ഇടുക്കി ഹൈറേഞ്ചിലെ കൃഷിയിടങ്ങളിലേക്ക് അവക്കാഡോ കൃഷിയും വ്യാപിക്കുന്നു. പതിവായി കര്‍ഷകര്‍ കൃഷി ചെയ്യുന്ന നാണ്യ വിളകകള്‍ക്ക് പുറമെയാണ് അവക്കാഡോ കൃഷിയും ഹൈറേഞ്ചിലേക്ക് എത്തിയിരിക്കുന്നത്. അവക്കാഡോ പഴത്തിന്റെ ഗുണമേന്മയും വലുപ്പവും കണക്കാക്കി 100 മുതല്‍ 150 വരെയാണ് വില.
ഹൈറേഞ്ചില്‍ കര്‍ഷകര്‍ നാണ്യ വിളകളുടെ വില തകര്‍ച്ച നേരിട്ടതോടെയാണ് കര്‍ഷകര്‍ മറ്റ് കൃഷികളിലേക്ക് തിരിഞ്ഞത്. അങ്ങനെയാണ് അവക്കാഡോ മരങ്ങളും ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ എത്തിയത്. മൂന്ന് വര്‍ഷമായി അവക്കാഡോ ഈ മേഖലയില്‍ കൃഷി ചെയ്ത് വരുന്നു.
കേരളത്തില്‍ മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് അവക്കാഡോ പഴങ്ങളുടെ വിളവെടുപ്പ്. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കൃഷി കൂടുതലായി നടക്കുന്നത്. അവക്കാഡോ മലയോര പ്രദേശങ്ങളില്‍ കൂടുതലായി കൃഷി ചെയ്യാന്‍ സാധിക്കുന്ന ഫല വൃക്ഷമാണ്. അതേസമയം മരത്തില്‍ കായ് നില്ക്കുമ്പോള് തന്നെ തൈ മുളയ്്ക്കുന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രശ്നം.
അവക്കാഡോ പോഷക സമൃദ്ധമായ പഴമാണ്. സലാഡ്, ജ്യൂസ് എന്നിവയില്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നു. ഹൈറേഞ്ചില്‍ നിന്നും കൊച്ചിയിലേക്കാണ് അവക്കാഡോ കൂടുതലായി എത്തുന്നത്.