തിരുവനന്തപുരം. പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ പി ജയരാജനെന്ന് വിവരം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി സീറ്റില്‍ മത്സരിക്കാന്‍ പി ശശി നീക്കം നടത്തുന്നതിനിടെയാണ് ശശിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്.
പി ശശിക്കെതിരെ മുമ്പ് ഉയര്‍ന്ന ലൈംഗികാരോപണത്തിലും പി ജയരാജനാണെന്നാണ് വിവരം. കുറച്ചുകാലം സിപിഎമ്മില്‍ നിന്നും മാറി നിന്നെങ്കിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സിപിഎമ്മില്‍ എത്തിയ ശശി ശക്തി പ്രാവിക്കുകയായിരുന്നു.
ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ പി ജയരാജന്‍ എതിര്‍പ്പുമായി പാര്‍ട്ടി വേദികളില്‍ എത്തിയിരുന്നു.