Author: Updates

ഇലവാഴ കൃഷിയിലൂടെ മികച്ച വരുമാനം നേടുകയാണ് ആലപ്പുഴ മുഹമ്മ കായിപ്പുറം കൂപ്ലിക്കാട്ട് വീട്ടില്‍ കെ എസ് ചാക്കോ. അഞ്ച് വര്‍ഷമായി അദ്ദേഹം ഇല വാഴ കൃഷി നടത്തുന്നു. കൃഷിയിടത്തില്‍ മൂന്ന് പ്ലോട്ടുകളായി തിരിച്ച ശേഷമാണ് കൃഷി നടത്തുന്നത്. ഞാലിപ്പുവന്‍ വാഴയാണ് കൃഷി. തുടക്കത്തില്‍ ഇല ഒന്നിന് 3 രൂപ ലഭിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ നാല് രൂപ ലഭിക്കുന്നുണ്ടെന്നാണ് ചാക്കോ പറയുന്നത്. അതേസമയം ഓണം പോലുള്ള ഉത്സവകാലങ്ങളില്‍ 12 രൂപ വരെയായി വില ഉയരും. ഇല കൃഷിയിലേക്ക് ചാക്കോ എത്താന്‍ കാരണം ആലപ്പുഴ മാര്‍ക്കറ്റില്‍ അയല്‍ സംസ്ഥാനത്ത് നിന്നും വരുന്ന ഇലക്കെട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ്. ആലപ്പുഴയില്‍ ക്ഷേത്രങ്ങളും വെജിറ്റേറിയന്‍ സദ്യകളും കൂടുതലായതിനാല്‍ മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. തുടക്കത്തില്‍ 700 വാഴകളാണ് ചാക്കോ നട്ടത് പിന്നിട് 300 വാഴകള്‍ കൂടെ നട്ടു. ഇല മുറിച്ച് വില്‍പന ആരംഭിച്ചതോടെ നല്ല ഡിമാന്റ് ലഭിക്കുകയായിരുന്നു. വാഴ നട്ട് ഒന്നരമാസം ആകുമ്പോള്‍ ഇലവെട്ടാന്‍ ആരംഭിക്കും. ഒരു ഇലവെട്ടി അഞ്ച്…

Read More

ബെംഗളൂരു. ചന്ദ്രയാന്‍ 3യുടെ വിജയത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഓരോ പൗരന്മാരും. ഇപ്പോള്‍ ലാന്‍ഡിങ്ങിന് മുമ്പുള്ള ഒരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചന്ദ്രയാന്‍ 3. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2വുമായി ആശയവിനിമയം പുനസ്ഥാപിച്ചിരിക്കുകയാണ് വിക്രം ലാന്‍ഡര്‍. വിക്രം ലാന്‍ഡറിന് തനിച്ച് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാമെങ്കിലും ഇതിന് പുറമെയാണ് ചന്ദ്രയാന്‍ 2വുമായിട്ടുള്ള ബന്ധം. എന്തെങ്കിലും ഒരു സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചാലും ആശയവിനിമയം നടക്കുവാന്‍ വേണ്ടിയാണ് ചന്ദ്രയാന്‍ 2വുമായിട്ടുള്ള ബന്ധം സ്ഥാപിച്ചിരിക്കുന്നത്. അതേസമയം 23 വൈകിട്ട് 6.04ന് ചന്ദ്രയാന്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങാന്‍ വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. പേടകം പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ തസ്യമയം സംപ്രേഷണം ചെയ്യും. ഐഎസ്ആര്‍ഒയുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഡിഡി നാഷനല്‍ ചാനലിലുമായിരിക്കും സംപ്രേഷണം.

Read More

രാജ്യത്ത് വികസനമില്ലെന്ന് ആരോപിക്കുന്ന രാഹുല്‍ ഗാന്ധി ലഡാക്കിലൂടെ ബൈക്ക് യാത്ര നടത്തിയത് മോദി നിര്‍മിച്ച റോഡിലൂടെ. ലഡാക്കിലൂടെ ലേയില്‍ നിന്ന് 230 കിലോമീറ്റര്‍ ദൂരെയുള്ള പാംഗോങ്ങിലേക്ക് ബൈക്കില്‍ സഞ്ചരിച്ച രാഹുല്‍ ഗാന്ധിച്ച് നന്ദിയറിയിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും എത്തി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനാണ് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ചത്. രാഹുല്‍ ഗാന്ധി കാശ്മീരില്‍ വിനോദസഞ്ചാര മേഖല എങ്ങനെ കുതിച്ചുയരുന്നുവെന്ന് കാണിച്ചു തരുന്നു. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഇപ്പോള്‍ സമാധാന പരമായി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നും കിരണ് റിജിജു പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ രഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഭരിച്ചിട്ട് എന്തുണ്ടാക്കിയെന്ന് വിമര്‍ഷകര്‍ ചോദിക്കുന്നു.

Read More

ഇന്ത്യയുടെ സ്വന്തം പ്രബല്‍ റിവോള്‍വര്‍ പുറത്തിറക്കി. അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രബല്‍ റിവോള്‍വറിന് 50 മീറ്ററാണ് ഫയറിംഗ് റേഞ്ച്. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്‍ഡ് എക്യുപ്‌മെന്റ് ഇന്ത്യയാണ് പ്രബല്‍ നിര്‍മിച്ചത്. നിലവില്‍ വിപണിയില്‍ ലഭ്യമായിരിക്കുന്ന റിവോള്‍വറിനേക്കാള്‍ രണ്ടര ഇരട്ടി ദൂരം കൂടുതല്‍ ലഭിക്കും. ഓരേസമയം പ്രബല്‍ ഉപയോഗിച്ച് ആറ് റൗണ്ട് വരെ വെടിവയ്ക്കാന്‍ സാധിക്കും. സൈന്യത്തിനൊപ്പം ഇന്ത്യന്‍ പൗരന്മാര്‍ക്കും പ്രബല്‍ വാങ്ങാന്‍ സാധിക്കും. 1.40 ലക്ഷം രൂപയാണ് വില വരുക. നിലവില്‍ ആദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് റിവോള്‍വര്‍ നിര്‍മ്മിക്കുക. ഭാരം കുറവായതിനാല്‍ അനായാസം ഉപയോഗിക്കാന്‍ സാധിക്കും. ബഹിരാകാശ പേടകങ്ങളിലും വാമാനത്തിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായ എംഐഎം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് പ്രബല്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ റിവോള്‍വറില്‍ നിന്നും മിസ് ഫയര്‍ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

Read More

ചന്ദ്രനോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3. പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയിച്ചതോടെയാണ് ചന്ദ്രയാന്‍ 3 ചന്ദ്രനോട് കൂടുതല്‍ അടുത്തത്. ഇതോടെ പേടകം വൃത്താകൃതിയുള്ള ഭ്രമണപഥത്തിലേക്ക് കടന്നു. ഇനി ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതാണ് ശേഷിക്കുന്നത്. ഇത് വ്യാഴാഴ്ച നടക്കും. ബുധനാഴ്ച രാവിലെ ചന്ദ്രയാന്‍ 3യുടെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലാണ് നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പെടും. നിലവില്‍ ചന്ദ്രനില്‍ നിന്നും 163 കിലോമീറ്റര്‍ മുകളിലാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെടുന്ന പേടകം താഴ്ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47ന് ചന്ദ്രനില്‍ ഇറങ്ങുവനാണ് പേടകം ലക്ഷ്യം വെയ്ക്കുന്നത്. ജൂലൈ 14നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. പേടകം 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ നിന്നുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

Read More

ദുബായ്. കഴിഞ്ഞ സ്വാതന്ത്ര്യദിന പുലരിയില്‍ തിരുവനന്തപുരത്ത് നിന്നും യൂറോപ്പിലെക്ക് സൈക്കിളില്‍ യാത്ര തിരിച്ച ഫായിസ് അഷ്‌റഫ് ഇപ്പോഴും യാത്ര തുടരുകയാണ്. കേരളത്തില്‍ നിന്നും ഗള്‍ഫ് വഴിയായിരുന്നു ഫയിസിന്റെ യാത്ര. കോഴിക്കോട് തലക്കുളത്തൂര്‍ കച്ചേരിവളപ്പില്‍ ഫായിസ് അഷ്‌റഫ് അലിയാണ് ലണ്ടനിലേക്ക് ഒറ്റയ്ക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നത്. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയും ദൂരം ഉണ്ടെങ്കിലും ഏഷ്യന്‍ വന്‍കരയില്‍ നിന്നും ഫയിസിന്റെ യാത്ര യൂറോപ്പിലേക്ക് കടന്നിരിക്കുകയാണ്. നിലവില്‍ സെര്‍ബിയയിലൂടെയാണ് ഫയസ് യാത്ര ചെയ്യുന്നത്. ഫയസിന്റെ കൈയില്‍ വസ്ത്രങ്ങള്‍ മാത്രം നാല് ബാഗിലായി നിറച്ചിരിക്കുന്നു. ഒപ്പം കഴിക്കാന്‍ ഉണക്കിയ പഴങ്ങളും, ഒരു ബാറ്ററിയും ടെന്റ് അടിച്ച് താമസിക്കുവാനുള്ള ഉപകരണങ്ങളും ജിപിഎസ് ട്രാക്കറുമാണ് കൈവശമുള്ളത്. 35 രാജ്യങ്ങളിലൂടെ 30000 കിലോമീറ്റര്‍ സഞ്ചരിച്ച് 450 ദിവസം എടുത്താണ് യാത്ര. ഫയസ് 2024ല്‍ ലണ്ടനില്‍ ലക്ഷ്യസ്ഥാനത്ത് എത്തും. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍, ഇറാഖ്, ഇറാന്‍, അര്‍മീനിയ, ജോര്‍ജിയ, തുര്‍ക്കി, ഗ്രീസ്, മാസിഡോണിയ എന്നി രാജ്യങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സെര്‍ബിയയ്ക്ക് ശേഷം സ്ലൊവീനിയ, ഓസ്ട്രിയ, സ്ലോവാക്യ,…

Read More

ചന്ദ്രയാനും റഷ്യയുടെ ലൂണ 25ഉം ചന്ദ്രനില്‍ ഏകദേശം ഒരുമിച്ച് ലാന്‍ഡ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോള്‍ ചന്ദ്രന് ചുറ്റും നിലവില്‍ ആറ് പേടകങ്ങള്‍ കറങ്ങുന്നുണ്ട്. ഇവ തമ്മില്‍ കൂട്ടിയിടിക്കുമോ എന്ന ഭയവം ശക്തമാണ്. റഷ്യയുടെ ലൂണ 25 16നാണ് ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തെത്തുന്നത്. 21നോ 23നോ ഇടയില്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ചന്ദ്രയാന്‍ ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അടുത്തേക്ക് എത്തുന്നത് 17നാണ്. 23 ലാന്‍ഡ് ചെയ്യുമെന്നും ഐഎസ്ആര്‍ഒ പറയുന്നു. ഇന്ത്യയുടെയും റഷ്യയുടെയും പേടങ്ങള്‍ ദക്ഷിണ ധ്രുവത്തിലാണ് ഇറങ്ങുക. മിക്കവാറും ഒപ്പത്തിനൊപ്പമായിരിക്കും രണ്ട് പേടകങ്ങളും ചന്ദ്രനില്‍ വിജയകരമായി ഇറങ്ങുക. ചന്ദ്രന് ചുറ്റും കറങ്ങുന്ന ആറ് പേടകങ്ങളില്‍ നാല് എണ്ണം അമേരിക്കയുടെയും ഇന്ത്യയുടെ ചന്ദ്രയാന്‍ 2വും കൊറിയയുടെതുമാണ് മറ്റ് രണ്ടെണ്ണം. അതേസമയം ഇന്ത്യയുടെ ചന്ദ്രയാന്‍ 1, ജപ്പാന്റെ ഔന എന്നി പേടകങ്ങള്‍ പ്രവര്‍ത്തനം നിലച്ചതാണ്. ഇവ ചന്ദ്രന് ചുറ്റും കറങ്ങുകയാണോ അതോ തകര്‍ന്ന് വീണോ എന്ന് വ്യക്തമല്ല. 2019ല്‍…

Read More

ലോകജനസംഖ്യയിൽ ഇപ്പോൾ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്, അതുകൊണ്ട് തന്നെ ഇന്ത്യയെത്തേടി വലിയ സംരംഭങ്ങളും എത്തിതുടങ്ങി. ദശാബ്ദങ്ങളായി ജനനസഖ്യയിൽ ഒന്നാമത് എന്ന സ്ഥാനം കയ്യടക്കി വച്ചിരുന്നത് ചൈന ആയിരുന്നു. നമ്മൾ ജനസംഖ്യയിലും ചൈനയെ മറികടന്നതോടെ ലോകത്തിലെ തന്നെ ഭീമൻ സംരംഭകർ ഇന്ത്യയിലേക് ഒഴുകാൻ തുടങ്ങിയിരിക്കുകയാണ്. ചൈനയിൽ വേരുറപ്പിച്ചിരുന്ന വലിയ കമ്പനികളെല്ലാം എപ്പോൾ ഇന്ത്യയിലേക് വന്നു കൊണ്ട് ഇരിക്കുകയാണ്. അക്കൂട്ടത്തിൽ ആപ്പിളുമുണ്ട്. ഒരുകാലത്ത് ചൈനയുടെ കുത്തകയായിരുന്നു ഐഫോൺ നിർമാണം. ഇന്ത്യൻ വിപണിയെ കീഴടനുള്ള ആപ്പിളിന്റെ നീക്കം തകൃതിയായി നടക്കുന്നുണ്ടിരിക്കുകയാണ്. ചൈനയുടെ കുത്തകയായിരുന്ന ഐഫോൺ നിർമ്മാണം ഇപ്പോൾ ഇന്ത്യയുടെ കൈയിൽ എത്തി. ഇന്ത്യയിൽ ഐ ഫോൺ നിർമാതാക്കളായ രണ്ട കമ്പനികളാണ് ഉള്ളത് ഫോക‍്സ‍്കോണും, വിസ്ട്രോണും ഇതിൽ വിസ്ട്രോണിന്റെ കർണാടക ഫാക്ടറി ഏറ്റെടുക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ ഗ്രൂപ്പ്. ഇത്രയും ജനകീയമായ ഐഫോൺ ഇനി മെയിഡ് ഇൻ ഇന്ത്യ ആയി ലോകം കീഴടക്കും. 2017 തൊട്ടാണ് ഇന്ത്യയിൽ ഐ ഫോണുകൾ നിർമാണമാരംഭിച്ചത്. ചൈനയിൽ കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ…

Read More

ഇന്ത്യന്‍ സൈന്യത്തെ ലോക ശക്തിയാക്കുവാനുള്ള സുപ്രധാന നീക്കവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. ഇതിനായി മോദി സര്‍ക്കര്‍ക്കാ കൊണ്ടുവന്ന ബില്ലായ ഇന്റര്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ ബില്‍ 2023 രാജ്യസഭയില്‍ പാസായി. മൂന്ന് സേനകളും തമ്മില്‍ മികച്ച ഏകോപനം സൃഷ്ടിക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ഇന്ത്യ എത് യുദ്ധവും നേരിടാന്‍ സജ്ജമാണെന്ന് പ്രതിരോധ മന്ത്രി രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി. പുതിയ ബില്‍ ഇന്ത്യന്‍ സൈനിക പരിഷ്‌കാരങ്ങളിലെ നാഴിക കല്ലാകുമെന്നാണ് വിലയിരുത്തുന്നത്. ലോക്‌സഭയും രാജ്യസഭയും പാസാക്കി ഈ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ നിയമമാകും. കേന്ദ്ര സുരക്ഷാ സേനയിലെ സൈന്യകര്‍ക്കും കര, വ്യോമ, നാവിക സേനകളിലെ സൈനികര്‍ക്കും ഈ നിയമം ബാധകമാണ്. ബില്‍ നിയമമാകുന്നതോടെ മൂന്ന് സൈന്യത്തിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി ഒരു ഇന്റര്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ രൂപികരിക്കും. മൂന്ന് സേനകളില്‍ നിന്നുമാണ് രണ്ട് പേര്‍ വീതം ഉണ്ടാകും. സായുധ സേനയിലെ അച്ചടക്കം ശക്തിപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. അതേസമയം മൂന്ന് സേന വിഭാഗങ്ങളുടെയും ഒരുമിച്ചുള്ള നീക്കത്തിന്…

Read More

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സിനിമ രംഗത്തെ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ നടിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലീടെയാണ് കീര്‍ത്തി സിനിമ രംഗത്തേക്ക് എത്തിയത്. മലയാളത്തിലാണ് തുടക്കം കുറിച്ചതെങ്കിലും കീര്‍ത്തി തിളങ്ങിയത് തമിഴ് ചിത്രങ്ങളിലായിരുന്നു. ഒപ്പം മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും കീര്‍ത്തിയെ തേടി എത്തി. തമിഴില്‍ വന്‍ സിനിമകളുടെ ഭാഗമായ കീര്‍ത്തി നയന്‍താരയ്ക്കും തൃഷയ്ക്കും ഒപ്പം താരമൂല്യം നേടുകയും ചെയ്തു. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ കീര്‍ത്തി കാണിക്കുന്ന കൃത്യതയാണ് കീര്‍ത്തിക്ക് നല്‍കുന്ന വിജയത്തിന് കാരണം. വമ്പന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യവും കീര്‍ത്തി നോക്കുന്നത് വ്യക്തമാണ്. കീര്‍ത്തി എത്തരത്തിലാണ് സിനിമ തിരഞ്ഞെടുക്കുന്നത് വ്യക്തമാക്കുന്ന ഒരു ഉദാഹരണമാണ് പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഭോലാ ശങ്കര്‍ എന്ന സിനിമ. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ചിരഞ്ജീവിയാണ്. അതേസമയം കീര്‍ത്തി ചിരഞ്ജീവിയുടെ സഹോദരിയായിട്ടാണ് എത്തുന്നത്. 67 കാരനായ ചിരഞ്ജീവിയുടെ നായികയായി എത്തിയാല്‍ മൂന്നോട്ടുള്ള കരിയറില്‍ അത് ഗുണം…

Read More