ഉത്തരേന്ത്യയിൽ രക്ഷയില്ലായെന്നു മനസിലാക്കി വീണ്ടും വയനാട് പിടിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നേരിടാൻ ബിജെപിയുടെ സ്ഥാനാർഥി ആയി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫിനായി സിപിഐ നേതാവ് ആനി രാജയും മത്സരിക്കാൻ ഇറങ്ങുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷനെ വച്ച് തന്നെ നീക്കം നടത്തുകയാണ് കേന്ദ്ര നേതൃത്വം. വിസിറ്റിങ്ങ് വിസക്കാരായ ആനി രാജയ്ക് രാഹുൽ ഗാന്ധിക്കും ഇടയിലേകു സ്ഥിരം വിസക്കാരനായി താൻ ഇറങ്ങുന്ന എന്ന കുറിക്കു കൊള്ളുന്ന പരാമര്ശവുമായിട്ടാണ് സുരേന്ദ്രൻ വയനാട് എത്തുന്നത് .
കോൺഗ്രസിന്റെ മുഖമായ രാഹുൽ ഗാന്ധി ,മറ്റെവിടെയും ജയ്ക്കില്ലന്നു ഉറപ്പു ഉള്ളത് കൊണ്ടാണ് വയനാട് എത്തിയിരിക്കുന്നത് എന്ന് എല്ലാവര്ക്കും ഉറപ്പാനു .കഴിഞ്ഞ അഞ്ചു വർഷത്തെ രാഹുൽ ഗാന്ധിയുടെ പ്രവർത്തത്തിൽ വയനാട് സംതൃപ്തമല്ല .ഈ സാഹചര്യത്തിൽ
രാഹുൽ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന ആലോചനയിൽനിന്നാണ് സുരേന്ദ്രന്റെ പേര് ഉയർന്നുവന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് തന്നെ ആണ് ഈ നിർദ്ദേശവും.പുതുതായി ബിജെപിലേക്കു എത്തിയ പലരുടെയും പേരുകൾ മാധ്യമങ്ങൾ പറഞ്ഞു ബിജെപി പ്രവർത്തകർക്കിടയിൽ തന്നെ അസ്വസ്ഥതകൾ ഉണ്ടാക്കാൻ മലയാളി മാധ്യമങ്ങൾ നന്നായി ശ്രമിച്ചെങ്കിലും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഊഹിക്കാൻ പോലും കഴിയാത്തവരായി മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ മാറുന്ന കാഴ്ച ഒരിക്കൽ കൂടെ കണ്ടു.
സുരേന്ദ്രനെ ബിജെപി സ്ഥാനാർഥിത്വം കൊടുക്കാതെ മാറ്റി നിറുത്തി എന്നൊക്കെ വാർത്തകൾ സൃഷ്ടിച്ചു ബിജെപി അനുഭാവികളെ പോലും തെറ്റിദ്ധരിപ്പിക്കുന്ന എതിർ പാർട്ടികൾക്കും മാധ്യമങ്ങൾക്കും തിരിച്ചടി തന്നെ ആണ് കേന്ദ്ര ബിജെപിയുഡിഫ്എ ഈ നീക്കം .കോൺഗ്രസിന് വലിയ മേൽക്കൈ ഉള്ള സ്ഥാലം ആണ് വയനാട് .കഴിഞ്ഞ പാർലമെന്റ് ഇലെക്ഷനിൽ വയനാട്ടിൽ നിന്നൊരു പ്രധാനമന്ത്രി എന്ന പ്രചാരണത്തിൽ വയനാട് വീണു പോയ് എന്നതാണ് വാസ്തവം .എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ ശോകവസ്ഥയിലാണ് എന്ന് വയനാട് വോട്ടര്മാര്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് എട്ടു ശതമാനത്തിൽ താഴെ മാത്രം വോട്ടുവിഹിതമുള്ള വയനാട് മണ്ഡലത്തിലേക്ക് സംസ്ഥാന അധ്യക്ഷനെ ബിജെപി നേതൃത്വം നിയോഗികാണാം എങ്കിൽ അതിനു പിന്നിൽ വ്യക്തമായ ലക്ഷ്യം ഉണ്ട് .
വയനാട് മണ്ഡലത്തിലെ പല പ്രധാന പ്രശനങ്ങളിലും പരിഹാരം കാണാൻ രാഹുൽ ഗാന്ധിക്കു കഴിഞ്ഞിട്ടില്ല . അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ പോലും രാഹുഗാന്ധി ഗൗനിച്ചിട്ടുപോലും ഇല്ല .തകർന്നുകൊണ്ടിരിക്കുന്ന ഇന്ത്യ മുന്നണിയിൽ നിന്ന് പഴയ പ്രധാനമന്ത്രി കഥ പറഞ്ഞു വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തവണ രാഹുൽ ഗാന്ധിക്കു കഴിയില്ല .സുരേന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ വയനാട്ടിൽ പ്രചാരണചൂടേറും. ബിജെപിയുടെ ദേശീയ നേതാക്കൽ ഉറപ്പായും സുരേന്ദ്രനായി രംഗത്തിറങ്ങും.