ന്യൂഡല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പ്രചാരണ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രചാരണം മൂന്ന് സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കിയായിരിക്കും. തമിഴ്നാട്, ബിഹാര്‍, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ശക്തമായ പ്രചാരണം നടത്തും.
പ്രധാനമന്ത്രി മഹാരാഷ്ട്രയില്‍ 18 റാലികളും ബിഹാറില്‍ 15 റാലികളും നടത്തും. തമിഴ്നാട്ടില്‍ ഏപ്രില്‍ 9 മുതല്‍ 12 വരെയും പ്രധാനമന്ത്രി പ്രചാരണം നടത്തും. ഇതില്‍ റോഡ് ഷോകളും റാലികളും ഉള്‍പ്പെടും. കോയമ്പത്തൂരിലും ദക്ഷിണ ചെന്നൈയിലും പ്രധാനമന്ത്രി റോഡ് ഷോ നടത്തും.
ബിഹാറിലും മഹാരാഷ്ട്രയിലും ശക്തമായ പ്രകടനം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി പ്രചാരണത്തിന് എത്തുന്നത്.