18-ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
ആദ്യ പ്രമേയം തന്നെ പാസായതിനാല്‍ മറ്റു പ്രമേയങ്ങള്‍ പരിഗണിച്ചില്ല. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ച് 13പ്രമേയങ്ങളാണ് ഉണ്ടായിരുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേര് നിര്‍ദേശിക്കുന്ന മൂന്ന് പ്രമേയങ്ങളും ഉണ്ടായിരുന്നു.