ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായേക്കുന്ന അവസ്തയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി നിലവില്‍ കടന്ന് പോകുന്നത്. അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയെങ്കിലും അത് പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കിയില്ല. ബിജെപി ഹരിയാനയില്‍ ഹാട്രിക് വിജയം ഉറപ്പിച്ചതോടെ ഒറ്റയ്ക്ക് മത്സരിച്ച എഎപിയുടെ അവസ്ഥ ദയനീയമാണ്.
ഒരു സീറ്റില്‍ പോലും ജയിക്കുവാനോ നല്ല പ്രകടനം കാഴ്ചവെയ്ക്കുവാനോ എഎപിക്ക് സാധിച്ചില്ല. ഒരിക്കലും അമിതമായ ആത്മവിശ്വാസം പാടില്ലെന്ന വലിയ പാഠമാണ് തിരഞ്ഞെടുപ്പ് ഫലം നല്കുന്നതെന്നാണ് കെജ്രിവാളിന്റെ പ്രതികരണം. ഹരിയാനയില്‍ കോണ്‍ഗ്രസുമായി എഎപി സഖ്യത്തിന് ശ്രമിച്ചുവെങ്കിലും ഒമ്പത് സീറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് സംഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.
ഹരിയാനയില്‍ എഎപിയുടെ പിന്തുണയില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കെജ്രിവാള്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചത്. അതേസമയം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എഎപിയുടെ തോല്‍വി എങ്ങനെ ഡല്‍ഹി രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും.