Author: Updates

ചന്ദ്രയാനും റഷ്യയുടെ ലൂണ 25ഉം ചന്ദ്രനില്‍ ഏകദേശം ഒരുമിച്ച് ലാന്‍ഡ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോള്‍ ചന്ദ്രന് ചുറ്റും നിലവില്‍ ആറ് പേടകങ്ങള്‍ കറങ്ങുന്നുണ്ട്. ഇവ തമ്മില്‍ കൂട്ടിയിടിക്കുമോ എന്ന ഭയവം ശക്തമാണ്. റഷ്യയുടെ ലൂണ 25 16നാണ് ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തെത്തുന്നത്. 21നോ 23നോ ഇടയില്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ചന്ദ്രയാന്‍ ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അടുത്തേക്ക് എത്തുന്നത് 17നാണ്. 23 ലാന്‍ഡ് ചെയ്യുമെന്നും ഐഎസ്ആര്‍ഒ പറയുന്നു. ഇന്ത്യയുടെയും റഷ്യയുടെയും പേടങ്ങള്‍ ദക്ഷിണ ധ്രുവത്തിലാണ് ഇറങ്ങുക. മിക്കവാറും ഒപ്പത്തിനൊപ്പമായിരിക്കും രണ്ട് പേടകങ്ങളും ചന്ദ്രനില്‍ വിജയകരമായി ഇറങ്ങുക. ചന്ദ്രന് ചുറ്റും കറങ്ങുന്ന ആറ് പേടകങ്ങളില്‍ നാല് എണ്ണം അമേരിക്കയുടെയും ഇന്ത്യയുടെ ചന്ദ്രയാന്‍ 2വും കൊറിയയുടെതുമാണ് മറ്റ് രണ്ടെണ്ണം. അതേസമയം ഇന്ത്യയുടെ ചന്ദ്രയാന്‍ 1, ജപ്പാന്റെ ഔന എന്നി പേടകങ്ങള്‍ പ്രവര്‍ത്തനം നിലച്ചതാണ്. ഇവ ചന്ദ്രന് ചുറ്റും കറങ്ങുകയാണോ അതോ തകര്‍ന്ന് വീണോ എന്ന് വ്യക്തമല്ല. 2019ല്‍…

Read More

ലോകജനസംഖ്യയിൽ ഇപ്പോൾ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്, അതുകൊണ്ട് തന്നെ ഇന്ത്യയെത്തേടി വലിയ സംരംഭങ്ങളും എത്തിതുടങ്ങി. ദശാബ്ദങ്ങളായി ജനനസഖ്യയിൽ ഒന്നാമത് എന്ന സ്ഥാനം കയ്യടക്കി വച്ചിരുന്നത് ചൈന ആയിരുന്നു. നമ്മൾ ജനസംഖ്യയിലും ചൈനയെ മറികടന്നതോടെ ലോകത്തിലെ തന്നെ ഭീമൻ സംരംഭകർ ഇന്ത്യയിലേക് ഒഴുകാൻ തുടങ്ങിയിരിക്കുകയാണ്. ചൈനയിൽ വേരുറപ്പിച്ചിരുന്ന വലിയ കമ്പനികളെല്ലാം എപ്പോൾ ഇന്ത്യയിലേക് വന്നു കൊണ്ട് ഇരിക്കുകയാണ്. അക്കൂട്ടത്തിൽ ആപ്പിളുമുണ്ട്. ഒരുകാലത്ത് ചൈനയുടെ കുത്തകയായിരുന്നു ഐഫോൺ നിർമാണം. ഇന്ത്യൻ വിപണിയെ കീഴടനുള്ള ആപ്പിളിന്റെ നീക്കം തകൃതിയായി നടക്കുന്നുണ്ടിരിക്കുകയാണ്. ചൈനയുടെ കുത്തകയായിരുന്ന ഐഫോൺ നിർമ്മാണം ഇപ്പോൾ ഇന്ത്യയുടെ കൈയിൽ എത്തി. ഇന്ത്യയിൽ ഐ ഫോൺ നിർമാതാക്കളായ രണ്ട കമ്പനികളാണ് ഉള്ളത് ഫോക‍്സ‍്കോണും, വിസ്ട്രോണും ഇതിൽ വിസ്ട്രോണിന്റെ കർണാടക ഫാക്ടറി ഏറ്റെടുക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ ഗ്രൂപ്പ്. ഇത്രയും ജനകീയമായ ഐഫോൺ ഇനി മെയിഡ് ഇൻ ഇന്ത്യ ആയി ലോകം കീഴടക്കും. 2017 തൊട്ടാണ് ഇന്ത്യയിൽ ഐ ഫോണുകൾ നിർമാണമാരംഭിച്ചത്. ചൈനയിൽ കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ…

Read More

ഇന്ത്യന്‍ സൈന്യത്തെ ലോക ശക്തിയാക്കുവാനുള്ള സുപ്രധാന നീക്കവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. ഇതിനായി മോദി സര്‍ക്കര്‍ക്കാ കൊണ്ടുവന്ന ബില്ലായ ഇന്റര്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ ബില്‍ 2023 രാജ്യസഭയില്‍ പാസായി. മൂന്ന് സേനകളും തമ്മില്‍ മികച്ച ഏകോപനം സൃഷ്ടിക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ഇന്ത്യ എത് യുദ്ധവും നേരിടാന്‍ സജ്ജമാണെന്ന് പ്രതിരോധ മന്ത്രി രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി. പുതിയ ബില്‍ ഇന്ത്യന്‍ സൈനിക പരിഷ്‌കാരങ്ങളിലെ നാഴിക കല്ലാകുമെന്നാണ് വിലയിരുത്തുന്നത്. ലോക്‌സഭയും രാജ്യസഭയും പാസാക്കി ഈ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ നിയമമാകും. കേന്ദ്ര സുരക്ഷാ സേനയിലെ സൈന്യകര്‍ക്കും കര, വ്യോമ, നാവിക സേനകളിലെ സൈനികര്‍ക്കും ഈ നിയമം ബാധകമാണ്. ബില്‍ നിയമമാകുന്നതോടെ മൂന്ന് സൈന്യത്തിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി ഒരു ഇന്റര്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ രൂപികരിക്കും. മൂന്ന് സേനകളില്‍ നിന്നുമാണ് രണ്ട് പേര്‍ വീതം ഉണ്ടാകും. സായുധ സേനയിലെ അച്ചടക്കം ശക്തിപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. അതേസമയം മൂന്ന് സേന വിഭാഗങ്ങളുടെയും ഒരുമിച്ചുള്ള നീക്കത്തിന്…

Read More

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സിനിമ രംഗത്തെ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ നടിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലീടെയാണ് കീര്‍ത്തി സിനിമ രംഗത്തേക്ക് എത്തിയത്. മലയാളത്തിലാണ് തുടക്കം കുറിച്ചതെങ്കിലും കീര്‍ത്തി തിളങ്ങിയത് തമിഴ് ചിത്രങ്ങളിലായിരുന്നു. ഒപ്പം മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും കീര്‍ത്തിയെ തേടി എത്തി. തമിഴില്‍ വന്‍ സിനിമകളുടെ ഭാഗമായ കീര്‍ത്തി നയന്‍താരയ്ക്കും തൃഷയ്ക്കും ഒപ്പം താരമൂല്യം നേടുകയും ചെയ്തു. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ കീര്‍ത്തി കാണിക്കുന്ന കൃത്യതയാണ് കീര്‍ത്തിക്ക് നല്‍കുന്ന വിജയത്തിന് കാരണം. വമ്പന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യവും കീര്‍ത്തി നോക്കുന്നത് വ്യക്തമാണ്. കീര്‍ത്തി എത്തരത്തിലാണ് സിനിമ തിരഞ്ഞെടുക്കുന്നത് വ്യക്തമാക്കുന്ന ഒരു ഉദാഹരണമാണ് പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഭോലാ ശങ്കര്‍ എന്ന സിനിമ. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ചിരഞ്ജീവിയാണ്. അതേസമയം കീര്‍ത്തി ചിരഞ്ജീവിയുടെ സഹോദരിയായിട്ടാണ് എത്തുന്നത്. 67 കാരനായ ചിരഞ്ജീവിയുടെ നായികയായി എത്തിയാല്‍ മൂന്നോട്ടുള്ള കരിയറില്‍ അത് ഗുണം…

Read More

നമ്മള്‍ എല്ലാവരും എ ഐ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകും എ്‌നാല്‍ രാജ്യസ്‌നേഹവും ദേശീയതയും കൂടി ഒരു മിച്ച് ചേര്‍ത്ത എ ഐ ചിത്രങ്ങള്‍ കണ്ടാലോ, അതിന്റെ സന്തോഷം വളരെ വലുതാണ്. ഇന്ത്യയിലെ 140 കോടി ജലങ്ങളും ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങുന്ന നിമിക്ഷത്തിനായി കാത്തിരിക്കുകയാണ്. ആ ധന്യ നിമിഷത്തില്‍ പങ്കാളികളായി സന്തോഷിക്കുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, സതീഷ് ധവാന്‍, വിക്രം സാരാഭായി എന്നി വരെ എ ഐ സാങ്കേതിക വിദ്യയുടെ ആവിഷ്‌കാരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ ആദ്യ റോക്കറ്റ് വികസിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് അബ്ദുള്‍ കലാം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് പിന്നിലെ ചാലകശക്തിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. അതേസമയം ഇന്ത്യ ബഹിരാകാശ പദ്ധതികളുടെ പിതാവ് എന്നാണ് വിക്രം സാരാഭായി അറിയപ്പെടുന്നത്. 1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വിക്രം സാരാഭായ് വഹിച്ചു. പിന്നീട് അത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ…

Read More

കൊച്ചി. മലയാളികളുടെ ചിരിച്ചിത്രങ്ങളുടെ സ്രഷ്ടാവ് സംവിധായകന്‍ സിദ്ദിഖിന് വിട. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനിടെ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ചൊവ്വാഴ്ച രാത്ര 9 മണിയോടെ മരണം സ്ഥിരീകരിച്ചു. 1989ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് സിദ്ദിഖ് എത്തുന്നത്. സംവിധാനത്തിനൊപ്പം തിരക്കഥ, നിര്‍മാണം, നടന്‍ എന്നി മേഖലയിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. കലൂരില്‍ 1956ല്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബാസില്‍ ഇസ്മയിലിന്റെയും മകനായിട്ടാണ് സിദ്ദിഖിന്റെ ജനനം. തുടര്‍ന്ന് അദ്ദേഹം കലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കുള്‍, കളമശേരി സെന്റ് പോള്‍സ് കോളേജ്, മഹരാജാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1983ല്‍ സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റായി അദ്ദേഹം സിനിമ രംഗത്തേക്ക് എത്തുകയായിരുന്നു. കൊച്ചിന്‍ കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സിദ്ദിഖിനെയും ലാലിനെയും ഫാസിലാണ് സിനിമ രംഗത്തേക്ക് എത്തിക്കുന്നത്. പിന്നീട് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ്…

Read More

ഭൂമിയുടെ 71 ശതമാനവും സമുദ്രമാണ്. ആദ്യ ജീവന്‍ ഉത്ഭവിച്ചതും ഈ സമുദ്രത്തില്‍ തന്നെയാണ്. വിശാലമായി കിടക്കുന്ന സമുദ്രത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് മനുഷ്യന് മനസ്സികാലാക്കുവാന്‍ സാധിച്ചിട്ടുള്ളത്. സമുദ്ര പരിവേക്ഷങ്ങള്‍ ലോകത്തെ പലപ്പോഴായി നടക്കുന്നുണ്ട്. അത്തരത്തില്‍ വലിയ ഒരു പരിവേക്ഷണത്തിനാണ് ഇപ്പോള്‍ ഇന്ത്യയും തയ്യാറെടുക്കുന്നത്. സമുദ്ര ഗവേഷണം, സമുദ്രവിഭവങ്ങള്‍ കണ്ടെത്തുക എന്നീ ലക്ഷത്തോടെ സമുദ്രയാന്‍ പദ്ധതിക്കാണ് ഇന്ത്യ തുടക്കം കുറിക്കുന്നത്. മൂന്ന് പേരെ സമുദ്രത്തിന്റെ 6000 അടി താഴ്ചയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമുദ്രയാന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മനുഷ്യരെ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് അയച്ച് നടത്തുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് സമുദ്രയാന്‍. ആഴക്കടല്‍ വിഭവങ്ങളെ പഠിക്കുകയും അവിടുത്ത ജൈവ വൈവിധ്യം വിലയിരുത്തുകയുമാണ് ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി സമുദ്ര വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക, തൊഴില്‍, മികച്ച ജീവിത നിലവാരം, സമുദ്ര പരിസ്ഥിതി സംരക്ഷം എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. 2026 ഓടെ സമുദ്രയാന്‍ പദ്ധതി യാഥാര്‍ഥ്യമാകും. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിക്കാണ് പദ്ധതിയുടെ ചുമതല…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതികൾ ഓരോന്ന് ആയി നടപ്പിലാക്കികൊണ്ട് ഇരിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തിലെ ഒരു സ്വപ്ന പദ്ധതി കൂടി പൂർത്തിയാകുകയാണ്. ഓഖ-ബെയ്ത് ദ്വാരക സിഗ്നേച്ചർ പാലത്തിന്റെ നിർമ്മാണം എപ്പോൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഒരുപാടു സവിശേഷതകളുണ്ട് ഈ പാലത്തിനു. ഒരു ആധുനിക എഞ്ചിനീയറിംഗ് വിസ്മയം ആണ് മോഡി അവിടെ ഒരുക്കുന്നത്. ഇത് ഗുജറാത്തിന്റെ മാത്രം അല്ല ഭാരതത്തിന്റെ തന്നെ അഭിമാന സ്തംഭങ്ങളിൽ ഒന്നായിമാറും. ഗുജറാത്ത് മുഖ്യമന്ത്രിയായ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിരവധിവികസന പദ്ധതികൾ ആണ് ആ സംസ്ഥാനത്തിൽ നടപ്പിലാക്കികൊണ്ട് ഇരിക്കുന്നത് .ഗുജറാത്തിലെ ചരിത്രപരവും അതോടൊപ്പം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളും മെച്ചപ്പെടുത്തുന്നതിനായി ധാരാളം വികസന പ്രവർത്തനങ്ങൾ, പുതിയ പദ്ധതികൾ എല്ലാം ഗുജറാത്തിൽ നിർമാണ പ്രവർത്തനത്തിലാണ്. വിനോദസഞ്ചാര ഹബ് ആക്കി ഗുജറാത്തിനെ മാറ്റുക എന്നതും സർക്കാരിന്റെ സ്വപ്നം ആണ്. ഈ പദ്ധതിയിൽ പെട്ടതാണ് നമ്മൾ എപ്പോൾ ഡിസ്‌കസ് ചെയുന്ന ഓഖ-ബെയ്ത് ദ്വാരക പാലം .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നന പദ്ധതികളിൽ ഒന്ന് ആയിട്ടാണ് ഏത്…

Read More

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. അമൃത് ഭാരത് പദ്ധതിയുടെ കീഴില്‍ 508 റെയില്‍ സ്റ്റേഷനുകള്‍ക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടിരിക്കുന്നത്. 24470 കോടി രൂപ മുതല്‍ മുടക്കില്‍ 2025 ഓടെ നവീകരണം പൂര്‍ത്തിയാക്കുവനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് പദ്ധതിയുടെ രൂപ രേഖ പൂര്‍ത്തിയാക്കും. രാജ്യത്ത് ഒരേസമയം ഇത്ര അധികം റെയിൽവേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണവും ദര്‍ശനവുമാണ് ഇപ്പോള്‍ യാഥാര്‍ത്യമാകുന്നത്. 27 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 508 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. ഉത്തരപ്രദേശിയും രാജസ്ഥാനിലും 55 സ്റ്റേഷനുകളും. ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22, തെലുങ്കനായിലും ഗുജറാത്തിലും 21 വീതവും ത്സാര്‍ണ്ഡില്‍ 20, ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും 18, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13. അതേസമയം കേരളത്തില്‍ 35…

Read More

യുട്യൂബറെ ഫ്‌ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയ ആരോപണത്തില്‍ മറുപടിയുമായിനടന്‍ ബാല. റൂമില്‍ കയറി ഭീഷണിപ്പെടുത്തുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തോക്ക് എടുത്തിട്ടില്ലെന്നും നടന്‍ ബാല പറയുന്നു. യൂട്രൂബറുടെ വീട്ടില്‍ എത്തിയ ബാല യൂട്രൂബറുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ബാല യൂട്രൂബറുടെ വീട്ടില്‍ എത്തുമ്പോള്‍ സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്. ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കും ഇത് മുന്നറിയിപ്പല്ല തീരുമാനമാണെന്നാണ് വീഡിയോയില്‍ ബാല പറയുന്നു. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട് എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കരുതെന്നും യൂട്രൂബറുടെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് ബാല പറയുന്നതും വീഡിയോയില്‍ കാണാം. നിങ്ങള്‍ പോലീസില്‍ പരാതി നല്‍കും എന്ന് അറിയാമെന്നും അതുകൊണ്ടാണ് വീഡിയോ എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം ബാല തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. താന്‍ ബാലയ്‌ക്കെതിരെ നല്‍കിയ വീഡിയോയാണ് പ്രകോപനത്തിന് കാരണമെന്നും യൂട്രൂബര്‍ പറയുന്നു.

Read More