Author: Updates
തൃശൂര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഇഡിയുടെ വ്യാപക പരിശോധന. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് പരിശോധന. കൊച്ചിയില്‍ നിന്നുള്ള ഇ ഡിയുടെ സംഘമാണ് തൃശൂര്‍, എറണാകുളം ജില്ലകളിലെ ഒന്‍പത് ഇടങ്ങളില്‍ പരിശോധന നടത്തുന്നത്. കരിവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും തട്ടിയെടുത്ത പണം വെളുപ്പിക്കാന്‍ പ്രതികള്‍ മറ്റ് സഹകരണ ബാങ്കുകളെ ഉപയോഗിച്ചുവെന്നാണ് വിലയിരുത്തല്‍. സി പി എം നേതാവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീനുമായി ബന്ധം ഉണ്ടെന്ന് പറയുന്ന വെളപ്പായ സതീശന്‍ എന്ന സതീഷ് കുമാര്‍ ഒന്നര കോടിയോളം രൂപ അയ്യന്തോള്‍ ബാങ്ക് വഴി വെളിപ്പിച്ചതായ് ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ അഞ്ച് അക്കൗണ്ടുകളിലായി ഭാര്യയുടെയും ബന്ധുക്കളുടെയും പേരില്‍ നിക്ഷേപം നടത്തി. അതോടൊപ്പം ദീപക് എന്ന വ്യക്തി അഞ്ചരക്കോടി രൂപ…
ന്യൂഡല്‍ഹി. വലിയ സ്വപ്‌നങ്ങളുമായിട്ടാണ് പലപ്പോഴും മലയാളികള്‍ അടക്കമുള്ളവര്‍ വിദേശത്തേക്ക് വിമാനം കയറുന്നത്. യുകെയില്‍ കൊച്ചിയില്‍ നിന്നും ഒരു ഏജന്‍സിവഴി എത്തിയ നഴ്‌സുമാര്‍ ജീവിക്കാന്‍ പെയിന്റിങ് ജോലിക്കും പുല്ലുവെട്ടാന്‍ പോയുമാണ് ജീവിക്കുന്നത്. 400 മലയാളി നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്ത നിലയിലാണ്. 12.5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇവര്‍ യുകെയിലെത്തിയത്. ഈ കടബാധ്യതയാണ് പലരെയും മറ്റ് ജോലികള്‍ക്ക് നിര്‍ബന്ധിക്കുന്നത്. ആറ് മാസമായി ഇവര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നു. ജീവിക്കാന്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും വാടകപോലും കൃത്യമായി നല്‍കാന്‍ സാധിക്കുന്നില്ലെന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ചും വായ്പ എടുത്തും യുകെയിലെത്തിയ ഒരു മലയാളി പറയുന്നു. അതേസമയം നിര്‍ധനര്‍ക്കായിട്ടുള്ള ഫുഡ്ബാങ്കില്‍ നിന്നും ഭക്ഷണം കഴിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. വിദേശമന്ത്രാലയത്തിന്റെ ഇടപെടല്‍ തേടി പ്രവാസി ലീഗല്‍ സെല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് പരാതി നല്‍കിയിരുന്നു. ഇവരില്‍ പലരും ഈ വര്‍ഷം ആദ്യം യുകെയില്‍ എത്തിയവരാണ്. മൂന്ന് ഘട്ടമായി പണം നല്‍കി. ആദ്യം 5600 രൂപ രജിസ്‌ട്രേഷനും പിന്നീട് അഭിഖത്തിന്റെ സമത്ത്…
തിരുവനന്തപുരം. നടന്‍ അലന്‍സിയര്‍ ലോപ്പസ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ഉയരുമ്പോഴും പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നടന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തിലാണ് നടന്‍ വിവാദ പരാമര്‍ശം നടത്തിയത്. പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം. അതേസമയം തന്നെ ആരും സദാചാരം പഠിപ്പിക്കാന്‍ വരേണ്ടെന്ന് അലന്‍സിയര്‍ വ്യക്തമാക്കി. പീഡിപ്പിച്ച് കൊണ്ട് നടക്കുന്നവന്‍ മലയാള സിനിമയിലെ ഏക പീഡകന്‍ എന്ന് തന്നെ വിശേഷിപ്പിക്കേണ്ട. അതിന് യോഗ്യതയുള്ളവര്‍ പലരുമുണ്ട്. അതേസമയം മുഖ്യമന്ത്രി വേദിയില്‍ നിന്നും പോയതിലുള്ള പ്രതിഷേധമാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അലന്‍സിയറുടെ മറുപടി. സിനിമാ നടനായത് കൊണ്ട് പേരുദോഷം മാത്രമെയുള്ളുവെന്നും ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാന്‍ ശ്രമിക്കേണ്ടെന്നും നടന്‍ പറയുന്നു. സിനിമ മേഖലയില്‍ സ്ത്രീകളും പുരുഷന്മാരും പ്രശ്‌നങ്ങള്‍ അഭുമുഖീകരിക്കുന്നുണ്ട്. നമ്മള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കുന്നവര്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങള്‍ വലുതാണ്. താന്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ കണ്ടിട്ടുണ്ട്. പെണ്‍പ്രതിമ നല്‍കി…
ഇന്ത്യയില്‍ നിന്നും ഇലക്ടിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല വാങ്ങിയത് 1 ബില്യണ്‍ ഡോളറിന്റെ സ്‌പെയര്‍ പാര്‍ട്ട്‌സുകളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് നിര്‍മാതാക്കളില്‍ നിന്നാണ് 1 ബില്യണ്‍ ഡോളറിന്റെ ഏകദേശം 8000 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങിയത്. രാജ്യത്തെ ഓട്ടോമൊബൈല്‍ ഘടക നിര്‍മാതാക്കളുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓട്ടോമൊബൈല്‍ ഘടക നിര്‍മാതാക്കളുടെ യോഗം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നു. ഓട്ടോ മൊബൈല്‍ വ്യവസായത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളാണ്. അതിനാല്‍ ആഗോള ഇവി നിര്‍മാതാക്കളെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജൂണില്‍ ഇലോണ്‍ മസ്‌ക് കൂടുക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ടെസ്ല അധികൃതര്‍ കേന്ദ്ര വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ടെസ്ല യോഗത്തില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് ടെസ്ല. രാജ്യത്ത് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുവാനും കമ്പനി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി…
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ പുതിയൊരു വിദേശി എത്തുന്നു. യൂറോപ്യൻ വിമാനനിർമാതാക്കളായ എയർബസിൽനിന്നുള്ള ആദ്യ സി-295 ട്രാൻസ്‌പോർട്ട് വിമാനം ആണ് ബുധനാഴ്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത് .സ്‌പെയിനിൽവെച്ച് നടക്കുന്ന ചടങ്ങിൽ ആണ് വിമാനം ഇന്ത്യക്കു കൈമാറുന്നത്. വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ വിആർ ചൗധരി വിമാനം ഏറ്റുവാങ്ങും അവ്‌റോ-748 എന്ന പഴക്കംചെന്ന വിമാനങ്ങളാണ് വ്യോമസേന നിലവിൽ ഉപയോഗിക്കുന്നത് . അവ്‌റോ-748 വിമാനങ്ങൾക്കു പകരമായാണ് സി- 295 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ എത്തുന്നത്. സി-295 ട്രാൻസ്‌പോർട്ട് വിമാനം വാങ്ങാൻ ഉള്ള കരാർ 2021 സെപ്റ്റംബറിലാണ് എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസുമായി നടന്നത് .ഏകദേശം 21,000 കോടിയുടെ കരാർ ആയിരുന്നു ഇന്ത്യ ഒപ്പിട്ടത്. ഈ കരാർ പ്രകാരം ആദ്യത്തെ 16 വിമാനങ്ങൾ അടുത്ത രണ്ട് വർഷത്തിനകംഇന്ത്യയ്ക്ക് കൈമാറും .സ്‌പെയ്‌നിൽ തന്നെ നിർമികുന്നവയാണ് ഈ വിമാനങ്ങൾ ബാക്കിയുള്ള 40 വിമാനങ്ങൾ കൂടെ ഉണ്ട്.അത് ഇന്ത്യയിൽ ആവും നിർമ്മിക്കുക .അത് ടാറ്റയുടെ പ്രതിരോധനിർമാണ വിഭാഗമായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ്…
പൊതുവെ എന്ത് രോഗം വന്നാലും പാരസെറ്റമോൾ കഴിക്കുന്ന ശീലം നമ്മളിൽ മിക്കവാറും എല്ലാവര്ക്കും ഉണ്ടാവും .പാരസെറ്റാമോള്‍ കൈയിൽ എപ്പോഴും സൂക്ഷിക്കുന്നവരും കുറവല്ല. അമിതമായി പാരസെറ്റമോൾ ഉപഗോഗിക്കുന്നവരെ കാത്തിരിക്കുന്നത് കരളിന്റെ തകരാറാണ് പാരസെറ്റമോൾ അടങ്ങിയ മരുന്നുകളുടെ വില്പന നിയന്ത്രിക്കാന്‍ പോകുകയാണ് യു.കെ സര്‍ക്കാര്‍ .അതിനു പിന്നിൽ ഒരു വലിയ കാരണം ഉണ്ട് .2018 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് ഒരു പഠനം നടത്തി.അതിൽ ആത്മഹത്യക്ക് ശ്രമിക്കുന്നവരില്‍ കൂടുതല്‍ പേരും പാരസെറ്റമോളാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തി. യു.കെയില്‍ ഒരോ വര്‍ഷവും 5,000 ല്‍ ഏറെപ്പേരാണ് ആത്മഹത്യ ചെയ്യുന്നത് .യു കെ യിൽ ആത്മഹത്യാ നിരക്ക് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പാരസെറ്റാമോളും പാരസെറ്റമോൾ അടങ്ങിയ മരുന്നുകളുടെയും വില്പന നിയന്ത്രണം ഡോക്ടറുടെ നിര്‍ദേശമില്ലാതെ വാങ്ങാവുന്ന കുറച്ച മരുന്നുകളുണ്ട് .ഓവർ ദി കൌണ്ടർ ഒറ്റക് മരുന്നുകൾ എന്നാണ് ഈ മരുന്നുകൾ അറിയപ്പെടുന്നത് . അതിൽ ഉൾപ്പെടുന്നതാണ് പാരസെറ്റമോളും .നിലവിൽ ഒരു വ്യക്തികൾക്ക് 500 മില്ലിഗ്രാം വീതം പാരസെറ്റമോൾ അടങ്ങിയിട്ടുള്ള…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് സെപ്റ്റുമ്പർ 17. പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷങ്ങളോടനുബന്ധിച്ചു വലിയ ജനക്ഷേമപദ്ധതികൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ .അതിന്റെ ഭാഗം ആയ ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഇന്ന് തുടങ്ങുകയാണ് .ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആണ് ആയുഷ്മാൻ കാമ്പയിൻ നടക്കുന്നത് .രാഷ്‌ട്രപതി ദ്രൗപദി മുർമു കാമ്പയിന്റെ ഉദ്ഘാടനം ചെയ്യും ഇന്ന് തുടങ്ങുന്ന കാമ്പയിൻ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി വരെ ഉണ്ടാവും എന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.ഇന്ത്യ മുഴുവൻ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ആയുഷ്മാൻ ഭവ കാമ്പയിന്റെ ലക്‌ഷ്യം . കേന്ദ്രസർക്കാർ നടപ്പാക്കുന്ന എല്ലാ ആരോഗ്യ സംരക്ഷണ പദ്ധതികളും അർഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്നത് തന്നെ ആണ് ഏറ്റവും പ്രധാനം .ഈ പദ്ധതികൾ എല്ലാം തന്നെ നഗരങ്ങളിൽ മാത്രം അല്ല ഗ്രാമ പ്രദേശങ്ങളിലും എത്തിച്ചേരുമെന്ന് ആയുഷ്മാൻ ഭവ കാമ്പയിനിലൂടെ ഉറപ്പുവരുത്തും അതിനു വേണ്ടി ഹെൽത്ത് സെന്ററുകൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും അങ്ങനെ എല്ലായിടത്തും ആയുഷ്മാൻ മേളയും…
കോഴിക്കോട് ജില്ലയില്‍ മരിച്ച രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര സംഘം ഉടന്‍ സംസ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. സംശയമുള്ള നാല് സാംപിളുകളുടെ ഫലം ഉടന്‍ വരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. അതേസമയം മരിച്ചവരുടെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ തുടരുകയാണ്. നിപ ലക്ഷണം മനസ്സിലാക്കിയതോടെ സ്വകാര്യ ആശുപത്രി സര്‍ക്കാരിനെ കാര്യം അറിയിക്കുകയായിരുന്നു. കേരളത്തില്‍ മുമ്പ് രണ്ട് വട്ടം നിപ്പ സ്ഥീരീകരിച്ചിട്ടുണ്ട്. നിപ ബാധിച്ച് ആദ്യം ഒരാള്‍ മരിക്കുന്നത് ഓഗസ്റ്റ് 30നാണ്. നിലവില്‍ ഇയാളുടെ കുട്ടികളും ഒരു ബന്ധവും ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് രണ്ടാമത്തെ വ്യക്തി മരിക്കുന്നത്. ആദ്യ രോഗി മരിച്ചപ്പോള്‍ സാംപിള്‍ അയച്ചിരുന്നില്ല. 2018ലാണ് കോഴിക്കോട് ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് വൈറസ് ബാധിച്ച 18 പേരില്‍ 17 പേരും മരിച്ചിരുന്നു. പിന്നീട് 2019ല്‍ കൊച്ചിയില്‍…
മൂന്ന് ഭൂഖണ്ഡങ്ങളെയും കോർത്തിണക്കി റെയിൽ വേ പദ്ധതി വരുന്നു. സൗദി അറേബ്യയ്ക്കും ഇന്ത്യയ്ക്കും ഏറെ നിർണായകമായ പദ്ധതിയാണിത്. ലോകത്തെ അമ്പരിപ്പിക്കുന്ന പദ്ധതിയിൽ മൂന്ന് ഭൂഖണ്ഡങ്ങളെ കോർത്തിണക്കുന്നതാണ്. നരേന്ദ്ര മോദിയും സൗദിയും അമേരിക്കയും പങ്കാളികളാകുന്ന ലോകത്തേ അമ്പരപ്പിക്കുന്ന റയിൽ വേ ലൈൻ മിഡിലീസ്റ്റും കടന്ന് യൂറോപ്പിലേക്കും എത്തും. അതായത് ലോകത്തെ കോർത്തിണക്കുന്ന അതിവേഗ റെയിൽ വേ പദ്ധതി. പദ്ധതി നടപ്പാക്കുന്നതോടെ ടൂറിസം പദ്ധതികൾക്കും ചരക്ക് നീക്കത്തിനും വേഗം വരും ഒപ്പം പദ്ധതി നടപ്പാക്കുന്നതോടെ റെയിൽ വേ പദ്ധതികളിൽ വൻ വിപ്ലവം തന്നെ ആയി മാറും ഇത്. ലോകത്തിനു ചിന്തിക്കാൻ ഇതുവരെ സാധിക്കാത്ത മഹാ പദ്ധതികളാണ് നരേന്ദ്ര മോദി എന്ന അതികായകൻ ജി 20യിൽ നേതാക്കളുമായി ചർച്ച ചെയ്യുന്നത്. ലോകത്തിന്റെ നന്മക്കായി ഇന്ത്യ നയിക്കുന്ന വൻ നീക്കങ്ങളാണ് ഇവ ഓരോന്നും. മിഡിൽ ഈസ്റ്റിനെ ഇന്ത്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നതിന് ഒരു പ്രധാന റെയിൽവേ മാത്രമല്ല വമ്പൻ തുറമുഖങ്ങളും സൗദിയും ഇന്ത്യയും അമേരിക്കയും ചേർന്ന് മിഡിലീസ്റ്റിലും ഇന്ത്യയിലും,…
ലോകം ഉറ്റുനോക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യ നടത്തുന്ന ഒരുക്കങ്ങള്‍ അധ്യക്ഷ സ്ഥാനം വഹിച്ച മറ്റൊരു രാജ്യവും നടത്തിയിട്ടില്ല. രാഷ്ട്രത്തലവന്‍മാര്‍ സംയുക്ത പ്രഖ്യാപനങ്ങള്‍ നടത്തി പിരിയുന്ന പതിവ് വിട്ട് ജി 20 ഉച്ചകോടിയെ ജനങ്ങളുടെ ഉച്ചകോടിയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമായിരുന്നു ജി20 ഉച്ചകോടിയെ ജനകീയമാക്കുക എന്നത്. തുടര്‍ന്ന് എസ് ജയശങ്കറിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വെച്ച് ഉച്ചകോടിയുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ നടത്തി. ഇത് ഉച്ചകോടിക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചു. വികസ്വര രാജ്യങ്ങള്‍ അടങ്ങിയ ഗ്ലോബല്‍ സൗത്തിന്റെ പ്രധാന്യം വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നിവയും ഉച്ചകോടിയുടെ ലക്ഷ്യമാണ്. ഇതിനായി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുമായി ജയശങ്കര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഒരു വര്‍ഷമായി ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കന്‍ യൂണിയനെ ഇന്ത്യ അധ്യക്ഷ പതവി വഹിക്കുമ്പോള്‍ തന്നെ അംഗമാക്കാന്‍ഡ സാധിച്ചു.