Author: Updates

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് 2024ലെ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പ്രചാരണ പരിപാടിയും റോഡ് ഷോയുമായിരുന്നു. എന്തിനായിരിക്കും കേരളത്തിലെ ഈ കൊച്ച് നഗരത്തെ പ്രധാനമന്ത്രി തിരഞ്ഞെടുത്തത്. ജനുവരി മൂന്നിന് ശക്തന്റെ മണ്ണില്‍ ആരംഭിച്ചത് മോദിയുടെ നൂറ് കണക്കിന് റോഡ് ഷോകള്‍ക്കുള്ള തുടക്കമാണ്. കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് പറഞ്ഞാല്‍ 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതും തൃശൂരില്‍ തന്നെയായിരുന്നു. കേരളത്തില്‍ ബിജെപിക്ക് വിജയിച്ച് കയറുവാനും ശക്തമായ മത്സരം കാഴ്ചവെയ്ക്കുവാനും സാധിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. റോഡ് ഷോയില്‍ തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പം മലയാളികള്‍ കണ്ട മറ്റൊരു മുഖമാണ് സുരേഷ് ഗോപിയുടേത്. ഇത് നല്‍കുന്ന സൂചനകള്‍ വ്യക്തമാണ്. സുരേഷ് ഗോപി തന്നെയായിരിക്കാം തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി. സ്ത്രീശക്തിക്കൊപ്പം മോദി മാജിക്കും ഉത്തരേന്ത്യയില്‍ 2023ല്‍ നടന്ന വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി മിന്നുന്ന വിജയമാണ് നേടിയത്. മോദി തരംഗത്തിനൊപ്പം രാഷ്ട്രീയ നിരീക്ഷകര്‍ ആഴത്തില്‍ വിശദീകരിച്ച…

Read More

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. അതും ബിജെപി എ ക്ലാസ് മണ്ഡലത്തിന്റെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന തൃശൂരില്‍ തന്നെ, മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. രാജ്യത്തെ ബിജെപിയുടെ വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞായിരുന്നു തൃശൂരിലെ മോദിയുടെ പ്രസംഗം. മോദിയുടെ ഗ്യാരന്റി എന്ന് മാത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചത് 18 തവണ. കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ചെയ്ത അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് അദ്ദേഹം പ്രസംഗം പൂര്‍ത്തീകരിച്ചത്. കേരളത്തില്‍ ബിജെപിക്ക് കരുത്ത് പകരാന്‍ മാത്രം ശക്തമായിരുന്നു മോദിയുടെ വരവ്. ഇടത് വലത് മുന്നണികള്‍ക്ക് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുനും മോദിയുടെ വരവോടെ ബിജെപി കേരളത്തിന് സാധിച്ചു. തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകുമെന്ന് തന്നെയാണ് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. മോദിക്കൊപ്പം റോഡ് ഷോയില്‍ സുരേഷ് ഗോപി കൂടെ പങ്കെടുത്തതോടെ,…

Read More

മനുഷ്യനെ ബഹിപാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനുള്ള നിരവധി പരീക്ഷണങ്ങള്‍ ഈ വര്‍ഷം നടത്തുമെന്ന് ഇസ്രോ. 2025ലാണ് ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം നടക്കുക. അതിന് മുന്നോടിയായിട്ടാണ് നിരവധി പരീക്ഷണ ദൗത്യങ്ങള്‍ 2024ല്‍ നടത്തുന്നത്. ഈ വര്‍ഷം 14 വിക്ഷേപണങ്ങള്‍ നടത്തുവനാണ് ഇസ്രോ പദ്ധതിയിടുന്നത്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള രണ്ട് അബോര്‍ട്ട് വിക്ഷേപണ ദൗത്യമാണ് 2024ല്‍ നടക്കുക. കഴിഞ്ഞ ദൗത്യമാണ് ഐഎസ്ആര്‍ഒ ആദ്യമായി ഫ്‌ളൈറ്റ് ടെസ്റ്റ് വെഹിക്കില്‍ അബോര്‍ട്ട് മിഷന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇത് ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു. രണ്ട് ആളില്ലാ ദൗത്യങ്ങള്‍, ഹെലികോപ്റ്റര്‍ ഡ്രോപ് ടെസ്റ്റ്, ലോഞ്ച് പാഡ് അബോര്‍ട്ട് ടെസ്റ്റുകള്‍ എന്നിവയും നടത്തും. ഇന്ത്യ- യുഎസ് സംയുക്ത ദൗത്യമായ നിസാര്‍, രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്നിവ ജിഎസ്എല്‍വി റോക്കറ്റില്‍ വിക്ഷേപിക്കും. രണ്ട് വാണിജ്യ വിക്ഷേപണങ്ങളും ഉള്‍പ്പെടും. ഇസ്രോയുടെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനത്തിന്റെയും സ്‌ക്രാംജെറ്റ് എഞ്ചിന്റെയും പരീക്ഷണങ്ങളും 2024ല്‍ നടക്കും.

Read More

തൃശൂര്‍. സമൂഹത്തിലെ നിരവധി ഉന്നത സ്ത്രീകള്‍ക്ക് ജന്മം നല്‍കിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വനിതകളെ അമ്മമാരെ സഹോദരിമാരെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. ഇത്ര അധികം വനിതകള്‍ തന്നെ അനുഗ്രഹിക്കുവനായി ഇവിടെ എത്തിയതില്‍ സന്തോഷമുണ്ട്. താന്‍ കാശിയുടെ പാര്‍ലമെന്റ് അംഗമാണ്. ഭഗവാന്‍ ശിവന്റെ മണ്ണാണ് കാശി. അവിടെ നിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് വലിയ അനുഗ്രഹമായി കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര പോരാളികളായ അക്കാമ്മ ചെറിയാന്‍, കുട്ടിമാളു അമ്മ, റോസമ്മ പുന്നൂസ് എന്നിവരുടെ നാടാണ് കേരളം. ആദിവാസി നഞ്ചിയമ്മ അവര്‍ വലിയ കലാകാരിയാണ്. ദേശീയ അവര്‍ഡ് വരെ ലഭിച്ചു. കേരളം പിടി ഉഷയെ പോലുള്ളവരെയും സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ചര്‍ച്ച മോദിയുടെ ഗ്യാരന്റിയെക്കുറിച്ചാണ്. ഈ സര്‍ക്കാര്‍ ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നതില്‍ തീരുമാനം എടുത്തു. നാരീശക്തി നിയമമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സ്ത്രീകള്‍…

Read More

തൃശൂര്‍. സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയം നോക്കിക്കാണുന്നതെന്ന് നര്‍ത്തകിയും നടിയുമായ ശോഭന. നമ്മള്‍ ജീവിക്കുന്നത് ശക്തമായ നേതൃത്വമുള്ളപ്പോളാണ്. രാജ്യത്തെ സ്ത്രീകള്‍ ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംഭരണ ബില്‍ നോക്കിക്കാണുന്നതെന്ന് ശോഭന പറഞ്ഞു. വേദിയില്‍ അല്‍ഫോന്‍സാമ്മയുടെ ചിത്രവും ഉണ്ട്. മലയാളികളായ നിരവധി പ്രമുഖ സ്ത്രീകളാണ് ചടങ്ങില്‍ പങ്കെടുത്തത്. വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണി, പെന്‍ഷനായുള്ള സമരത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടി, വ്യവസായി ബീന കണ്ണന്‍, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. വേദിയില്‍ അല്‍ഫോന്‍സാമ്മയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പ്പാപ്പയും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളുമുണ്ട്. റോഡ് ഷോയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്. സ്വരാജ് റൗണ്ടില്‍ നിന്നും തുറന്ന വാഹനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലെത്തിയ ശേഷം തൃശൂരിലേക്ക് അദ്ദേഹം ഹെലികോപ്റ്ററിലാണ് എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയിലാണ് തൃശൂര്‍ നഗരം.

Read More

തൃശൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സ്ത്രീശക്തി മോദിക്കൊപ്പം എന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രമുഖരായ വനിതകള്‍. വിവിധ മേഖലകളില്‍ സ്വന്തം സാന്നിധ്യം ഉറപ്പിച്ച സ്ത്രീശക്തി തെളിയിച്ച വനിതകളാണ് തേക്കിന്‍കാട് മൈതാനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ, നടി ശോഭന, ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മിന്നുമണി, സാമൂഹിക പ്രവര്‍ത്തക സുനില്‍ ടീച്ചര്‍, ഗായിക വൈക്കം വിജയലക്ഷ്മി, വ്യവസായി ബീന കണ്ണന്‍, മറിയക്കുട്ടി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കുന്നത്. തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനത്തില്‍ നടക്കുന്ന പരിപാടിയില്‍ രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി അഗത്തിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ ശേഷം ഹെലികോപ്റ്ററിലാണ് തൃശൂരിലെത്തിയത്.

Read More

ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന റെക്കോഡ് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിനാണുകഴി‌ഞ്ഞ 80 വർഷമായി ഈ റെക്കോർഡ് പെന്റഗണിനു സ്വന്തം. പെന്റഗണിന്റെ ഈ റെക്കോർഡ് തകർത്തത് ഇന്ത്യയാണ് പെന്റഗണിനെക്കാൾ വലിയ ഒരു ഓഫീസിൽ കെട്ടിടം തുറക്കാൻ പോകുകയാണ്. ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന റെക്കോർഡ് 80വർഷമായി കൈവശം വച്ചിരുന്ന ആ റെക്കോർഡ് അമേരിക്കക്കു നഷ്ടവും ആവുന്നു. അത് ഇനി ഇന്ത്യയ്ക്കു സ്വന്തം. ഗുജറാത്തിലെ സൂറത്തിൽ ആണ് ​ഈ കൂറ്റൻ കെട്ടിടം പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. 65,000ൽ ഏറെ ജീവനക്കാരെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഓഫീസ് ആണ് ഇതിനുള്ളത്. ഡയമണ്ട് വ്യാപാരത്തിനായി നിർമിചിരിക്കുന്നതാണ് ഈ പടുകൂറ്റൻ കെട്ടിടം. ലോകത്തിന്റെ വജ്ര വ്യാപാരത്തിന്റെ തലസ്ഥാനമായ സൂറത്തിലാണ്. ആഗോള ആഭരണ വിപണിയിലേക്കുള്ള വജ്രത്തിന്റെ 90 ശതമാനം മിനുക്കുപണികളും ചെയ്യപ്പെടുന്നത് സൂറത്തിലാണ്. പുതിയതായി നിർമിച്ച ഡയമണ്ട് കേന്ദ്രത്തിനു പ്രതേകതകൾ നിരവധിയാണ്. 4700 അധികം വജ്ര വ്യാപാര സ്ഥപനങ്ങളാണ് പ്രവർത്തിക്കാനും, വജ്ര…

Read More

കോട്ടയം. സർവീസിന് നൽകിയ സ്‌കൂട്ടറിന് കമ്പനി ജീവനക്കാരുടെ അനാസ്ഥമൂലം പിഴ ലഭിച്ചതായി പരാതി. കോട്ടയം ചേറ്റുതോട് സ്വദേശി മാനോ ജോർജിനാണ് കമ്പനി ജീവനക്കാരുടെ അനാസ്ഥമൂലം പോലീസിൽ നിന്നും ഇ ചലാൻ ലഭിച്ചത്. മനോയുടെ ഓല സ്‌കൂട്ടറിന് ഷോക്കോപ്‌സറിൽ തകരാർ സംഭവിച്ചതോടെയാണ് സ്‌കൂട്ടർ കഴിഞ്ഞ ഒക്ടോബർ 28ന് സർവീസിനായി നൽകിയത്. ഇത് അനുസരിച്ച് വീട്ടിൽ വന്ന് കമ്പനി ചുമതലപ്പെടുത്തിയവർ സ്‌കൂട്ടർ കൊണ്ടു പോകുകയും ചെയ്തു. കോട്ടയത്തിനാണ് സ്‌കൂട്ടർ കൊണ്ടു പോകുന്നതെന്നാണ് ഓല ജീവനക്കാർ മനോയെ അറിയിച്ചത്. എന്നാൽ കോട്ടയത്ത് എത്തിയ ശേഷം സ്‌കൂട്ടർ എറണാകുളത്തേക്ക് കൊടുത്തു വിടുകയായിരുന്നുവെന്ന് മനോ പറയുന്നു. എന്തിനാണ് തന്റെ സ്‌കൂട്ടർ എറണാകുളത്തേക്ക് കൊണ്ടു പോയതെന്ന് വ്യക്തമല്ലെന്നും. ജീവനക്കാർ സ്‌കൂട്ടർ അശ്രദ്ധമായി വഴിയരികിൽ നോ പാർക്കിങ് ഏരിയയിൽ കൊണ്ടു പോയി വെക്കുകയായിരുന്നുവെന്നും മനോ പറയുന്നു. തുടർന്ന് വാഹനത്തിന് പോലീസ് ഇ ചലാൻ വഴി പിഴ നൽകുകയായിരുന്നു. 250 രൂപയാണ് മനോയ്ക്ക് പിഴയായി ലഭിച്ചത്. കഴിഞ്ഞ 12നാണ് മനോയ്ക്ക് പിഴ ലഭിച്ചുകൊണ്ടുള്ള…

Read More

മനുഷ്യന്റെ വളര്‍ച്ചയുടെ പുതിയ ഒരു തുടക്കത്തിലേക്കാണ് മസ്‌കിന്റെ ന്യൂറാലിങ്ക് കടക്കുന്നത്. തലയോട്ടിയുടെ ഒരു ചെറിയ ഭാഗം നീക്കം ചെയ്ത് അതിലൂടെ ഒരു കംപ്യൂട്ടര്‍ ചിപ്പ് വെച്ച് തലച്ചോറും കംപ്യൂട്ടറുമായി ലിങ്ക് ചെയ്ത് പ്രവര്‍ത്തിക്കുകയാണ് ന്യൂറാലിങ്ക് സാങ്കേതിക വിദ്യ. സാങ്കേതിക വിദ്യ ഇപ്പോള്‍ പരീക്ഷണ അടിസ്ഥാനത്തിലാണെങ്കിലും കമ്പനി ഇറക്കിയ പത്രക്കുറിപ്പിന് വലിയ പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. കമ്പനിയുടെ ഈ പരീക്ഷണത്തിന് ആയിരങ്ങളാണ് തയ്യാറായി വന്നിരിക്കുന്നത്. വലിയ ലക്ഷ്യമാണ് ന്യൂറാ ലിങ്ക് മുന്നില്‍ കാണുന്നതെങ്കിലും തുടക്ക ഘട്ടത്തില്‍ ശരീരം തളര്‍ന്ന് പോയവര്‍ക്കും കാഴ്ച ശക്തിയില്ലാത്തവര്‍ക്കും തുണയാകാന്‍ സാധിക്കുമോ എന്നാണ് ശ്രമിക്കുന്നത്. ഇതുവരെ ന്യൂറാ ലിങ്ക് മൃഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഇത് വിജയം കണ്ടതോടെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നത്. ഒരാളുടെ തലച്ചോറില്‍ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകള്‍ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിന് വെളിയിലുള്ള ഉപരകരണങ്ങളിലേക്ക് ബ്ലൂടൂത് ഉപയോഗിച്ച് കണക്ട് ചെയ്യുക എന്ന ലക്ഷ്യമാണ് പരീക്ഷണത്തിന്. അങ്ങനെ സ്വന്തം ചിന്തകള്‍ മാത്രം ഉപയോഗിച്ച് ഒരു…

Read More

ഈ സ്‌കൂള്‍ അധ്യാപകന്റെ വീട് നിറയെ തീപ്പട്ടികൂടുകളാണ്. 90കളില്‍ കുട്ടികളുടെ ഇഷ്ട വിനോദങ്ങളില്‍ ഒന്നായിരുന്നു ചതീപ്പട്ടിക്കൂട് ശേഖരണം. എന്നാല്‍ കാലം മാറിയതോടെ ഇത് എല്ലാവരും മറന്നു. ചേര്‍ത്തല സ്വദേശിയായ അര്‍വിന്ദ് കുമാര്‍ പൈയാണ് ഇന്നും തീപ്പട്ടിക്കൂട് ശേഖരിക്കുന്നത്. സ്‌കൂള്‍ അധ്യാപകനായ അര്‍വിന്ദ് 20 വര്‍ഷമായി തീപ്പട്ടിക്കൂട് ശേഖരിക്കുന്നു. ഒരു ലക്ഷത്തില്‍ അധികം വരുന്ന തീപ്പട്ടിക്കൂടുകള്‍ 21 സംസ്ഥാനങ്ങളില്‍ നിന്നാണ് അര്‍വിന്ദ് ശേഖരിച്ചത്. വഴിയോരത്ത് നിന്നാണ് 70 ശതമാനം തീപ്പട്ടിക്കൂടുകളും കിട്ടിയത്. കൂട്ടത്തില്‍ കൂടിയ വിലയുള്ള താരം 700 രൂപ വില വന്ന ചന്ദ്രയാന്‍ വിക്ഷേപണത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്‌പെഷ്യല്‍ തീപ്പട്ടിയാണ്. രണ്ടാമന്‍ ഗാന്ധിജിയുടെ 154-ാം പിറന്നാളിനോട് അനുബന്ധിച്ച് ഇറക്കി തീപ്പട്ടിയും ഇതിന് 650 രൂപയാണ് വില. അര്‍വിന്ദ് ആദ്യം ശേഖരിച്ചത് അച്ഛന്‍ വീട്ടില്‍ കൊണ്ടുവന്നിരുന്ന തീപ്പട്ടികളായിരുന്നു. തീപ്പട്ടിക്ക് ഒപ്പം സ്റ്റാമ്പ്, നാണയം, ഒറ്റ രൂപ നോട്ട് എന്നിവയുടെ ശേഖരവും അര്‍വിന്ദിനുണ്ട്.

Read More