ന്യൂഡല്‍ഹി. കേരളത്തില്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിക്ക് പഞ്ചിമ ബംഗാളില്‍ 30 സീറ്റ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡിഷയില്‍ 16 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നും ബിഹാറില്‍ 2019 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ മികച്ച പ്രകടനം നടത്തുന്ന ബിജെപി 12 സീറ്റ് വരെ ലഭിക്കും.
ആന്ധ്രാപ്രദേശില്‍ 18 സീറ്റ് ലഭിക്കും. തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. എന്‍ഡിഎയ്ക്ക് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള ഭൂരിപക്ഷം 2014 മുതല്‍ ഉണ്ടായിരുന്നു.
എന്നാല്‍ ബിജെപി ഇക്കാര്യം ചെയ്തില്ല. ഒരിക്കലും നടപ്പാക്കുവാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധി പറയുന്നത് മറ്റുള്ളവര്‍ പറയാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണെന്നും അമിത് ഷാ പറഞ്ഞു.