കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കേരളത്തിലെ പല ജില്ലകളിലും കോണ്‍ഗ്രസില്‍ തമ്മിലടി വലിയ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുകയാണ്. കോഴിക്കോടും കാസര്‍കോടുമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ പോര് തിരഞ്ഞെടുപ്പ് സമയത്ത് അല്‍പം ശമിച്ചെങ്കിലും ഇപ്പോഴും നീറി പുകയുകയാണ്.
കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരാന്‍ ശ്രമിച്ചുവെന്നാണ് പല സ്ഥാനാര്‍ഥികളും പറയുന്നത്. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഷവനും കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. അതേസമയം ശാന്തമായി നിന്നിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ശക്തമായ പോരിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍.
കാസര്‍കോട് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ്. തുടര്‍ന്ന് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയും തുറന്ന പോരിലേക്ക് എത്തുകയായിരുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തത് എത്ര ഉന്നതനാണെങ്കിലും കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്ന് ഉണ്ണിത്താന്‍ തുറന്നടിച്ചു.
അതേസമയം ഉണ്ണിത്താനെതിരെ ശക്തമായ ആരോപണവുമായി ബാലകൃഷ്ണനും രംഗത്തെത്തി. തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ഉണ്ണിത്താന്‍ ശ്രമിച്ചുവെന്നാണ് ബാലകൃഷ്ണന്‍ പെരിയയുടെ ആരോപണം. ഉണ്ണിത്താന്‍ പല തവണ തന്നെ തോല്‍പ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയതായും ബാലകൃഷ്ണന്‍ ആരോപിക്കുന്നു.
അതേസമയം കെപിസിസി അംഗം കെവി സുബ്രഹ്‌മണ്യന്‍ തന്നെ തോല്‍പ്പിക്കാന്‍ നീക്കം നടത്തിയതായിട്ടാണ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ആരോപണം. ചേവായൂര്‍ ബാങ്ക് മുന്‍ ഡയറക്ടറാണ് സുബ്രഹ്‌മണ്യന്‍. ലോക്‌സഭാ തിരഞ്ഞെടിപ്പ് സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തിയ കെപിസിസി യോഗത്തിലാണ് എം കെ രാഘവന്റെ തുറന്ന് പറച്ചില്‍. തിരഞ്ഞെടിപ്പിന് ആറ് ദിവസം ബാക്കിനില്‍ക്കെ 53 പേര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത് വലിയ പ്രതിസന്ധിയായെന്നും രാഘവന്ഡ പറയുന്നു.
സാധാരണ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ സംഭവിക്കുന്നതെങ്കില്‍ ഇത് അല്‍പം നേരത്തെ തുടങ്ങി. നേതാക്കള്‍ പല ഗ്രൂപ്പുകള്‍ തിരഞ്ഞാണ് തമ്മിലടിക്കുന്നത്. വരും ദിവസങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും പ്രശനം പുതിയ തലത്തിലേക്ക് നീങ്ങും.