Author: Updates
കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്വിറ്ററിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ചര്‍ച്ചയാകുന്നത്. ട്വിറ്റര്‍ ഇനി എസ് ആയാല്‍ എന്ത് സംഭവിക്കുമെന്ന് പലരും ചോദിക്കുന്നു. ട്വിറ്റര്‍ എന്ന് പേരും പക്ഷിയുടെ ലോഗോയും ഒഴിവാക്കുമെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്വിറ്ററിന് എന്തു സംഭവിക്കും എന്ന ചര്‍ച്ചകള്‍ സജ്ജീവമായത്. അതേസമയം ട്വിറ്റര്‍ എക്സ് എന്ന് പേര് സ്വീകരിച്ചാല്‍ നിലവില്‍ ട്വിറ്ററിനുള്ള ബ്രാന്‍ഡ് മൂല്യം ഇല്ലാതായി പോകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇലോണ്‍ മസ്കിന് ഈ നീക്കം മൂലം നാല് ബില്യണ്‍ യു എസ് ഡോളര്‍ മുതല്‍ 20 ബില്യണ്‍ യു എസ് ഡോളര്‍ വരെ നഷ്ടപ്പെട്ടേക്കാമെന്നാണ് പ്രവചനം. ഇത്രയും മൂല്യം കൈവരിക്കുവാന്‍ 15 വര്‍ഷം വേണ്ടിവന്നു എന്നാല്‍ ട്വിറ്റര്‍ എന്ന് പേര് നഷ്ടപ്പെടുത്തുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയേക്കും. അതേസമയം ലോകത്തിലെ വിവിധ ഏജന്‍സികളും ബ്രാന്‍ഡ് അനലിസ്റ്റുകളും ട്വിറ്ററിന്റെ പേര് മാറ്റത്തെ അനുകൂലിക്കുന്നില്ല ലോകത്ത് വലിയ സ്വീകാര്യതയുള്ള ലോഗോ കളില്‍ ഒന്നാണ് ട്വിറ്ററിന്റേത്. ന്യൂസ് പോര്‍ട്ടലുകള്‍…
ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ വിജയിച്ച ശേഷം അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. അഖില്‍ സോഷ്യല്‍ മീഡിയയില്‍ താരമായതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിനും സോഷ്യല്‍ മീഡിയയില്‍ സുപരിചിതരാകുകയാണ്. അഖിലിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാല്‍ നിരവധി പേരാണ് എത്തുന്നത്. ഇപ്പോള്‍ ഇതാ തന്റെ വിവാഹത്തില്‍ നടന്ന രസകരമായ സംഭവങ്ങള്‍ ആരാധകരോട് പറഞ്ഞിരിക്കുകയാണ് അഖില്‍ മാരാര്‍. തന്റെ വിവാഹത്തിന് താന്‍ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഭാര്യയുടെ മാതാപിതാക്കള്‍ അവരുടെ ഇഷ്ടപ്രകാരം സ്വര്‍ണം വാടകയ്ക്ക് എടുത്ത് വിവാഹം നടത്തുകയായിരുന്നു. കരിമണി മാല മാത്രം മതി വിവാഹത്തിന് എന്ന് താന്‍ പറഞ്ഞിരുന്നു എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും സ്വര്‍ണം വാടകയ്ക്ക് എടുത്ത് മാത്രമെ വിവാഹം നടത്തുവെന്ന് പറഞ്ഞുവെന്നും അഖില്‍ പറയുന്നു. താന്‍ ഭാവിയില്‍ രക്ഷപ്പെടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവര്ക്കും പുച്ഛമായിരുന്നു. തനിക്ക് തോന്നിയിരുന്നു. 2020, 21 വര്‍ഷത്തില്‍ തന്നെ കേരളത്തില്‍ നാല് പേര് അറിയുകയോ തന്റെ വാക്കുകള്‍ 10 പേര് കേള്‍ക്കുകയോ ചെയ്യുമെന്ന്. താന്‍…
പുതിയ മദ്യനയം അവതരിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ എല്‍ ഡി എഫില്‍ നിന്നു തന്നെ എതിര് സ്വരവും ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. സി പി ഐയുടെ തൊഴാലാളി സംഘടനയാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി അവതരിപ്പിച്ച മദ്യ നയത്തില്‍ മദ്യോല്‍പ്പാദനത്തിനും മദ്യവിതരണത്തിനും മദ്യപാനത്തിനുമുള്ള എല്ലാ നിയന്ത്രണങ്ങളും തടസ്സങ്ങളും എടുത്തുകളഞ്ഞിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അടച്ച ബാറുകളും തുറക്കാന്‍ അനുവദി നല്‍കുകയും പുതിയ ബാര്‍ ലൈസന്‍സ് നല്‍കിയും, റസ്റ്ററന്റുകളിലും വ്യവസായ പാര്‍ക്കുകളിലുമൊക്കെ മദ്യവിതരണത്തിന് പച്ചക്കൊടി കാട്ടിയും ഈ രംഗത്ത് ഒരു വിപ്ലവംതന്നെ സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ കള്ളുഷാപ്പുകള്‍ പൂര്‍ണമായും നവീകരിച്ച് കൂടുതല്‍ കള്ള് വല്പന നടത്തുവനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം ടൂറിസ്റ്റു റിസോര്‍ട്ടുകളില്‍ സ്വന്തമായി കള്ളുചെത്തി ഉപയോഗിക്കാനും അനുവാദം നല്‍കിയിരിക്കുകയാണ് ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. കള്ള് ഇനി മേലില്‍ വെറും കള്ളല്ല, കെ-ടൂഡിയാണ്. പരമാവധി സ്ഥലങ്ങളില്‍ കഴിയാവുന്ന വിധമൊക്കെ കള്ളുല്‍പ്പാദനം വര്ധിപ്പിക്കുവനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ പ്ലാന്റേഷന്…
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍ സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്കാണ്. 239 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയില്‍ ആസ്തിയില്‍ മിന്നിലുളളത് മുകേഷ് അംമ്പായിയും ഗൗതം അദാനിയുമാണ്. ഒരു വേള മുകേഷ് അംബാനിയെ മറികടന്ന് ഗൗദം അദാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായിരുന്നു. മുകേഷ് അംബാനിക്ക് 8910 മില്യണ്‍ യുഎസ് ഡോളറിന്റെയും അദാനിക്ക് 5440 കോടി യുഎസ് ഡോളറിന്റെയും സമ്പത്തുണ്ടെന്നാണ് കണക്ക്. എന്നാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായി കുടുംബം വാള്‍ട്ടണ്‍സ് ഫാമിലിയാണ്. ഒപ്പം മാര്‍സ് ഫാമിലിയും ചാള്‍സ് കൊച്ച് കുടുംബവും, സൗദി രാജ കുടുംബവും അംബാനി കുടുംബവും ഉള്‍പ്പെടുന്നു. എന്നാല്‍ ഒരു കമ്പനിയല്ലാതെ ഏറ്റവും സമ്പന്നമായ കുടുംബം ഇതില്‍ സൗദി രാജ കുടുംബമാണ്. സൗദി അറേബ്യയെ കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടായി ഭരിക്കുന്ന ഇവര്‍ക്ക് 1.4 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്. അതേസമയം സല്മാന് രാജാവിനും കിരിടാവരകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും എത്ര സ്വത്തുണ്ടെന്ന് പുറത്തുവിട്ടിട്ടില്ല. പതിനായ്യായിരത്തിലേറെ അംഗസംഖ്യയുള്ള വലിയ…
തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യ വില്പന കുറഞ്ഞു എന്ന പ്രചാരണങ്ങള്‍ക്കിടയിലും മദ്യ വില്പന കൂടിയതായി സംസ്ഥാന സര്‍ക്കാര്‍. മദ്യ വില്പനയില് 2.4 ശതമാനത്തിന്റെ വര്‍ധനവും 340 കോടിയുടെ വര്‍ധനവുമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ജൂലായ് വരെ 67.83 ലക്ഷം കെയ്സ് മദ്യ വിറ്റപ്പോള്‍ ഈ വര്‍ഷം 69.92 ലക്ഷം കെയ്സായി ഉയര്‍ന്നു. അതേസമയം ബവ്കോ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കിയതായിരിക്കും ആള്‍ക്കൂട്ടം കുറഞ്ഞിരിക്കുവാന് കാരണമെന്ന് നികുതി വകുപ്പ് പറയുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര ബാറുകള്‍ തുറന്നു എന്നതിന് കണക്കില്ലെന്നാണ് സര്‍ക്കാര്‍ പ്രതികരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന് റമ്മിന്റെ ഉല്പാദനം 8000 കെയ്സില് നിന്നും 12000 കെയ്സായി വര്‍ധിപ്പിച്ചു. പാലക്കാട് മലബാര്‍ ഡിസ്റ്റലറിയിലെ മദ്യ ഉല്പാദനം ഈ വര്‍ഷം തന്നെ ആരംഭിക്കും. മദ്യനയത്തില്‍ മദ്യത്തിന്റെ കയറ്റുമതിക്കായി പുതിയ ചട്ടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കയറ്റുമതിക്കായി നിര്‍മിക്കുന്ന മദ്യത്തിന് കേരളത്തില്‍ വില്‍ക്കുന്ന മദ്യത്തിന്റെ ലേബല്‍ ബ്രാന്‍ഡ് രജിസ്ട്രേഷന്…
മലയാള സിനിമയില്‍ ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനിഖ സുരേന്ദ്രന്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ അനഖ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോള്‍ അനഖ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരങ്കമാകുകയാണ്. ഗ്ലാമറസ് ലുക്കിലാണ് അനഖ എത്തുന്നത്. അതേസമയം പുതിയ ലുക്കില്‍ അനഖ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് കഥ തുടരുന്നുഎന്ന ചിത്രത്തിലൂടെയാണ് അനഖ മലയാളത്തില്‍ ശ്രദ്ധ നേടിയത്.
1984ല്‍ 5000 രൂപ മുതല്‍ മുടക്കില്‍ 200 കോഴികളെ വളര്‍ത്തി തുടങ്ങിയ കമ്പനി, ഇന്ന് 15000 ഗ്രാമങ്ങളില്‍ സാന്നിധ്യമറിയിച്ച് 12000 കോടി രൂപയുടെ വാര്‍ഷിക വിറ്റ് വരവ് നേടുന്നു. ഓരോ സംരംഭകര്‍ക്കും ആവേശം പകരുന്ന കഥയാണ് സുഗണ ഫുഡ്സ് എന്ന കമ്പനിയുടെത്. കഠിനാധ്വാനികളായ ബി സൗന്ദരരാജനും സഹോദരന് ജി ബി സൗന്ദരരാജനും ചേര്‍ന്നാണ് സുഗുണ ഫുഡ്സ് ആരംഭിക്കുന്നത്. ഇന്ന് ഇരുവരും രാജ്യത്തെ ഏറ്റവും വലിയ കോഴി കര്‍ഷകരാണ്. ഇന്ന് 15000 ഗ്രാമങ്ങളില്‍ 40000 അധികം കര്‍ഷകര്‍ സുഗണ ബ്രാന്‍ഡിന് കീഴിയില്‍ കോഴികളെ വളര്‍ത്തുന്നു. ബി സൗന്ദരരാജന്റെ മകന് വിഗ്നേഷ് ആണ് സ്ഥാപനത്തിന്റെ എം ഡി. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രധാന ഉത്പന്നം ബ്രോയിലര്‍ ചിക്കനും മുട്ടയുമാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൃഷിയിലേക്ക് ഇറങ്ങിയ സൗന്ദരരാജന് ആദ്യ സംരംഭത്തില്‍ വിജയിക്കുവാന്‍ സാധിച്ചില്ല. ആദ്യം പച്ചക്കറി കൃഷിയായിരുന്നു ആരംഭിച്ചത്. പിന്നീട് ഹൈദരാബാദിലെ ഒരു കര്‍ഷിക പമ്പ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ്…
സാധാരണയായി വീടുകളിൽ ഒരേ സോപ്പ് ഉപയോഗിച്ച് ആവും വെള്ളവും കുളിക്കുന്നത്. ബാത്റൂമിൽ പൊതുവായി ഒരു സോപ്പ് ഉണ്ടാവും അത് തന്നെ ആവും എല്ലാവരും ഉപയോഗിക്കുന്നത്. എന്നാൽ ഇത് ആരോഗ്യത്തെ ബാധിക്കുന്നതിനു കാരണമാകും.ഒരേ സോപ്പ് ഒത്തിരി ആളുകൾ ഉപയോഗിച്ചാൽ അതിൽ ധാരാളം ബാക്ടീരിയകളും മറ്റു രോഗകാരികളായ സൂക്ഷ്മാണുക്കളും വളരും. ഇത് ഒരാളിൽ നിന്ന് മറ്റെയാളിലേക് വേഗത്തിൽ പടരുന്നു. കൂടാതെ ചര്‍മത്തില്‍ അണുബാധ ഉണ്ടാവുന്നതിനും കാരണമാകുന്നു. ഓരോരുത്തരുടെയും ചർമം പല വിധത്തിലാവും . എണ്ണമയമുള്ളതും വരണ്ടതും സാധാരണ ചര്മമുള്ളവരുമൊക്കെ ഉണ്ട്. ഓരോരുത്തരുടെയും ചര്‍മത്തിനു അനുയോജ്യമായ സോപ്പ് കണ്ടെത്തി അത് ഉപയോഗിക്കുന്നതാവും ഏറ്റവും നല്ലത്. മാർക്കറ്റിൽ കിട്ടുന്ന സോപ്പ് തന്നെ ഇത്തരത്തിൽ വ്യതാസപ്പെട്ടിരിക്കുന്നു. സോപ്പ് ചര്‍മത്തിന്റെ പി .എച്ചിൽ മാറ്റം വരുത്തുന്നു .നമ്മുടെ ചര്‍മത്തിന്റെ പ്രകൃതിക്കു അനുസരിച്ചുള്ള സയപ് ഉപയോഗിച്ചില്ലെങ്കിൽ ചര്‍മത്തില്‍ കുരുക്കൾ, ചൊറിച്ചിൽ എന്നിവ ഉണ്ടാവാനും ചർമം വരണ്ടതാകാനുമൊക്കെ സാധ്യത ഉണ്ട്. സ്വന്തം ആയി ഒരു സോപ്പ് ഉപയോഗിക്കുക ആരോഗ്യമുള്ള കുളിക്കു സ്വന്തം ആയി…
ദേശീയ നേതൃത്വത്തെ ശക്തിയോടെ പിടിച്ചു നിറുത്തിയിരുന്നത് പ്രാദേശിക നേതാക്കൾ ആയിരുന്നു . അവരായിരുന്നു എക്കാലവും കോൺഗ്രസിന്റെ ശക്തി. സ്വാതന്ത്രസമര നേതാക്കളെ ഒഴിച്ച് നിറുത്തി നോക്കിയാൽ നിരവധി പ്രാദേശിക നേതാക്കൾ കോൺഗ്രസിനുണ്ടായിരുന്നു.ജനങ്ങൾക്കിടയിൽ ജീവിച്ചവരായിരുന്നു ഈ നേതാക്കൾ . അതുകൊണ്ടു തന്നെ ജനങ്ങളെ സ്വാധീനിക്കാനും നയിക്കാനും നിയന്ത്രിക്കാനുമെല്ലാം ഈ നേതാക്കൾക്ക് സാധിച്ചു.കോൺഗ്രസിന്റെ കോട്ടകളുടെ കാവൽക്കാരും നേടും തൂണും എല്ലാം ഈ നേതാക്കൾ ആയിരുന്നു. നെഹ്റുവിന്റെ കാലം കോൺഗ്രസിന് വെളിച്ചത്തിന്റെ കാലം തന്നെ ആയിരുന്നു. എന്നാൽ നെഹ്റുവിന്റെ പിൻഗാമിയായി ഇന്ദിര ഗാന്ധി വന്നത് മുതൽ കോൺഗ്രസ്സിന്റെ ശനി ദശ ആരംഭിച്ചു തുടങ്ങി .പതിയെകാര്യങ്ങൾക്കു മാറ്റം വന്നു തുടങ്ങി .ഇന്ദിരാഗാന്ധിയുടെ പുതിയ നയങ്ങളായിരുന്നു കോൺഗ്രസ് പതനത്തിലേക്കു നയിച്ച ചവിട്ടുപടി. പ്രാദേശിക നേതാക്കളെ അധികം ‘വളർത്തേണ്ടതില്ലെ’ എന്നതായിരുന്നു ആ തീരുമാനങ്ങളിൽ പ്രധാനം. തീരുമാനങ്ങൾ കേന്ദ്രീകൃതമായി ഡൽഹിയിൽനിന്നെടുക്കുകയും ചെയ്യുന്ന രീതി നിലവിൽ വന്നു. അതോടെ നെഹ്റുവിനു ശേഷം കോൺഗ്രസിനെ മുന്നോട്ടു നയിച്ച നേതാക്കൾ ഓരോന്നായി കൊഴിഞ്ഞു തുടങ്ങി. തമിഴ്നാട്ടുകാരൻ ജി.കെ.…
നാഗ് അശ്വിന് സംവിധാനം ചെയ്ത് പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കല്‍ക്കി 2898. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രൊഡക്റ്റ് കെ എന്ന പേരില്‍ ഇറക്കിയെങ്കിലും ആരാധകര്‍ക്ക് നിരാശയായിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് ഹോളിവുഡ് സിനിമകള്‍ക്ക് തുല്ല്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം. വിഡിയോ പുറത്ത് വിട്ട് മണിക്കൂറികള്‍ക്ക് അകം 16 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഭാവിയില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രത്തില്‍ അന്ധകാരം ലോകത്തെ കീഴടക്കുമ്പോള്‍ അതിനെ നശിപ്പിക്കുവനായി ഒരു ശക്തി ഉദിക്കും എന്ന തലക്കെട്ടോടെയാണ് വീഡിയ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്, കമല്ഹാസന്, ദീപിക പദുക്കോണ്‍, ദിഷാ പട്ടാണി, പശുപതി എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ അമാനുഷിക കഥാപാത്രമായിട്ടാണ് പ്രഭാസ് എത്തുന്നത്. ചിത്രം അടുത്തവര്‍ഷം ജനുവരി 12ന് തീയേറ്ററുകളില്‍ എത്തും.