ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദ സ്മാരകത്തില്‍. 45 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന ധ്യാനം ഇന്നലെ ഏഴരയോടെയാണ് ആരംഭിച്ചത്. പ്രധാനമന്ത്രി കാവി വസ്ത്രം ധരിച്ചാണ് ധ്യാനത്തിലിരിക്കുന്നത്. പ്രത്യേക മുറി അദ്ദേഹത്തിനായി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. രാത്രിയില്‍ ചൂട് വെള്ളം മാത്രമാണ് കുടിച്ചത്. അദ്ദേഹം ധ്യാനപണ്ഡപത്തില് നിലത്താണ് രാത്രി കഴിച്ചുകൂട്ടിയത്.
രാവിലെ സൂര്യോദയത്തിന് ശേഷം പ്രാര്‍ഥനയിലേക്ക് കടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി അദ്ദേഹം ഡല്‍ഹിയിലേക്ക് തിരികെ പോകും. കന്യാകുമാരിയില്‍ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാവിക സേനയുടെ സുരക്ഷയിലാണ് കന്യാകുമാരിയിലെ കടല്‍. കരയില്‍ രണ്ടായിരത്തിലധികം പോലീസുകാരും സുരക്ഷയൊരുക്കുന്നു.