തിരുവനന്തപുരം. വൈദ്യുതി ബില്‍ കുറയുന്നത് സ്വപ്‌നം കണ്ട് സോളാറിലേക്ക് മാറിയ ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ അടി. പുരപ്പുറ സോളാര്‍ വൈദ്യുതി നിരക്ക് കൂട്ടിയത് ആശ്വാസമാണെങ്കിലും വൈദ്യുതി ബാങ്കിംഗ് പീരിയഡ് ഒക്ടോബറില്‍ നിന്നും മാര്‍ച്ചിലേക്ക് മാറ്റിയിനാല്‍ കമ്മീഷന്‍ ഇടപാട് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി. വൈദ്യുതി ബില്‍ കുറയ്ക്കാന്‍ സോളാറിലേക്ക് മാറിയ ജനങ്ങളെ പറ്റിച്ചതായിട്ടാണ് ആക്ഷേപം.
ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി കെഎസ്ഇബി ബാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. മുമ്പ് ഒക്ടോബറില്‍ അതുവരെ ബാങ്കിലുള്ള വൈദ്യുതിയുടെ പണം നല്‍കിയാല്‍ നവംബര്‍ മുതലുള്ള പണം ബാങ്കില്‍ കടക്കും. അത് ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ മാസങ്ങളില്‍ ഉപയോഗിക്കാം. മാര്‍ച്ച് 31ലേക്ക് ബാങ്കിംഗ് പീരീഡ് മാറ്റിയതോടെ ഈ നേട്ടം ഇല്ലാതാകും.
മാര്‍ച്ചിന് ശേഷം സോളാര്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബാക്കി ഉണ്ടാകില്ല. അതേസമയം ലാഭമില്ലെന്നാണ് കെഎസ്ഇബിയുടെ വാദം. പകല്‍ ഉപഭോക്താക്കള്‍ നല്‍കുന്ന വൈദ്യുതിക്ക് വില കുറവാണെന്നും രാത്രി പകരം നല്‍കുന്ന വൈദ്യുതി പുറത്തു നിന്നും അമിത വിലയ്ക്ക് വാങ്ങുന്നാണെന്നുമാണ് കെഎസ്ഇബിയുടെ പറയുന്നത്.