സംസ്ഥാനത്തെ ബാക് അക്കൗണ്ടുകൾ ഉപയോഗിച്ച് നിരോധിത തീവ്രവാദ സംഘടനകള്‍ പണം കൈമാറുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി കേരളം പോലീസ് . വന്‍തുക നല്കി ബാങ്ക് അക്കൗണ്ടുകള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുകയാണ് നിരോധിത തീവ്രവാദ സംഘടനകൾ ചെയുന്നത്. . തീവ്രവാദികളുമായി ബന്ധമുണ്ടു എന്ന് കണ്ടെത്തിയിട്ടുള്ള അക്കൗണ്ടുകളെല്ലാം സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ പുതിയ കണ്ടെത്തൽ. ഇതരമതവിഭാഗങ്ങളില്പ്പെട്ടവരുടെ അക്കൗണ്ടുകള്‍ വാങ്ങി അതിലൂടെ ഓപ്പറേഷന് എന്ന രീതിയാണ് തീവ്രവാദ സംഘടനകൾ പ്രയോഗിക്കുന്നത്. ഇതിനായി തീവ്രവാദ സംഘടനകൾ തിരഞ്ഞെടുത്തിരിക്കുന്നവരിൽ അധികവും വിദ്യാര്‍ത്ഥികളും കര്‍ഷകരുമാണ് . ഈ കാറ്റഗറി തിരഞ്ഞെടുത്തതിന് പിന്നിലും ഗൂഢ ഉദ്ദേശം ഉണ്ട് .ഇവരുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കപ്പെടുന്നില്ല അതുകൊണ്ട് തന്നെ ഈ അക്കൗണ്ടുകളിലൂടെ ഉള്ള ഓപ്പറേഷൻ സൗകര്യപ്രദവും ആണ് .
നിലവിലുള്ള അക്കൗണ്ടുകൾ വിലക്കെടുക്കുകയോ പുതിയ അക്കൗണ്ടുകള്‍ എടുപ്പിക്കുകയോ ആണ് തീവ്രവാദികളുടെ രീതി. വിൽക്കുന്ന നിലവിലുള്ള അക്കൗണ്ടുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പരുകള്‍ ബാങ്കില്‍ അപേക്ഷ നല്കി മാറ്റും .പുതിയ അക്കൗണ്ടുകളാണ് എടുക്കുന്നത് എങ്കിൽ നല്കുന്ന ഫോണ്‍ നമ്പര്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ളതാവും. അക്കൗണ്ടുകളിൽ ഓപ്പറേഷനുകള്‍ പൂര്‍ണമായും ഇലക്ട്രോണിക്കാണ്. ഇപ്പോൾ തീവ്രവാദബന്ധം ഉണ്ടെന്നു കണ്ടെത്തിയ അക്കൗണ്ടുകൾ എടുത്തശേഷം ആരും ബാങ്കില്‍ ചെന്നിട്ടില്ല.
അക്കൗണ്ടുകൾ തീവ്രവാദികളാണ് പൂർണം ആയും നിയത്രിക്കുന്നത് . അക്കൗണ്ടില്‍ വരുന്ന തുക ഒരിക്കലും അക്കൗണ്ട് ഉടമ അറിയില്ല ഇടയ്ക്കിടയ്ക്ക് യഥാര്‍ഥ അക്കൗണ്ട് ഉടമയ്ക്ക് തീവ്രവാദികൾ കുറച്ചു പണം നൽകും .
ആലുവ ആസ്ഥാനമായ എറണാകുളം റൂറല്‍ പോലീസാണ് തീവ്രവാദികളുടെ ഇത്തരത്തിലുള്ള നവീനതന്ത്രം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിൽ മറ്റ് പോ പലയിടത്തും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാടകയ്ക്ക് എടുക്കുന്ന അക്കൗണ്ടുകളില്‍ ഉടമകള്‍ക്ക് അക്കൗ…
എറണാകുളം റൂറല്‍ സൈബര്‍ പോലീസ് ഏതാനും ആഴ്ചകൾക്കു മുന്നേ പിടികൂടിയ ഓണ്‍ലൈന്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വലിയൊരു രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ തുമ്പ് കിട്ടിയത്. ഇവരില്‍ നിന്ന് അക്കൗണ്ടുകള്‍ വാങ്ങിയവര്‍ ലക്ഷങ്ങളുടെ ഇടപാടു നടത്തിയിട്ടുണ്ട്. അക്കൗണ്ട് വിറ്റവരില്‍ ചിലരൊക്കെ ജയിലിലായിക്കഴിഞ്ഞെന്നാണ് വിവരം . പക്ഷെ അക്കൗണ്ട് വാങ്ങിയവരെ ഒരാളെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പണത്തിന്റെ ആവശ്യം വന്നപ്പോൾ സുഹൃത്തിനു അക്കൗണ്ട് എടുത്തു നൽകി എന്നാണ് പിടിയിലായവർ പറയുന്നത് .ഇതിൽ പലരും ഈ സുഹൃത്തിനെ കണ്ടിട്ടുപോലുമില്ല. ഇൻസ്റ്റഗ്രംയിലൂടെയോ മറ്റേതെങ്കിലും ഓൺലൈൻ സമൂഹ മാധ്യമങ്ങളിലൂടെയോ ആവും ഇവർ ആദ്യം പരസ്പരം പരിചയപ്പെടുക. പതിനായിരും രൂപയ്ക്കുവരെ അക്കൗണ്ട് വിറ്റവര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എന്തു പ്രതിഫലം വാഗ്ദാനം ചെയ്താലും അക്കൗണ്ട് ആര്‍ക്കും കൈമാറരുതെന്നാണ് പോലീസിന്റെ കര്‍ശന നിര്‍ദേശം.കേരളത്തിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു