Author: Aparna S Madhu

തന്റെ അവസാന ലോകകപ്പായിരുന്നു ഖത്തറിലേത് എന്ന് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. 2026ലെ ലോകകപ്പ് കളിക്കാൻ താൻ ഉണ്ടാകില്ലെന്ന് മെസ്സി സൂചന നൽകി. താരത്തിന്റെ വെളിപ്പെടുത്തിൽ ചൈന ടിവിയോടായിരുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്‍റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.‘അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്താണ് ഭാവിയിൽ സംഭവിക്കുകയെന്ന് എനിക്കറിയില്ല. പക്ഷേ ഈ തീരുമാനം ഞാന്‍ മാറ്റിയിട്ടില്ല’ മെസി പറഞ്ഞു. തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ഖത്തറിലെ കിരീടം എന്നും മെസി പറയുന്നു. താൻ കരിയറിൽ തൃപ്തനാണെന്നും ,ലോകകപ്പ് വിജയത്തിന് ശേഷം അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് വിചാരിക്കുന്നതായും മെസി വ്യക്തമാക്കി. അര്‍ജന്റീന ടീമിനൊപ്പം ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദമത്സരത്തിനായി ബെയ്ജിങ്ങിലെത്തിയപ്പോഴാണ് മെസി ഇക്കാര്യം പറഞ്ഞത്.ചൈനീസ് തലസ്ഥാനമായ ബീജിംങ്ങിലെ വര്‍ക്കേഴ്സ് സ്റ്റേഡിയത്തില്‍ ജൂണ്‍ 15 ന് ആണ് മത്സരം.

Read More

ഈ പ്രപഞ്ചത്തിലുള്ള രഹസ്യം തേടി ഉള്ള മനുഷ്യന്റെ യാത്രകൾ മുന്നോട്ടു പോയ്‌കൊണ്ട് ഇരിക്കുകയാണ്. പ്രപഞ്ചവും ബഹിരാകാശവും എല്ലാം ഇപ്പോഴും മനുഷ്യൻ പഠിച്ചു തീർന്നിട്ടില്ലാത്ത വിശാലമായ മേഖലകളാണ്. ഓരോ ദിവസവും മനുഷ്യകുലത്തെ അത്ഭുത പെടുത്താനുള്ള എന്തെങ്കിലുമൊക്കെ കണ്ടെത്തലുകൾ ഗവേഷകർക്ക് കിട്ടാറുണ്ട്. ബഹിരാകാശത്ത് ചെടികൾ വളർത്താനുള്ള പരീക്ഷണങ്ങളും കുറെ വര്ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂമിക്കു സമാനമായ ഒരു അന്തരീക്ഷം ഉണ്ടാക്കി എടുക്കുന്നതിനുള്ള പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു പരീക്ഷണം വിജയം കണ്ടതിന്റെ ചിത്രങ്ങളാനു നാസ പങ്കുവച്ചത്. ബഹിരാകാശത്ത് പച്ചക്കറികളും പൂന്തോട്ടങ്ങളും വളർത്തുന്നതിൽ വിജയം കണ്ടിരിക്കുകയാണ് ചില ശാസ്ത്രജ്ഞർ. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ വളർത്തിയെടുത്ത ഒരു പൂവിന്റെ ചിത്രമാണ് നാസ പങ്കുവച്ചത്. ‘സീനിയ’ എന്ന മനോഹരമായ പൂവാണ് ഭൂമിയ്ക്കു പുറത്ത് വിരിഞ്ഞിരിക്കുന്നത്. ‘ഇന്റൻനാഷണൽ സ്‌പേസ് സ്റ്റേഷനിലുള്ള ചെടിവളർത്തൽ കേന്ദ്രത്തിൽ വെജ്ജി ഫെസിലിറ്റി ഭാഗമായാണ് ബഹിരാകാശ യാത്രികർ ഭ്രമണ പഥത്തിൽ സീനിയ ചെടി വളർത്തിയത്. 1970കൾ മുതൽ ബഹിരാകാശത്ത് ചെടികൾ വളരുന്നതിനെ കുറിച്ച് ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ട്. നാസയിലെ…

Read More

എല്ലാ നടന്മാർക്കും അവരുടെ കരിയറിൽ നഷ്‌ടമായ ചില ഹിറ്റ് സിനിമകൾ ഉണ്ടാവും. മെഗാ സ്റ്റാർ മമ്മൂട്ടിക്കും ഉണ്ട് അത്തരത്തിൽ ഉള്ള സിനിമകൾ. രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെ ആ ഹിറ്റുകളിൽ പെടുന്നു.ദേവാസുരം ആണ് മമ്മൂട്ടിക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമ. ഇക്കാര്യം മുൻപൊരിക്കൽ സംവിധായകന്‍ ഹരിദാസ് തുറന്നു പറഞ്ഞിരുന്നു. രഞ്ജിത്ത് ആണ് ദേവാസുരത്തിന്റെ സംവിധായകൻ. അന്ന് താനായിരുന്നു രഞ്ജിത്തിന് പകരം ഈ സിനിമ സംവിധാനം ചെയ്യാനിരുന്നതെന്നും ഹരിദാസ് പറഞ്ഞു. ഒരു അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഞാന്‍ ചെയ്യേണ്ട ചിത്രമായിരുന്നു ദേവാസുരം. മമ്മൂട്ടിയായിരുന്നു അന്ന് നായകൻ മോഹൻലാൽ അല്ലായിരുന്നു. മമ്മൂട്ടിയോട് കഥ പറയാന്‍ വേണ്ടി ഞാനും രഞ്ജിത്തും കൂടി മദ്രാസില്‍ ചെന്നു. പക്ഷെ തിരക്ക് മൂലം കഥ പറയാന്‍ പറ്റിയില്ല. അങ്ങനെ ഞങ്ങള്‍ തിരിച്ച് വന്നു. മമ്മൂട്ടി അന്ന് എന്തുകൊണ്ടാണ് തിരക്കാണെന്ന് പറഞ്ഞതെന്ന് ഇപ്പോഴും അറിയില്ല. അതിനുശേഷം ദേവാസുരം മുരളിയെ വെച്ച് ആലോചിച്ചു. എന്നാൽ പലകാരണങ്ങളാൽ അതും നടന്നില്ല.…

Read More

ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം മൈന ക്രിയേഷൻസിന്റെ ബാനറിൽ ചിത്രീകരണം പൂർത്തിയായി.വിജു രാമചന്ദ്രന്റേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ അന്തരിച്ച നടൻ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം എന്നതാണ് ഇതിന്റെ മറ്റൊരു പ്രതേകത.തൊടുപുഴയിൽ ആയിരുന്നു പ്രധാന രംഗങ്ങൾ ഷൂട്ട് ചെയ്തത്.ധാരാളം യുവനിര നായകന്മ്മാരും ജനപ്രിയ അഭിനേതാക്കളും ഈ ചിത്രത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാട്ടിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ കൊല്ലം സുധിയുടെ ഉറ്റ സുഹൃത്തു ആയ ഉല്ലാസ് പന്തലവുമുണ്ട്.അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് അടങ്ങിയ ഒരു വലിയ തറ നിര തന്നെ ഈ ചിത്രത്തിലുണ്ട്.ചിത്രത്തിന്റെ സഹ നിർമാതാവ് രമേശ് പണിക്കർ ആണ്.

Read More