ഈ വര്ഷം ആദ്യത്തെ മോദിയുടെ കേരളം സന്ദർശനത്തിന് വലിയ പ്രതേകതക ഉണ്ടായിരുന്നു .പുതുവർഷത്തിൽ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയിൽ പങ്കെടുക്കാനായിരുന്നു മോദിയുടെ ആ വരവ് .2023 ജനുവരി നാലിന് തൃശൂർ സാക്ഷ്യം വഹിച്ചത് കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത സ്ത്രീശക്തി സമ്മേളനം ആയിരുന്നു . നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ടവരിൽ കായികതാരം പി.ടി ഉഷ ,സിനിമാതാരവും നർത്തകിയുമായ ശോഭന, സംരംഭകയായ ബീനാകണ്ണൻ ,അനീതിക്കെതിരെ പോരാടുന്ന സാധാരണക്കാരുടെ പ്രതിനിധിയായ മറിയക്കുട്ടി തുടങ്ങി വിവിധ മേഖലയിലുള്ള സ്ത്രീകൾ ഉണ്ടായിരുന്നു .തേക്കിൻ കാട് മൈതാനത്തിൽ മോദിയെ കാണാൻ ആവേശപ്പോടെ എത്തിയ സ്ത്രീജനങ്ങളെ മോദി അഭിസംബോധന ചെയ്തു സ്ത്രീകൾക്കായി നൽകിയ പദ്ധതികൾ എന്നി എന്നി പറഞ്ഞു. മോദിയുടേത് വെറും വീമ്പു പറച്ചിലല്ലായിരുന്നു പാർലമെന്റിൽ വനിതാസംഭരണ ബില് പാസ് ആക്കിയ ശേഷമാണു മോദി കേരളത്തിലെ സ്ത്രീജനങ്ങളെ കാണാൻ എത്തിയതുപോലും .
സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോഴും മോദി വാക്കുമാറ്റിയില്ല .ഇരുപതു സീറ്റുകളിൽ എൻ ഡി എ അഞ്ചു സ്ത്രീകൾക്കു സീറ്റ് നൽകിയപ്പോൾ ഒരു സ്ത്രീ സ്ഥാനാർഥിയാണ് കോൺഗ്രസിന്.അതും ആലത്തൂരിലെ സംവരണ സീറ്റിൽ മാത്രം . വാചകമടി മാത്രമല്ല നാരീശക്തി എന്ന് തെളിയിക്കുന്നതാണ് എൻ ഡി എയുടെ സ്ഥാനാർഥി പട്ടിക .കോൺഗ്രസിന്റെ മാനിഫെസ്റ്റോ രൂപരേഖ പുറത്തിറങ്ങിയപ്പോൾ അതിൽ നാരീശക്തി ഉൾപ്പെടുത്തിയിട്ടുണ്ട് .സ്ത്രീകൾക്ക് അമ്പതു ശതമാനം സംഭരണം .രേഖകളിലും വാഗ്ദാനങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്ന കോൺഗ്രസിന്റെ നയങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ ആണ് എന്ന കാര്യത്തിൽ സംശയമില്ല .വാഗ്ദാനങ്ങളിൽ വിശ്വസ്തരല്ല കോൺഗ്രസ് എന്ന് വീണ്ടും തെളിയിക്കുന്നു .തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക ഇറക്കിയപ്പോഴെങ്ങിലും സ്ത്രീകളോട് നീതി പുലർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല .