Author: Updates

വാഴപ്പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. പോഷകസമ്പുഷ്ടമായ ആഹാരമാണ് വാഴപ്പഴം. വൈറ്റമിന്‍ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍, വൈറ്റമിന്‍ ബി 6, മഗ്നീഷ്യം എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ പഴത്തില്‍ അടങ്ങിയിരിക്കുന്നു. പല തരത്തിലുള്ള വാഴപ്പവങ്ങള്‍ ഇന്ന് വിപണിയില്‍ ലഭിക്കും അതിനാല്‍ തന്നെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം. ഒരു ദിവസം പഴം കഴിച്ച് കൊണ്ട് തുടങ്ങിയാല്‍ നിരവധി ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വാഴപ്പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് ഊര്‍ജം നല്‍കുവാന്‍ സാഹായിക്കുന്ന ഒന്നാണ്. രോഗ പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ഊര്‍ജം നല്‍കുന്നു വാഴപ്പഴത്തില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വാഴപ്പഴം ദിവസവും രാവിലെ കഴിക്കുന്നത് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നതിന് ഗുണം ചെയ്യും. പഴത്തിലെ കാര്‍ബോഹൈഡ്രേറ്റ് ശരീരം ഗ്ലൂക്കോസാക്കി മാറ്റി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ധനമായി ഉപയോഗിക്കുന്നു. ദഹനം മെച്ചപ്പെടുത്തും വാഴപ്പഴം കഴിക്കുന്നത് ദഹനത്തെ സഹായിക്കും. ദഹനസംവിധാനത്തിനെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ പഴത്തിലെ ഡയറ്റി ഫൈബര്‍ മികച്ചതാണ്. പഴത്തിലെ…

Read More

കേരളത്തിന് ലഭിച്ച രണ്ട് വന്ദേഭാരതുകളെയും മലയാളികള്‍ നിറകൈയോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരത്തുനിന്നും കാറിലും വിമാനത്തിലും മലബാറിലേക്ക് പോയിരുന്ന പലരും ഇപ്പോള്‍ യാത്ര വന്ദേഭാരതിലാക്കി. ഇടത്തരക്കാര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ യാത്ര വന്ദേഭാരതിലേക്ക് മാറ്റുവാന്‍ കാരണം വന്ദേഭാരത് നല്‍കുന്ന പ്രീമിയം സൗകര്യങ്ങളാണ്. ആദ്യം വന്ദേഭാരതില്‍ ഇത്ര പൈസ മുടക്കി ആരും യാത്ര ചെയ്യില്ലെന്ന് കുറ്റം പറഞ്ഞവര്‍ 170 ശതമാനം വരുന്ന ഒക്യുപെന്‍സി റിപ്പോര്‍ട്ട് കണ്ട് അന്തം വിട്ടിരിക്കുകയാണ്. നിരവധി ട്രെയിനുകള്‍ക്കിടയില്‍ വന്ദേഭാരതിനെ കൃത്യമായി ഓടിക്കുവാന്‍ റെയില്‍വേയ്ക്ക് സാധിക്കില്ലെന്ന് കരുതിയവരും ഉണ്ട്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് മുന്നേറുന്ന വന്ദേഭാരതിനെയാണ് കേരളം കണ്ടത്. പലരും അരമണിക്കൂര്‍ ഇടവിട്ട് വന്ദേഭാരത് ഓടിച്ചാല്‍ നല്ലതായിരിക്കും എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ ആളുകളുടെ ചിന്താഗതിയില്‍ വലിയ മാറ്റം വരുന്നതിനിടെയാണ് കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരതും കുതിച്ച് എത്തിയിരിക്കുന്നത്. പഴയത് പോലെ അല്ല കാര്യങ്ങള്‍ ഇന്ന് സമയം വളരെ വിലപ്പെട്ടതാണ്. മണിക്കൂറുകളോളം ട്രെയിനില്‍ കുത്തിയിരുന്ന് സമയം കളയാന്‍ ഇന്ന് ആര്‍ക്കും കഴിയില്ല. ഇതാണ് ഓരോ വന്ദേഭാരത്…

Read More

ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് നയന്‍താരയും വിഘ്‌നേശും വിവാഹിതരായത്. ഇരുവരുടെയും വിവാഹം തെന്നിന്ത്യന്‍ സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാഹചടങ്ങുകളില്‍ ഒന്നായി മാറിയിരുന്നു. വിവാഹചനടങ്ങില്‍ വന്‍ താരനിരയും പങ്കെടുത്തു. മഹാബലിപുരത്താണ് വിവാഹം നടന്നത്. വിവാഹദിവസം ആഘോഷമാക്കുവാന്‍ ഡിജെമാരായ ദീപിക, നവ്‌സ് എന്നിവരെയാണ് നിയന്‍താരയും വിഘ്‌നേശും നിയോഗിച്ചത്. എന്നാല്‍ വിവാഹ ചടങ്ങില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറയുകയാണ് ഡിജെ ദീപിക. ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്. ഒരു ഇവന്റ് കമ്പനിയില്‍ നിന്നാണ് വിളിച്ചത്. വിവിഐപി കല്യാണമാണെന്നാണ് പറഞ്ഞത്. വിവാഹ ദിവസം രാവിലെ വിഘ്‌നേശിന്റെ സന്ദേശം ലഭിച്ചു. എല്ലാവരെക്കൊണ്ടും ഡാന്‍സ് ചെയ്യിപ്പിക്കണമെന്ന് പറഞ്ഞു. വിഘ്‌നേശ് ശിവന്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ഡാന്‍സ് ചെയ്തു. എന്നാല്‍ തന്റെ പാട്ട് മാത്രം വെക്കല്ലേ എന്ന് അനിരുദ്ധ് പറഞ്ഞു. എന്നാല്‍ വിക്കിക്ക് തന്റേയും നയന്‍താരയുടെയും അനിരുദ്ധിന്റെയും പാട്ടുകള്‍ വെക്കണമെന്നായിരുന്നുവെന്നും ദീപിക പറയുന്നു. ഒരി താര വിവാഹം ആദ്യമായിട്ടാണ് കണുന്നത്. പക്ഷെ എല്ലാവരുടെയും…

Read More

തിരുവനന്തപുരം. ഈ വര്‍ഷം മാത്രം കേരളത്തില്‍ ലോണ്‍ ആപ്പുകളുടെ തട്ടിപ്പിന് ഇരയായി പോലീസില്‍ പരാതിയുമായി എത്തിയത് 1427 പേര്‍ എന്ന് റിപ്പോര്‍ട്ട്. 2021ല്‍ 1400 പേര്‍ പരാതിയുമായി എത്തിയപ്പോള്‍ ഇത് 2022ല്‍ 1340 ആയി കുറഞ്ഞിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പരും പരിശോധിച്ച് നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പിന്റെ തട്ടിപ്പില്‍ കുരുങ്ങി ഒരു കുടുംബം ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിന് ശേഷം 72 ആപ്പുകള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ദേശീയ തലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്ത് നിന്നും ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും. നിരവധി പേര്‍ തട്ടിപ്പിന് ഇരയായെങ്കുലും ചിലര്‍ ആത്മഹത്യ ചെയ്തതോടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.

Read More

തൃഷയുടെ വിവാഹം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി. വാര്‍ത്തകള്‍ തെറ്റാണെന്നും ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും തൃഷ പറയുന്നു. മലയാളിയായ നിര്‍മാതാവുമായി തൃഷയുടെ വിവാഹം നടക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. ഡിയര്‍ നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങള്‍ക്ക് അറിയാം. കിംവദന്തികള്‍ അവസാനിപ്പിക്കു, ദയവായി ശാന്തരായി ഇരിക്കുക എന്നും നടി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. മുമ്പും തൃഷയുടെ വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2015ല്‍ വ്യവസായിയായ വരുണ്‍ മണിയുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍ പിരിയുകയായിരുന്നു. മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വനിലാണ് തൃഷ അവസാനമായി അഭിനയിച്ചത്. ദി റോഡ് എന്ന തമിഴ് ചിത്രമാണ് തൃഷയുടെയാതി പുറത്തിറങ്ങുന്ന പുതിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലും തൃഷയാണ് നായിക. ഒക്ടോബര്‍ 19ന് ചിത്രം റിലീസ് ചെയ്യും.

Read More

ചന്ദ്രനില്‍ വീണ്ടും സൂര്യന്‍ ഉദിച്ചതോടെ ഉറക്കം വിട്ട് പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും ഉണരുമെന്ന പ്രതീക്ഷയിലാണ് രാജ്യം. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ലാന്‍ഡറും റോവറും പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് ഇസ്രോ കരുതുന്നത്. അതേസമയം ലാന്‍ഡറും റോവറും ഒന്നിച്ച് ഉണരുമെന്നും രണ്ടും പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും ശാസ്ത്ര ലോകം കരുതുന്നില്ല. രണ്ടില്‍ ഒന്ന് എങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ തന്നെ ഇന്ത്യയുടെ ശാസ്ത്ര മികവിന് വലിയ അംഗീകാരമാണ് ലഭിക്കുക. 14 ഭൗമ ദിവസമാണ് ചന്ദ്രനിലെ ഒരു പകല്‍. അതിനാല്‍ തന്നെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവറിനും ലാന്‍ഡറിനും ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കു. നിര്‍മ്മിക്കുമ്പോള്‍ ചന്ദ്രനിലെ ഒരു പകല്‍ സമയം മാത്രം പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നിര്‍മാണം. അതിനാല്‍ തന്നെ ചന്ദ്രനിലെ ഒരു പകല്‍ സമയം കൊണ്ട് ശേഖരിക്കാന്‍ സാധിക്കുന്ന ഡേറ്റയുടെ ഒരു വലിയ ശേഖരം തന്നെ ലാന്‍ഡറും റോവറും ശേഖരിച്ച് ഭൂമിയിലേക്ക് അയച്ചിരുന്നു. ലാന്‍ഡറിനെയും റോവറിനെയും സൂര്യാസ്തമയത്തേക്കാള്‍ മുമ്പ് സ്ലീപ്പ് മോഡിലേക്ക് മാറ്റിയത് തന്നെ വീണ്ടും…

Read More

പതിറ്റാണ്ടിന്റെ സ്വപ്നം ആയ ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കി വരുകയാണ്. 17,843 കോടി രൂപയുടെ മുതൽ മുടക്കിൽ അഞ്ച് വർഷക്കാലത്തെ നിർമാണ പ്രനർത്തനങ്ങൾക്ക് ഒടുവിലാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്ന പദ്ധതി യാഥാർത്യമാകുന്നത്. മുംബൈ ട്രാൻസ് നഗരത്തെ നവിമുംബൈയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിൽ മുംബൈയിൽ നിന്നും നവി മുംബൈലേക്കു ഉള്ള യാത്രയ്‌ക്ക്‌ മൂന്നര മണിക്കൂറോളം സമയം എടുക്കും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ ഈ സമയം 20 മിനിറ്റായി ചുരുങ്ങും. പാലത്തിലൂടെ മണിക്കൂറിൽ 100 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കാം 21.8 കിലോമീറ്ററിൽ ആറുവരിപാത. അതിൽ 16.5 കിലോ മീറ്ററും കടലിനു മുകളിലൂടെയാണ്. ആകെ 2200 തൂണുകൾക്ക് മുകളിലാണ് പാലം സ്ഥിതിചെയ്യുന്നത്. ഓരോ തൂണും പടുത്തുയർത്തുന്നത് കടലിന്റെ 25 മീറ്റർ ആഴത്തിൽനിന്നാണ് കടൽജീവജാലങ്ങൾക്ക് നാശം സംഭവിക്കാതിരിക്കാൻ റിവർ സർക്കുലർ മെഷീൻ ഉപയോഹിച്ചാണ് നിർമിച്ചിരിക്കുന്നത് 27 മീറ്റർ വീതിയുണ്ട്. ആകെ 70 ഓർത്തോട്രോഫിക് സ്റ്റീൽ…

Read More

ലോകത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശം വേണ്ട ഒന്നാണ് ഊര്‍ജം. പരമ്പരാഗത ഊര്‍ജങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് സൗരോര്‍ജത്തിന്റെ ലഭ്യത മെച്ചപ്പെടുത്താന്‍ ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പദ്ധതിയാണ് ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്. ഡല്‍ഹിയില്‍ നടന്ന ജി 20 യോഗത്തിലാണ് ലോകനേതാക്കള്‍ക്ക് മൂന്നില്‍ അദ്ദേഹം ഈ പദ്ധതിയയുടെ ആശയം മുന്നോട്ട് വെച്ചിരുന്നു. 2021 നവംബറിലാണ് പദ്ധതി ആദ്യമായി ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ച ചെയ്തത്. ലോകത്തിന് മുഴുവന്‍ ശുദ്ധവും ഹരിതവുമായ ഭാവി ഉണ്ടാകണമെങ്കില്‍ പരസ്പര ബന്ധിതമായ ഒരു ഗ്രിഡുകള്‍ ഉണ്ടാകണമെന്ന് നരേന്ദ്രമോദി ഗ്ലാസ്‌കോയില്‍ പറഞ്ഞിരുന്നു. ഇന്ത്യ ലോകത്തിന് മുന്നില്‍ വെച്ച സൗരോര്‍ജ പദ്ധതികളില്‍ ഏറ്റവും വലുതും ആഫ്രിക്ക ഉള്‍പ്പെടെയുള്ള ലോകത്ത് പിന്നോട്ട് നില്‍ക്കുന്ന രാജ്യങ്ങളെ സഹായിക്കുന്ന പദ്ധതികൂടിയാണ് ഇത്. പദ്ധതി നടപ്പായാല്‍ ഊര്‍ജ ഉത്പാദനം കുറവുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും. ഭാരതം ലോകത്തിന് മുന്നില്‍ വെച്ച ആശയം എന്താണെന്ന് മനസ്സിലാക്കാം ലോകത്തിലെ 140 രാജ്യങ്ങളെ കൂട്ടിയിണക്കുന്ന സൗരോര്‍ജ്ജ…

Read More

ചെന്നൈ. കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് സെപ്റ്റംബര്‍ 24ന് സര്‍വീസ് ആരംഭിക്കും. കാസര്‍കോട് തിരുവനന്തപുരം റൂട്ടിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. രാവിലെ ഏഴുമണിക്ക് കാസര്‍കോട് നിന്നും യാത്ര ആരംഭിക്കുന്ന വന്ദേഭാരത് തിരുവനന്തപുരത്ത് 3.5 ഓടെ എത്തും. തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് തിരിച്ച് കാസര്‍കോടേക്ക് യാത്ര ആരംഭിക്കും. രാത്രി 11.55 കാസര്‍കോട് തിരികെ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെങ്കിലും 26 മുതലായിരിക്കും യാത്ര സര്‍വീസ് ആരംഭിക്കുക. ആദ്യ ദിനത്തില്‍ ജനപ്രതിനിധികളും വിശിഷ്ടാ വ്യക്തികളും ക്ഷണിക്കപ്പെട്ട അതിഥികളുമായിരിക്കും യാത്രയില്‍ പങ്കെടുക്കുക. നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് കോട്ടയം വഴിയാണ്. എന്നാല്‍ പുതിയ വന്ദേഭാരത് ആലപ്പുഴ വഴി സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യത കുറവാണെങ്കില്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. പുതിയ വന്ദേഭാരതിന് കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്…

Read More

ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സുപ്രധാന കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ ഇപ്പോള്‍ സമ്മേളനിക്കുന്നത് ചെറിയ ഒരു കാലത്തേക്കാണ്. എന്നാല്‍ വലിയ കാര്യങ്ങള്‍ ഈ കാലയളവില്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വികസിത ഇന്ത്യയിലേക്കുള്ള യാത്ര പുതിയ മന്ദിരത്തില്‍ നിന്നും തുടരേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യം ജി 20 സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതായും. ജി 20യില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ച എല്ലാ കാര്യങ്ങളും രാജ്യത്തിന്റെ ശോഭനമായ ഭാവിയെ പൂര്‍ത്തികരിക്കാന്‍ വേണ്ടിയാണെന്നും ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ അംഗത്വം നല്‍കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ പഴയ പാര്‍ലമെന്റിലാണ് സമ്മേളനം നടക്കുക. വിനായക ചതുര്‍ത്ഥി ദിനമായ നാളെ പുതിയ മന്ദിരത്തിലേക്ക് സമ്മേളനം മാറ്റും. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ലോക്‌സഭയില്‍ സംസാരിക്കും. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും.

Read More