രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ ഡി എഫില്‍ ഭിന്നത രൂക്ഷമാകുന്നു. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും ഒരു സീറ്റില്‍ യുഡിഎഫിനും വിജയിക്കാന്‍ സാധിക്കും. ഇതാണ് ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്. നിലവില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് സിപിഐയും കേരള കോണ്‍ഗ്രസും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.
രാജ്യസഭാ അംഗങ്ങളായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതില്‍ ജോസ് കെ മാണി ആദ്യം യുഡിഎഫില്‍ നിന്ന് ഈ സീറ്റില്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫില്‍ എത്തിയ ശേഷം രാജി വെക്കുകയും പിന്നീട് അതേ സീറ്റില്‍ എല്‍ഡിഎഫില്‍ നിന്നും വിജയിക്കുകയുമായിരുന്നു. നിലവില്‍ എല്‍ഡിഎഫിന് രണ്ട് പേരെ വിജയിപ്പിക്കുവാന്‍ സാധിക്കും. ഇതില്‍ സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
സിപിഐ സ്വന്തം സീറ്റ് വിട്ടു നല്‍കില്ലെന്നും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം രാജ്യസഭാ സീറ്റ് ലഭിക്കാതെ വന്നാല്‍ കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണിക്ക് തിരിച്ചടിയാകും. വെറും കേരള കോണ്‍ഗ്രസ് ചെയര്മാന് മാത്രമായി ഇരുന്നാല്‍ പാര്‍ട്ടിയില്‍ അധികാരം പോലും നഷ്ടപ്പെട്ടേക്കാം. നിലവില്‍ ജോഷി അഗസ്റ്റിയനാണ് കേരള കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രി. കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണിയുടെ ശക്തി ക്ഷയിക്കുന്നതോടെ പിളര്‍പ്പുകള്‍ സാധാരണമായ കേരളകോണ്‍ഗ്രസില്‍ വീണ്ടും ഒരു പിളര്‍പ്പിന് ഇത് വഴിവെച്ചേക്കും.
രാജ്യസഭാ സീറ്റ് ലഭിക്കാതെ വരുകയും കോട്ടയത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം പരാജയപ്പെടുകയും ചെയ്താല്‍ അത് ജോസ് കെ മാണിക്ക് വലിയ തിരിച്ചടിയിയിരിക്കും ഉണ്ടാക്കുക. കേരള രാഷ്ട്രീയത്തില്‍ ജോസ് കെ മാണിയുടെ ശക്തി ക്ഷയിക്കുന്നതിനും ഇത് വഴിവെക്കും. രാഷ്ട്രീയ കൗശലക്കാരനായിരുന്നു കെഎം മാണി. എന്നാല്‍ അത്തരം കൗശലം ജോസ് കെ മാണിക്ക് ഇല്ലാ എന്നാതാണ് വ്യക്തമാകുന്നത്.
തുടക്കത്തില്‍ കേരള കോണ്‍ഗ്രസ് എം കോട്ടയത്ത് വിജയിക്കമെന്ന് പൊതു വികാരം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് യുഡിഎഫ് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടുകായായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് എത്തിയതോടെ സിപിഎമ്മിന്റെ വോട്ട് ബാങ്കായ ഈഴവ വോട്ടുകളില്‍ ഭിന്നിക്കും. ഇത് കേരള കോണ്‍ഗ്രസ് എമ്മിന്റെ പരാജയത്തിന് കോട്ടയത്ത് വഴിവെക്കുന്നതാണ്.
രാജ്യസഭാ സീറ്റ് ലഭിക്കാതെ വരുന്നതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും പിളര്‍പ്പ് ഉണ്ടായേക്കും എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ചെയര്മാന് മാത്രമായി ജോസ് കെ മാണി ഒതുങ്ങിയാല്‍ മന്ത്രി ജോഷി അഗസ്റ്റിയന് പാര്‍ട്ടിയെ പിളര്‍ത്തിയേക്കും. ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് എത്തുകയും ജോഷി അഗസ്റ്റിയന് എല്‍ഡിഎഫില്‍ തുടുകയുമായിരിക്കും സംഭവിക്കുക എന്ന് വിലയിരുത്തപ്പെടുന്നു.