Author: Updates
ബഡ്ജറ്റിന്റെ പരിമിതികൾ ഇല്ലാതെ, യാത്രകളെ സ്നേഹിക്കുന്ന ഓരോരുത്തർക്കും, ഇനി അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാം. ലോകമെമ്പാടുമുള്ള യാത്രാപ്രേമികൾക്ക് കഴിഞ്ഞ 27 വർഷമായി ലെഷർ ടൂർസിന്റെ അനന്തസാധ്യതകൾ തുറന്നുകൊടുത്ത കേരളത്തിലെ മുൻനിര വിദേശ ടൂർ ഓപ്പറേറ്റർ ആയ സോമൻസ് ലെഷർ ടൂർസ് , ബഡ്ജറ്റ് അധിഷ്ഠിത യാത്രകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ സഹോദര സ്ഥാപനമായ ‘ലോകയാത്ര ഡോട്ട് കോമിന്റെ’ പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. പുതിയ ലക്ഷ്യസ്ഥാനങ്ങളെ ആസ്വദിക്കാൻ ഇഷ്ടപ്പെടുകയും ആഢംബര യാത്രകൾ അമിതാഭാരം ആകുകയും ചെയ്യുന്ന ചെറുപ്പക്കാർക്കും, കുടുംബങ്ങൾക്കും, ഏതൊരാൾക്കും അവരുടെ ബഡ്ജറ്റിലൊതുങ്ങുന്ന നിരക്കിൽ മൂല്യവത്തായ യാത്രാനുഭവം പകർന്നു നൽകുന്നതിന് വേണ്ടിയാണ് ലോകയാത്ര ഡോട്ട് കോം ഒരുക്കിയിരിക്കുന്നത്. എന്തുകൊണ്ട് ലോകയാത്രാ.കോം ? ചിലവ് കുറഞ്ഞ യാത്രകൾ എന്നതിലുപരി, ചുരുങ്ങിയ ചിലവിൽ, എല്ലാവർക്കും യാത്രചെയ്യാൻ അർഹതയുണ്ടെന്ന ലളിതമായ ആശയത്തിലൂന്നി, മറ്റാർക്കും നൽകാൻ കഴിയാത്ത തരത്തിലുള്ള സുന്ദര നിമിഷങ്ങൾ ഒരുക്കുക എന്നതാണ് ഈ സഹോദര സ്ഥാപനം കൊണ്ടുദ്ദേശിക്കുന്നത്. ആഭ്യന്തരയാത്രയോ അന്തർദേശീയ യാത്രയോ ഏതുമായിക്കൊള്ളട്ടെ…
കൊച്ചി. നടന്‍ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. ബന്ധു കൂടിയായ കോകിലയാണ് വധു. ബാല ആദ്യം വിവാഹം ചെയ്തത് ഗായിക അമൃത സുരേഷിനെയായിരുന്നു. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. ബാലയുടെയും കോകിലയുടെയും വിവാഹം കലൂര്‍ പാവകുള ക്ഷേത്രത്തില്‍ വെച്ചാണ് നടന്നത്.
കൊച്ചി. സ്ത്രിത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടി സ്വാസിക, ബീനാ ആന്റണി ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബീനാ ആന്റണിയെ ഒന്നാം പ്രതിയാക്കിയും ഭര്‍ത്താവ് മനോജിനെ രണ്ടാം പ്രതിയാക്കിയും നടി സ്വാസികയെ മൂന്നാം പ്രതിയാക്കിയുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ തന്നെ യൂട്യൂബ് ചാനലിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് ശേഷമാണ് നടി പരാതിയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയ നടിക്കെതിരെ ബീനയും മനോജും സ്വാസികയും രംഗത്തെത്തിയത്. അതേസമയം ബാലചന്ദ്രമേനോനും നടിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായേക്കുന്ന അവസ്തയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി നിലവില്‍ കടന്ന് പോകുന്നത്. അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയെങ്കിലും അത് പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കിയില്ല. ബിജെപി ഹരിയാനയില്‍ ഹാട്രിക് വിജയം ഉറപ്പിച്ചതോടെ ഒറ്റയ്ക്ക് മത്സരിച്ച എഎപിയുടെ അവസ്ഥ ദയനീയമാണ്. ഒരു സീറ്റില്‍ പോലും ജയിക്കുവാനോ നല്ല പ്രകടനം കാഴ്ചവെയ്ക്കുവാനോ എഎപിക്ക് സാധിച്ചില്ല. ഒരിക്കലും അമിതമായ ആത്മവിശ്വാസം പാടില്ലെന്ന വലിയ പാഠമാണ് തിരഞ്ഞെടുപ്പ് ഫലം നല്കുന്നതെന്നാണ് കെജ്രിവാളിന്റെ പ്രതികരണം. ഹരിയാനയില്‍ കോണ്‍ഗ്രസുമായി എഎപി സഖ്യത്തിന് ശ്രമിച്ചുവെങ്കിലും ഒമ്പത് സീറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് സംഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഹരിയാനയില്‍ എഎപിയുടെ പിന്തുണയില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കെജ്രിവാള്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചത്. അതേസമയം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എഎപിയുടെ തോല്‍വി എങ്ങനെ ഡല്‍ഹി രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും.
യുഎന്നിനെതിരെ കടുത്ത വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ആഗോള വിഷയങ്ങളില്‍ യുഎന്‍ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക വിപണിയുമായി പൊരുത്തപ്പെട്ട് പോകാന്‍ യുഎന്നിന് സാധിക്കുന്നില്ലെന്നും യുഎന്‍ പഴയ കമ്പനിയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ ലോകത്ത് രണ്ട് സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. നിലവില്‍ യുഎന്‍ കാഴ്ച്ചക്കാരെ പോലെ കൈയ്യും കെട്ടി നില്‍ക്കുകയാണ്. നിലവിലെ വലിയ വെല്ലുവിളികഴളെ പോലും പ്രതിരോധിക്കാന്‍ യുഎന്‍ കൃത്യമായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോവിഡ് പ്രതിരോധത്തിലും യുഎന്‍ വലിയ പരാജയമായിരുന്നു. തികച്ചും കാലഹരണപ്പെട്ട സംവിധാനമായി യുഎന്‍ മാറിയിരിക്കുന്നു.
കാസര്‍കോട്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരും കുറ്റ വിമുക്തരായി. കോടതി എല്ലാവരുടെയും വിടുതല്‍ ഹര്‍ജികള്‍ അംഗീകരിക്കുകയായിരുന്നു. കേസില്‍ വാദം കേട്ടത് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് നല്‍കിയ അന്തിമ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്നും കെ സുരേന്ദ്രന്‍ വാദിച്ചു. കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്നാണ് കേസ്. അതേസമയം കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും എല്‍ഡിഎഫിനായി മത്സരിച്ച സ്ഥാനാര്‍ഥി കൊടുത്ത കേസാണെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കേസില്‍ പിന്നീട് സുന്ദര കക്ഷി ചേര്‍ന്നു. തന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുവാനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢലോചന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ജറുസലം. ഇസ്രയേലിന് നേരെ വീണ്ടും പ്രകോപനവുമായി ഇറാന്‍. ഇറാന്‍ പിന്തുണയുള്ള ഇറാഖി സായുധസംഘടനകളാണ് ആക്രമണം നടത്തിയത്. ഇസ്രയേല്‍ സിറിയ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നുകളിലാണ് ഇറാഖി സായുധ സംഘം ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിലെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ഇറാഖി സായുധ സംഘം രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അതില്‍ ഒരണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയോണ്‍ ഡോം തകര്‍ത്തിരുന്നു.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇസ്രയേലിന് പിന്തുണയുമായി മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തണമെന്ന് ട്രംപ്. മിഡില്‍ ഈസ്റ്റില്‍ വലിയ യുദ്ധത്തിന് സാധ്യതയില്ലെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്‍ യുഎസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ ട്രംപിന്റെ പ്രസ്താവന. നിങ്ങള്‍ക്ക് ഇറാനെക്കുറിച്ച് എന്താണ് തോന്നുന്നത്. അവരുടെ ആണവായുധങ്ങള്‍ തകര്‍ക്കാത്തിടത്തോളം കാലം ഒന്നും സംഭവിക്കില്ല. തകര്‍ക്കേണ്ടത് ഇറാന്റെ ആണവായുധ കേന്ദ്രങ്ങളാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ബൈഡന്‍ ആവശ്യപ്പെടണമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
കൊച്ചി. സ്മാര്‍ട്‌സിറ്റി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ (ഐഎസ്പി) പീക്ക്എയര്‍ സംസ്ഥാനത്ത് വന്‍കിട വികസനപദ്ധതി നടപ്പാക്കുന്നു. ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ബിസിനസ് ഉപയോക്താക്കള്‍ക്കുള്ള എന്റര്‍പ്രൈസ് നെറ്റ്വര്‍ക്ക് സൊലൂഷനുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്ന പീക്ക്എയര്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുതിയ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കുകളുടെ വിന്യാസം, നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കല്‍ എന്നിവയാണ് വികസനങ്ങളുടെ പ്രധാനഭാഗമെന്ന് പീക്ക്എയര്‍ സിഇഒ ജിജോ ഡേവിഡ് പറഞ്ഞു. പീക്ക്എയറിനെ പ്രശസ്തമാക്കിയ 99.9% അപ്‌ടൈം, മികച്ച വില്‍പ്പനാനന്തരസേവനം എന്നിവ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു കൂടി ഇതോടെ ലഭ്യമാക്കും. വികസനത്തിന്റെ ഭാഗമായി ഈ രംഗത്തെ ചെറുകിട ഐഎസ്പികളെ ഏറ്റെടുക്കാനും പരിപാടിയുണ്ടെന്ന് പീക്ക്എയറിലെ പ്രധാന നിക്ഷേപകരായ സുനില്‍ മാമ്പിള്ളിയും ജോര്‍ജ് തോമസും പറഞ്ഞു. 7 കോടി രൂപയാണ് വികസന പദ്ധതികള്‍ക്കായി കമ്പനി നിക്ഷേപിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തോടെ വരുമാനം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യം. ഇതോടെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുടെ ഡിജിറ്റല്‍വത്കരണത്തിന് സമ്പൂര്‍ണ പിന്തുണ…
ഭീകര സംഘടനയായ ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറുള്ള വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഹിസ്ബുള്ള. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ആസ്ഥാനം പൂര്‍ണമായും തകര്‍ന്നിരുന്നു. ആക്രമണത്തില്‍ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇസ്രയേല്‍ തന്നെയാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാല് കെട്ടിടങ്ങളാണ് തകര്‍ക്കപ്പെട്ടത്. സ്‌ഫോടതത്തിന്റെ ആഘാതത്തില്‍ 24 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്ക് പോലൂം കുലുക്കം അനുഭവപപ്പെട്ടതായിട്ടാണ് വിവരം. ഹിസ്ബുള്ളയുടെ മറ്റൊരു നേതാവ് ഇബ്രഹിം ആക്വല്‍ ഇസ്രയേല്‍ നടത്തിയ സമാനമായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.