Author: daxarbaneo

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഭഷ്യസംസ്‌കരണ രീതിയാണ് വാക്യം ഫ്രൈഡ്. മികച്ച ഗുണ നിലവാരത്തോടെ രുചിയില്‍ ഒരു മാറ്റവും ഇല്ലാതെ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും സംസ്‌കരിക്കുവാന്‍ ഈ രീതിയിലൂടെ സാധിക്കും. ഈ രീതിയിലുള്ള ഭക്ഷ്യ സംസ്‌കരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് വയനാട് സ്വദേശികളായ മൂന്ന് ചെറുപ്പക്കാര്‍. ഐടി രംഗത്ത് നിന്നാണ് മൂവര്‍ സംഘം സംരംഭത്തിലേക്ക് എത്തുന്നത്. വയനാടന്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ വാക്വം ഫ്രൈഡ് ചക്ക ചിപ്‌സ് ഉള്‍പ്പെടെ നിരവധി വൈറൈറ്റി ഉല്‍പ്പന്നങ്ങളാണ് സ്ഥാപനം പുറത്തിറക്കുന്നത്. വളരെ വിത്യസ്തമായ ഈ സംരംഭവുമായി മുന്നോട്ട് വന്നിരിക്കുന്നത് സഹോദരങ്ങളായ ജിതിന്‍കാന്ത്, നിതിന്‍ കാന്ത് എന്നിവരും ഇവരുടെ സുഹൃത്തായ അരുണ്‍ ചന്ദ്രനുമാണ്. ഇവരുടെ സംരംഭത്തില്‍ ചില സുഹൃത്തുക്കളുടെ നിക്ഷേപം കൂടെ എത്തിയപ്പോള്‍ വലിയ വളര്‍ച്ചയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ന് വനാടന്‍സ്. കേരളത്തില്‍ വലിയ തോതില്‍ ലഭിക്കുന്ന ചക്ക ഉപയോഗിച്ചുള്ള ഉത്പന്നങ്ങളാണ് ഇവര്‍ കൂടുതലും വിപണിയില്‍ എത്തിക്കുന്നത്. എണ്ണ ഉപയോഗിച്ച് പാകം ചെയ്ത് എടുക്കുന്ന ഉത്പന്നങ്ങളാണ് ഇന്ന് വിപണിയില്‍ കൂടുതല്‍. ഇത്…

Read More

കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ വലിയ മാറ്റങ്ങളാണ് കശ്മീരില്‍ സംഭവി്കുന്നത്. അതിന് ഒരു ഉദാഹരണാണ് കാശ്മീര്‍ താഴ്വരയില്‍ 30 വര്‍ഷത്തിന് ശേഷം വീണ്ടും തീയേറ്ററുകള്‍ തുറന്നത്. നിരവധി തീയേറ്ററുകളാണ് കശ്മീരില്‍ സിനിമ പ്രദര്‍ശനവുമായി എത്തുന്നത്. മലയാളികളുടെ പ്രീയ നടിയും നര്‍ത്തകിയുമായ ശോഭനയും ഭോജ്പുരി നടനും എംപിയുമായ രവി കിഷന്റെയും നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പും കശ്മീരില്‍ സിനിമ തീയേറ്ററുകള്‍ തുറന്നു. രാഹുല്‍ ജാദൂസാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍. കഴിഞ്ഞമാസമാണ് ശോഭനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജാദൂസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ദക്ഷിണ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍ എന്നിവിടങ്ങളില്‍ രണ്ട് മിനി തീയേറ്ററുകള്‍ ആരംഭിച്ചത്. 50 മുതല്‍ 80 വരെ സീറ്റ് ക്രമീകരിച്ചിരിക്കുന്ന തീയേറ്ററുകള്‍ കശ്മീരില്‍ മാത്രം 25 എണ്ണം ആരംഭിക്കുവനാണ് ശോഭനയുടെ തീരുമാനം. തീവ്രവാദികളുടെ ആക്രമണ ഭീതി കണക്കിലെടുത്താണ് തീയേറ്ററുകള്‍ 90 കളില്‍ അടച്ച് പൂട്ടിയത്. മിനി തീയേറ്റര്‍ കൂടാതെ മള്‍ട്ടിപ്ലക്‌സും ജാദൂസ് കശ്മീരില്‍ ആരംഭിക്കും. ട്രിച്ചി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രാഹുല്‍…

Read More