ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പത്വന്ത് സിംഗ് പന്നൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ആരോപണങ്ങള്‍ തള്ളി റഷ്യ. സംഭവുമായി ബന്ധപ്പെട്ട് അമേരിക്ക വിശ്വാസയോഗ്യമായ വിവരങ്ങളോ തെളിവോ പുറത്തുവിട്ടിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ വ്യക്താവ് മരിയ സഖറോവ വ്യക്തമാക്കി. ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും റഷ്യന്‍ വിദേശകാര്യ വ്യക്താവ് ആരോപിച്ചു.
ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചോ കേവല അറിവ് പോലും ഇല്ലാതെയാണ് അമേരിക്ക ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി. ഇന്ത്യ ഒരു രാജ്യമെന്ന് പോലും കരുതാതെ ആഭ്യന്തര കാര്യങ്ങലില്‍ തലയിടുകയാണ് അമേരിക്ക ചെയ്യുന്നതെന്നും റഷ്യ ആരോപിക്കുന്നു. ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക് തെളിവില്ല.