളിച്ചു കൂവുന്ന പച്ച നുണകൾ വിശ്വസിക്കുന്ന കുറെ പാവങ്ങൾ അപ്പോഴേ മനസ്സിൽ ഉറപ്പിക്കും , ഇത്തവണ ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന്.
ഇന്റർനെറ്റിന്റെ വരവ് ഈ കവല പ്രസംഗങ്ങൾക്കൊരു മാറ്റം കൊണ്ട് വന്നു. ഓരോ പാർട്ടിക്കുമായി കവലകളിൽ പോരാടിയവരെല്ലാം സാമൂഹ്യ മാധ്യമങ്ങളിലേക് കുടിയേറി. വിരൽ തുമ്പിൽ വിവരങ്ങൾ എത്തി തുടങ്ങിയതോടെ നുണകളുടെയും ചൂടൻ ചർച്ചകളുടെയും രൂപവും ഭാവവും മാറി. കവലയിൽ മുഴങ്ങിയിരുന്ന അരോചകമായ പ്രസംഗങ്ങൾ ലോകം മുഴുവൻ കിട്ടാൻ ഇപ്പോൾ സെക്കൻഡുകൾ മാത്രം മതി. എല്ലാം മാറി എങ്കിലും മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട് ,അതാണ് പ്രബുദ്ധ മലയാളികൾ.
സമ്പൂർണ സാക്ഷരരായ മലയാളികൾ .ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും മലയാളി ഒന്നാമതാണ്. പക്ഷേ, സ്വന്തം രാജ്യത്തെയും രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിലും മലയാളികള്‍ അങ്ങനെയാണോ? എപ്പോഴും ദേശീയതയ്‌ക്കും ദേശീയ താല്‍പര്യത്തിനും എതിരെ നിലകൊള്ളുന്ന നിലപാടല്ലേ മലയാളികള്‍ എക്കാലവും സ്വീകരിച്ചിട്ടുള്ളത്? സ്വാതന്ത്ര്യസമരത്തിന്റെ കാലം മുതല്‍ തന്നെ നമ്മള്‍ ഈ തിരിഞ്ഞു നില്‍പ്പും പിന്നോട്ടടിയും തുടങ്ങിയിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ പോലെ എത്ര ബഹുജന പ്രക്ഷോഭങ്ങൾ കേരളത്തില്‍ ഉണ്ടായി?. മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാറില്‍ ഉണ്ടായ അതിശക്തമായ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ നാലിലൊന്നു പോലും മറ്റു ഭാഗങ്ങളില്‍ ഉണ്ടായില്ല.ഇതൊക്കെ മലയാളികള്‍ ആത്മപരിശോധന നടത്തേണ്ട കാര്യങ്ങളാണ്
രാജ്യം മുഴുവൻ അടച്ചിട്ട അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളിൽ പോലും നമ്മൾ മലയാളികൾ ഉറക്കത്തിലായിരുന്നു .
രാജ്യം മുഴുവന്‍ അതിനെതിരായ പോരാട്ടം ശക്തമായപ്പോള്‍ കേരളം അപ്പോഴും പുറം തിരിഞ്ഞു നിന്ന്. ഒരുപക്ഷേ, അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ച ഏക സംസ്ഥാനം കേരളമായിരുന്നു. ബുദ്ധിമാന്മാരെന്നു സ്വയം അവകാശപ്പെടാൻ മാത്രമേ കേരളത്തിന് കഴിയുന്നുള്ളു .മലയാളികൾ വായ് മൊഴിയായി പകർന്നു കൊണ്ടിരിക്കുന്ന പല അബദ്ധ സിദ്ധാന്തങ്ങളും ആരൊക്കെയോ അടിച്ചിറക്കിയ പൊള്ളത്തരങ്ങളാണ് എന്ന് മനസിലാക്കാൻ ഇനിയും വൈകിക്കൂടാ
കഴിഞ്ഞ പത്തു വര്ഷം ആയി ഇന്ത്യ മഹാരാജ്യത്തിലെ മറ്റു സംസ്ഥാനങ്ങൾ വികസനത്തിലേക്ക് കുത്തിക്കുമ്പോൾ പുറം തിരിഞ്ഞു നിൽക്കുന്ന സംസ്ഥാനം ആയി നമ്മുടെ കേരളം. വികസനത്തിന് എതിരെ ഇനിയും പുറം തിരിഞ്ഞു നിന്നാൽ ഇവിടത്തെ പുതിയ തലമുറ വിദേശങ്ങളിലേക് കുടിയേറും .അടുത്ത ഇരുപതു വർഷത്തിനുള്ളിൽ കേരളം വൃദ്ധസദനം ആയി മാറാൻ തുടങ്ങും. വിദേശങ്ങളിലേക്കു കുടിയേറുന്ന യുവതയെ പിടിച്ചു നിറുത്തണം എങ്കിൽ ഇവിടെ വികസനം വരണം .കവല പ്രസംഗങ്ങളിൽ മനം മയങ്ങുന്നവരല്ല ഇന്നത്തെ യുവ തലമുറ .
പാട്ടുപാടിയും കുൽസിതം പറഞ്ഞും വോട്ട് നേടുന്ന കാലം കഴിഞ്ഞു. വികസനം പറഞ്ഞു മാത്രം അല്ല അത് ചെയ്യുമെന്ന് ഉറപ്പുള്ളവരെ ജനപ്രതിനിധികൾ ആക്കണം. ജനവിധി തേടി നിങ്ങൾക്കു മുന്നിൽ എത്തുന്നവരുടെ കഴിയും പ്രഗത്ഭവും മാത്രം നോക്കിയാൽ പോരാ .ആ സ്ഥാനാർഥി ജയിച്ചു വന്നാലും അദ്ദേഹം പ്രതിനിദാനം ചെയുന്ന രാഷ്ട്രീയ പാർട്ടിയുടെ അവസ്ഥ കൂടി പരിഗണിക്കണം. സമയം പൂർത്തിയാക്കി അടുത്ത അംഗത്തിന് ഇറങ്ങിയിരിക്കുന്ന എംപിമാരിൽ എത്രപേരാണ് എംപി ഫണ്ട് എങ്കിലും പൂർണമായി വിനിയോഗിച്ചവർ. വെയ്റ്റിംഗ് ഷെഡും മൂത്രപ്പുരയും മാത്രം പണിയാൻ എന്തിനാണ് ഇവരെയൊക്കെ ജയിപ്പിച്ചു പാർലമെന്റിലേക്ക് വിടുന്നത് എന്ന് നമ്മുക് ചിന്തിക്കാം .
ഈ ശാപത്തിൽ നിന്നൊക്കെ കേരളത്തെ രക്ഷിക്കാൻ ,കേരളത്തെ വികസനത്തിലേക് നയിക്കാൻ കഴിവുള്ള മികച്ച സ്ഥാനാർഥികലെ ഇത്തവണ കേന്ദ്ര ബി ജെ പി നേതൃത്വം അയച്ചിട്ടുണ്ട്. നമ്മുടെ വിലയേറിയ സമ്മതിദാനാവകാശം ഇത്തവണ എങ്കിലും വികസനം മാത്രം ചിന്തിച്ചു രേഖപ്പെടുത്താം .